1. Organic Farming

മത്സ്യകൃഷിയിൽ വിപ്ലവം സൃഷ്ടിക്കാൻ ബയോഫ്ലോക്ക് സിസ്റ്റം - എന്താണ്, എങ്ങനെ ചെയ്യാം.

കേരളീയ മനുഷ്യസമൂഹം ജൈവകൃഷിയിലേക്ക് ചുവടുവെപ്പ് വച്ച് തുടങ്ങിയ ഈ കാലഘട്ടത്തില് മത്സ്യകൃഷി പരിപൂര്ണ ജൈവവും ചെലവ് കുറഞ്ഞതുമായി ചെയ്യാമെന്നും ഒരു സാധാരണ വീട്ടമ്മ മുതല് വന്കിട മത്സ്യകര്ഷകര്ക്ക് വരെ ഭൂമിയുടെ ഏറ്റകുറച്ചിലുകള് ബാധിക്കാതെ സ്വന്തമായി ചെയ്യാവുന്ന ഒരു അത്യാധുനിക കൃഷി രീതിയാണ് ബയോഫ്ളോക്ക്. വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും വ്യാപകമായി ചെയ്തു പോരുന്ന സൗകര്യപ്രദവും ന്യൂതനുമായ ഈ മത്സ്യകൃഷി രീതി ഇന്നു കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയമായിരിക്കുകയാണ്. മികച്ച പരിശീലന കളരി നല്കുക വഴി ഈ ന്യൂതന മത്സ്യകൃഷി പ്രായോഗിക തലത്തില് മാസ്മരിക വിജയം കൈവരിച്ചതിന് മുഖ്യധാരയില് നില്ക്കുന്നത് പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലെ വലയന്ചിറങ്ങര ആലിന് ചുവട്ടിലെ വര്ഗ്ഗീസ് ഇട്ടന് എന്ന മത്സ്യ കര്ഷകനാണ്.

Arun T

ബയോഫ്ളോക്ക് സിസ്റ്റം

കേരളീയ മനുഷ്യസമൂഹം ജൈവകൃഷിയിലേക്ക് ചുവടുവെപ്പ് വച്ച് തുടങ്ങിയ ഈ കാലഘട്ടത്തില്‍ മത്സ്യകൃഷി പരിപൂര്‍ണ ജൈവവും ചെലവ് കുറഞ്ഞതുമായി ചെയ്യാമെന്നും ഒരു സാധാരണ വീട്ടമ്മ മുതല്‍ വന്‍കിട മത്സ്യകര്‍ഷകര്‍ക്ക് വരെ ഭൂമിയുടെ ഏറ്റകുറച്ചിലുകള്‍ ബാധിക്കാതെ സ്വന്തമായി ചെയ്യാവുന്ന ഒരു അത്യാധുനിക കൃഷി രീതിയാണ് ബയോഫ്ളോക്ക്. വിദേശ രാജ്യങ്ങളിലും അന്യ സംസ്ഥാനങ്ങളിലും വ്യാപകമായി ചെയ്തു പോരുന്ന സൗകര്യപ്രദവും ന്യൂതനുമായ ഈ മത്സ്യകൃഷി രീതി ഇന്നു കേരളത്തിലെ എല്ലാ ജില്ലകളിലും ജനകീയമായിരിക്കുകയാണ്. മികച്ച പരിശീലന കളരി നല്‍കുക വഴി ഈ ന്യൂതന മത്സ്യകൃഷി പ്രായോഗിക തലത്തില്‍ മാസ്മരിക വിജയം കൈവരിച്ചതിന് മുഖ്യധാരയില്‍ നില്‍ക്കുന്നത് പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലെ വലയന്‍ചിറങ്ങര ആലിന്‍ ചുവട്ടിലെ വര്‍ഗ്ഗീസ് ഇട്ടന്‍ എന്ന മത്സ്യ കര്‍ഷകനാണ്.

മനുഷ്യശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന നല്ല ബാക്ടീരയകളെയാണ് പ്രോബയോട്ടിക്‌.

പ്രോബയോട്ടിക് ഉപയോഗിച്ച് മത്സ്യകൃഷി ചെയ്യുന്ന ഒരു രീതിയാണ് ബയോഫ്ളോക്ക് എന്ന് പറയുന്നത്. പ്രോബയോട്ടിക് ഉപയോഗിച്ചുള്ള ബയോഫ്ളോക്ക് കൃഷി രീതി ഇസ്രയല്‍ ശാസ്ത്രജ്ഞനായ യോറം അവ്നിമെലെച്ച് ആണ് കണ്ടുപിടിച്ചത്. എന്നാല്‍ കേരളത്തില്‍ ഈ കൃഷി രീതി കണ്‍സള്‍ട്ടന്‍സികള്‍ വലിയ തുക വാങ്ങിയാണ് ഇതു ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നും മത്സ്യകര്‍ഷകരെ സംരക്ഷിക്കാനായി വര്‍ഗ്ഗീസ് ഇട്ടന്‍ സംസ്ഥാന പ്രസിഡന്‍റായിട്ടുള്ള  IMF (integrated modern farmers society) യുടെ വരവോടെ കര്‍ഷകര്‍ക്ക് യഥേഷ്ടം മനസ്സിലാകുന്ന രീതിയില്‍ പരിശീലനം നല്‍കി ബയോഫ്ളോക്ക് ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു. മലയോര പ്രദേശങ്ങളിലും ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലത്തും ഈ കൃഷി രീതി വളരെ നല്ലതുപോലെ ചെയ്യാന്‍ കഴിയും.

Biofloc technology is a technique of enhancing water quality in aquaculture through balancing carbon and nitrogen in the system. The technology has recently gained attention as a sustainable method to control water quality, with the added value of producing proteinaceous feed in situ.

ബയോഫ്ളോക്കിന്‍റെ നേട്ടം

വളരെ കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് ചെയ്യുന്ന കൃഷി രീതിയാണ് ബയോഫ്ളോക്ക്. കൂടുതല്‍ മത്സ്യങ്ങള്‍ വളര്‍ത്താമെന്നതും ഒരു വലിയ നേട്ടമാണ്. പ്രോബയോട്ടിക് വീടുകളില്‍ നിര്‍മ്മിച്ചും മത്സ്യം വളര്‍ത്താമെന്നതുമാണ് ഈ കൃഷിയുടെ മറ്റൊരു പ്രത്യേകത. മത്സ്യങ്ങളും പ്രോബയോട്ടിക് ബാക്ടരീയകളും സൂക്ഷ്മസസ്യങ്ങളും നമ്മുടെ കൃത്രിമ കുളത്തിലെ വെള്ളത്തെ ശുചീകരിക്കുന്നു. ഹെക്ട്രോ ട്രോഫിക്കും ഓട്ടോ ട്രോഫിക്കും ഇടകലര്‍ന്ന ട്രോഫിക്ക് ബയോഫ്ളോക്ക് സിസ്റ്റമാണ് നമ്മുടെ കുളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ബയോഫ്ളോക്കിലെ ജൈവ പ്രക്രിയ

നമ്മള്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ മത്സ്യങ്ങള്‍ അത് ഭക്ഷിച്ച് മാലിന്യമായി  സ്ലെറി വിസര്‍ജ്ജിക്കുമ്പോള്‍ അത് ബാക്ടീരിയകള്‍ ഭക്ഷിച്ച് വീണ്ടും പെരുകുന്നു. ഈ ഏകകോശ ജീവികള്‍ പ്രോട്ടീന്‍ നിറച്ച സെല്ലുകളായി തീരുന്നു. ഈ ജീവികളെ മത്സ്യങ്ങള്‍ ഭക്ഷിക്കുന്നു. ഇവയെ ഹെക്ട്രോട്രോഫിക്ക് ബാക്ടരീയകള്‍ എന്ന് വിളിക്കുന്നു. സൂക്ഷ്മ സസ്യങ്ങള്‍ ( Plangton ) സ്ലെറിയില്‍ നിന്നും പുറപ്പെടുവിപ്പിക്കുന്ന അമോണിയയെ ഓക്സിഡൈസ് ചെയ്ത് നൈട്രേറ്റും നൈട്രൈറ്റും ആക്കി മാറ്റുന്നു. ഇത് സൂക്ഷ്മ സസ്യങ്ങള്‍ ആയ ആല്‍ഗകള്‍ വലിച്ചെടുക്കുന്നു. ഹെക്ട്രോട്രോഫിക്ക് ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുവാന്‍ ഓര്‍ഗാനിക് കാര്‍ബണ്‍ ഒഴിച്ചു കൊടുക്കുന്നു. നിശ്ചിത ഇടവേളകളില്‍ ശര്‍ക്കര നീര് അല്ലെങ്കില്‍ പഞ്ചസാര ഈ ബാക്ടീരിയകള്‍ക്ക് ഭക്ഷണമായി നല്‍കുന്നു. അതായത് സ്റ്റാര്‍ച്ച്, കപ്പപ്പൊടി, ശര്‍ക്കര, പഞ്ചസാര, ഗോതമ്പ് പൊടി എന്നിവ ഉപയോഗിക്കാം. കാര്‍ബണ്‍ നൈട്രജന്‍ അനുപാതം 10:1 ആയി നിലനിര്‍ത്തേണ്ടതുണ്ട്. ഫ്ളോക്ക് ദിവസവും അളന്ന് നോക്കേണ്ടതുണ്ട്. അതിനായ്  കോണ്‍ജാര്‍ ഉപയോഗിക്കണം,

Biofloc system was developed to improve the environmental control over the aquatic animal production. In aquaculture, the strong influential factors are the feed cost (accounting to 60% of the total production cost) and most limiting factor is the water/land availability. High stocking density and rearing of aquatic animals requires wastewater treatment. Biofloc system is a wastewater treatment which has gained vital importance as an approach in aquaculture.

ആവശ്യമായ ക്രമീകരണ സംവിധാനം

മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുമ്പോള്‍ ഫ്ളോക്ക് ലെവല്‍ 20 മില്ലി മുതല്‍ 30 മില്ലിവരെയും 50 ഗ്രാമിന്‍റെ മുകളിലേക്ക് വരുമ്പോള്‍ ഫ്ളോക്ക് ലെവല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 മില്ലി മുതല്‍ 60 മില്ലി വരെ നിലനിര്‍ത്തേണ്ടതുണ്ട്. വെള്ളത്തിന്‍റെ സ്വഭാവിക ഘടകങ്ങള്‍ (പി.എച്ച്. അമോണിയ, വെള്ളത്തില്‍ അലിഞ്ഞ ഓക്സിജന്‍) ആഴ്ചയില്‍ ഒരിക്കല്‍ പരിശോധിക്കണം. വെള്ളത്തിലെ ഓക്സിജന്‍റെ അളവ് 6.5 കുറഞ്ഞാല്‍ അമോണിയ കൂടാന്‍ സാധ്യതയുണ്ട്. ഹെക്ട്രോട്രോഫിക്ക് ബാക്ടരീയകള്‍ പെട്ടെന്ന് പെരുകുകയും വളരെ പെട്ടെന്ന് നശിച്ച് പോകുകയും ചെയ്യുന്നു. അതുകൊണ്ട് ഇതു കുളത്തിന്‍റെ അടിയില്‍ അടിഞ്ഞ് കൂടി അമോണിയ കൂടുവാനും ഹൈട്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ കുളത്തിന്‍റെ അടിയില്‍ രൂപം കൊള്ളുവാനും സാധ്യതയുണ്ട്. ഈ വിഷവാതകം ഉണ്ടായാല്‍ മത്സ്യങ്ങള്‍ ചത്ത് പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് (5 ദിവസം മുതല്‍ 10 ദിവസം) നിശ്ചിത ഇടവേളകളില്‍ 20 ലിറ്റര്‍ മുതല്‍ 50 ലിറ്റര്‍ വരെ വെള്ളം തുറന്ന് കളയണം. ഈ സമയത്ത് ചത്ത് അടിഞ്ഞുകൂടിയ ബാക്ടീരിയകള്‍ കറുത്ത നിറത്തോടുകൂടി പുറത്തേക്ക് പോകും. ഇവ ദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ ഈ വെള്ളം സെറ്റില്‍മെന്‍റ് ടാങ്ക് ഉണ്ടാക്കി അതില്‍ നിക്ഷേപിച്ച് ഒരാഴ്ച കഴിഞ്ഞ് വീണ്ടും ഉപയോഗിക്കാം. ടാങ്കില്‍ അടിഞ്ഞു കൂടുന്ന ഫ്ളോക്ക് ഉണക്കിയെടുത്ത് വീണ്ടും ഭക്ഷണമായി മത്സ്യങ്ങള്‍ക്ക് നല്‍കാം. അല്ലെങ്കില്‍ കൃഷിയ്ക്കായി ഉപയോഗിക്കാം. ബയോഫ്ളോക്ക് കുളങ്ങള്‍ നാലു മീറ്റര്‍ വിസ്താരവും ഒരു മീറ്റര്‍ ഉയരത്തിലുമാണ് നിര്‍മ്മിക്കേണ്ടത്. അടിയില്‍ ഫണല്‍ പോലെ നിര്‍മ്മിച്ച് നടുഭാഗത്തു നിന്നും ഡ്രയ്ന്‍ പൈപ്പ് ഘടിപ്പിക്കുന്നു. പുറത്ത് ഒരു വാല്‍വ് ഘടിപ്പിച്ച് നിശ്ചിത സമയങ്ങളില്‍ മാലിന്യം പുറത്ത് കളയാനായി ഉപയോഗിക്കുന്നു. ആഴ്ചയിലല്‍ ബാഷ്പീകരിച്ച് പോകുന്ന  വെള്ളവും ഡ്രെയ്ന്‍ വഴി തുറന്ന് കളയുന്ന വെള്ളവും ആഴ്ചയില്‍ നിറച്ചു കൊടുക്കാം. മത്സ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഭക്ഷണവും കുളത്തില്‍ കൊടുക്കുന്ന കാര്‍ബണ്‍ സ്രോതസ്സ് എന്നിവയില്‍ ഒരു ചാര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തണം.

മത്സ്യത്തിന്‍റെ വളര്‍ച്ചാനിരക്കും ഗുണവും

അയിരം ലിറ്റര്‍ വെള്ളത്തില്‍ 40 മുതല്‍ 60 കിലോ വരെ വിളവെടുക്കാം. 10  ഗ്രാം ഉള്ള മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാല്‍ മൂന്ന് മാസം കൊണ്ട് 200 മുതല്‍ 250 ഗ്രാം വരെ തൂക്കം ലഭിക്കും. നല്ലയിനം മീന്‍ കുഞ്ഞുങ്ങളെ വാങ്ങി നിക്ഷേപിച്ചാല്‍ മാത്രമേ ഈ അളവിലുള്ള തൂക്കം ലഭിക്കുകയുള്ളു. ഫിലോപ്പിയ ഇനത്തില്‍ പെട്ട ചിത്രലട, ഗിഫ്റ്റ് മീനുകളുടെ കുഞ്ഞുങ്ങള്‍ ഇട്ടാലല്‍ നല്ല വളര്‍ച്ച ബയോഫ്ളോക്കില്‍ കിട്ടും. കല്‍ക്കട്ടയില്‍ നിന്നും കൊണ്ടുവരുന്ന എം.എസ്.റ്റി പോലുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ വളര്‍ച്ച ലഭിക്കുകയില്ല. നല്ല മത്സ്യകുഞ്ഞുങ്ങളും നല്ല പരിപാലനം നല്‍കിയാല്‍ ഈ മേഖലയിലെ കര്‍ഷകര്‍ക്ക് നല്ല ലാഭം ഉണ്ടാകും. കഴിവതും തദ്ദേശീയമായി വിറ്റഴിച്ചാല്‍ സാധിച്ചാല്‍ വളരെ ലാഭകരമായിരിക്കും. ബയോഫ്ളോക്കിലെ മത്സ്യങ്ങള്‍ പ്രകൃതിദത്തമായ ഭക്ഷണം കഴിക്കുന്നതുകൊണ്ട് അവയുടെ മാംസ്യത്തിന് നല്ല രുചിയാണ്. ബയോഫ്ളോക്കില്‍  മത്സ്യങ്ങളെ വളര്‍ത്തുന്നതിന് ചെലവ് വളരെ കുറവാണ്. 3000 മത്സ്യങ്ങളെ മൂന്ന് മാസം വളര്‍ത്തുമ്പോള്‍ ഏകദേശം ഭക്ഷണ ചെലവ് 13000 മുതല്‍ 15000 രൂപ വരെ വരുന്നുള്ളു. അക്വാഫോണിക് സിസ്റ്റം റാസ് സിസ്റ്റത്തിലേക്കാണ് 40  മുതല്‍ 50% വരെ ഭക്ഷണ ചെലവ് കുറവാണ്.

പ്രോബയോട്ടിക്  - 1 ഉണ്ടാക്കുന്ന രീതി

നല്ലതുപോലെ പഴുത്ത പഴം ഒരു കിലോ, പൈനാപ്പിള്‍ ഒന്ന്, പുളിപ്പില്ലാത്ത തൈര് മൂന്നര ലിറ്റര്‍, ബേക്കിംഗ് ഈസ്റ്റ് 20 ഗ്രാം, ബ്രഡ് ക്രംബ്സ് 250 ഗ്രാം, വിറ്റാമിന്‍ ബി 7 എണ്ണം, വിറ്റാമിന്‍ സി 7 എണ്ണം, പഞ്ചസാര 2 കിലോ, കോഴിമുട്ട 7 എണ്ണം.

50 ലിറ്റര്‍ ബക്കറ്റ് അടപ്പുള്ളത് അതില്‍ 40 ലിറ്റര്‍ വെള്ളം നിറച്ചും 3 അര വാട്ട്സ് എയര്‍റേറ്റര്‍ ഓണ്‍ ചെയ്യുക. അതിലേക്ക് ഒന്നും രണ്ടും ചേരുവകള്‍ ജൂസ് അടിച്ച് ഒഴിക്കുക. പിന്നീട് ബക്കറ്റിലെ വെള്ളത്തിലേക്ക് ബാക്കി ചേരുവകകളും ചേര്‍ത്ത് 7 ദിവസം തുടര്‍ച്ചയായി എയര്‍ റേറ്റര്‍ കൊടുക്കുക. 7-ാം മത്തെ ദിവസം എയര്‍ റേറ്റര്‍ ഓഫ് ചെയ്ത് അടച്ച് സൂക്ഷിക്കുക. ഈ പ്രോബയോട്ടിക് 6 മാസം വരെ ഉപയോഗിക്കാവുന്നതാണ്.

പ്രോബയോട്ടിക് 2 ഉണ്ടാക്കുന്ന വിധം (ഫീഡ് പ്രോബയോട്ടിക്)

മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകകളില്‍ പഞ്ചസാരയ്ക്ക് പകരം 2  കിലോ ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് തിളപ്പിച്ച് ആറിയ ശേഷം അരിച്ച് ബക്കറ്റില്‍ ഒഴിക്കുക. ഫീഡ് പ്രോബയോട്ടിക്കില്‍ എയര്‍ റേഷന്‍ ആവശ്യമില്ല. ഏഴ് ദിവസം കഴിയുമ്പോള്‍ ഇത് 25 മില്ലി പ്രോബയോട്ടിക്കും 25 മില്ലി വെള്ളവും ചേര്‍ത്ത് 1 കിലോ ഫീഡില്‍ ചേര്‍ത്ത് കൊടുക്കാവുന്നതാണ്. ഇത് മത്സ്യങ്ങളുടെ ദഹനശേഷി വര്‍ദ്ധിപ്പിക്കുകയും രോഗപ്രതിരോധശേഷി കൂട്ടുകയും ചെയ്യും. ഈ പ്രോബയോട്ടിക് ഏത് രീതിയില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് നല്‍കുന്നതും നല്ലതാണ്.

Biofloc is a heterogeneous aggregate of suspended particles and variety of microorganisms associated with extracellular polymeric substances. It is composed of microorganisms such as bacteria, algae, fungi, invertebrates and detritus, etc. It is a protein-rich live feed formed as a result of conversion of unused feed and excreta into a natural food in a culture system on exposure to sunlight. Each floc is held together in a loose matrix of mucus that is secreted by bacteria and bound by filamentous microorganisms or electrostatic attraction. Large flocs can be seen with the naked eye, but most of them are microscopic. Floc size range from 50 – 200 microns.

ഇന്‍കുബേഷന്‍ (കുളത്തില്‍ ബയോഫ്ളോക്ക് ചാര്‍ജ് ചെയ്യുന്ന രീതി)

നാല് മീറ്റര്‍ വിസ്താരത്തിലും ഒരു മീറ്റര്‍ പൊക്കവും ഉള്ള കുളത്തിന് ഫണലാകൃതി ഉള്ളതുകൊണ്ട് 13500 ലിറ്റര്‍ വെള്ളം നിര്‍ത്താന്‍ കഴിയും. വെള്ളം നിറച്ച് എയര്‍റേഷന്‍ സ്റ്റാര്‍ട്ട് ചെയ്തതിനുശേഷം 17 കിലോ കല്ലുപ്പ്, ഒരു കിലോ ഡോളോമൈറ്റ് കലക്കി ഒഴിക്കുക. 8 മണിക്കൂര്‍ കഴിഞ്ഞതിനുശേഷം നേരത്തെ തയ്യാറാക്കിയ പ്രോബയോട്ടിക് 1 (ഫ്ളോക്ക്) ഒരു ലിറ്ററും ഒരു കിലോ ശര്‍ക്കര വെള്ളത്തില്‍ അലിയിച്ച് തിളപ്പിച്ച് ആറിയതിന് ശേഷം അരിച്ച് കുളത്തില്‍ ഒഴിക്കുക. പിറ്റേദിവസം പി.എച്ച്. നോക്കിയാല്‍ 9 ആയിരിക്കും. പിന്നീട് 7 ദിവസം കഴിയുമ്പോഴേക്കും പി.എച്ച്. കുറഞ്ഞ് 8 മുതല്‍ 8.5 എന്ന നിലയില്‍ നില്‍ക്കും. 10-ാം ദിവസം ഒരു ലിറ്റര്‍ പ്രോബയോട്ടിക് 1 ഉം 1 ലിറ്റര്‍ ശര്‍ക്കര നീരും വീണ്ടും ഒഴിച്ച് കൊടുക്കുക. 12 മുതല്‍ 15-ാം ദിവസം കുളത്തില്‍ നിക്ഷേപിച്ചു തുടങ്ങാവുന്നതാണ്. ഈ സമയത്ത് പി.എച്ച്. 7.5 അല്ലെങ്കില്‍ 8 ആകാന്‍ സാധ്യത ഉണ്ട്. ക്രമേണ പി.എച്ച്. 7 ല്‍  നിന്നും 7.5 ല്‍ എത്തും. 15-ാം ദിവസം മുതല്‍ ഫ്ളോക്ക് വളരെ കുറച്ച് മാത്രമേ കുളത്തില്‍ ഉണ്ടാവുകയുള്ളു. എന്നാല്‍ കുളത്തിന്‍റെ സൈഡില്‍ കൈവച്ച് നോക്കിയാല്‍ നനഞ്ഞ സോപ്പില്‍ കൈ വയ്ക്കുന്ന പ്രതീതി ഉണ്ടാകും. മത്സ്യങ്ങളെ നിക്ഷേപിച്ച് കഴിയുമ്പോള്‍ മത്സ്യകുഞ്ഞുങ്ങളുടെ വിസര്‍ജ്യം കുളത്തില്‍ വരുന്നതോടുകൂടി ഫ്ളോക്കുകള്‍ കുളത്തില്‍ നീന്തി തുടങ്ങും. ഫ്ളോക്കുകള്‍ കുളത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ഒരു മീഡിയം ഉണ്ടാകുന്നത് അപ്പോഴാണ്.

The principle of this  Biofloc technique is the generation of nitrogen cycle by maintaining higher C: N ratio through stimulating heterotrophic microbial growth, which assimilates the nitrogenous waste that can be exploited by the cultured spices as a feed. The biofloc technology is not only effective in treating the waste but also grants nutrition to the aquatic animal.

ഫ്ളോക്കിന്‍റെ വളര്‍ച്ചാ ക്രമീകരണം

ഒരോ സ്ഥലത്തേയും വെള്ളത്തിന്‍റെ ഘടന അനുസരിച്ച് ഫ്ളോക്കിന്‍റെ ഡെന്‍സിറ്റി കൂടുവാനും കുറയുവാനും സാധ്യതയുണ്ട്.  മത്സ്യങ്ങളെ നിക്ഷേപിച്ചതിന് ശേഷം ഫ്ളോക്കിന്‍റെ അളവ് ഒരു ലിറ്ററില്‍ 50 മില്ലി താഴെ ആണെങ്കില്‍ 250 ഗ്രാം ഗോതമ്പുപൊടിയില്‍ ഒരു ലിറ്ററ് ശര്‍ക്കര നീരും ഒഴിച്ചാല്‍ ഫ്ളോക്ക് പെട്ടെന്ന് പുഷ്ടിപ്പെട്ട് വരും. ബയോഫ്ളോക്ക് എപ്പോഴും കാര്‍ബണ്‍ സ്രോതസ്സ് (ശര്‍ക്കര നീര്, സ്റ്റാര്‍ച്ച്,  കപ്പപ്പൊടി, ഗോതമ്പ് പൊടി) ഏത് ചേര്‍ക്കുമ്പോഴും പെട്ടെന്ന് ഓക്സിജന്‍ ലെവല്‍ കുറയാന്‍ സാധ്യതയുണ്ട്. നല്ലതുപോലെ എയര്‍റേഷനന്‍ ഇല്ലാത്ത സാഹചര്യത്തില്‍ അപ്പപ്പോള്‍ കുളത്തില്‍ ഉള്ള മുഴുവന്‍ മത്സ്യങ്ങളും മുകളില്‍ പൊങ്ങിവരും. അതുപോലെ തന്നെ വിഷാംശമുള്ള എന്തെങ്കിലും വസ്തുക്കല്‍ ഉണ്ടെങ്കിലും ഇങ്ങനെ സംഭവിക്കും. ഈ സമയത്ത് കുളത്തിലുള്ള മൂന്നില്‍ ഒന്ന് ഭാഗം വെള്ളം തുറന്നു കളയുകയും പുതിയ വെള്ളം ചേര്‍ക്കുകയും ചെയ്യണം. ബയോഫ്ളോക്കില്‍ പെട്ടെന്നുള്ള അടിയന്തിര ഘട്ടമുണ്ടായല്‍ ഇതുപോലെ വെള്ളം തുറന്നു  കളഞ്ഞ് പുതിയ വെള്ളം കയറ്റുകയുമാണ് ഉത്തമം. എന്നാല്‍ ഫ്ളോക്കിന്‍റെ വളര്‍ച്ചയ്ക്കോ യാതൊരു കുറവും ഇവിടെ ഉണ്ടാകുന്നില്ല. കൃത്യമായി ഇടവേളകളില്‍ പത്ത് ദിവസം കൂടുമ്പോള്‍ ഒരു ലിറ്റര്‍ ശര്‍ക്കര നീരും ആവശ്യമെങ്കില്‍ ഫ്ളോക്കും ഒഴിച്ച് കൊടുക്കുക. 10:1 എന്ന അനുപാതത്തില്‍ ബയോഫ്ളോക്കില്‍ എല്ലാ മത്സ്യങ്ങളേയും നമുക്ക് വളര്‍ത്താം. ജലത്തിന്‍റെ ശുദ്ധീകരണം കുളത്തില്‍ തന്നെ നടത്തുന്നു. എന്നാല്‍ ഫില്‍റ്റര്‍ ഫീഡ് മല്‍സ്യങ്ങള്‍ ഫ്ളോക്കിന് നേരിട്ട് കഴിക്കുകയും ചെയ്യുന്നു. മറ്റ് മത്സ്യങ്ങള്‍

കുളത്തില്‍ അടിയുന്ന ഫ്ളോക്കിന് നേരിട്ട് ഭക്ഷണമായി കഴിക്കുന്നു.

ബയോഫ്ളോക്ക് കൃഷി രീതിയില്‍ മത്സ്യങ്ങളെ ഒരിക്കലും കുളത്തിലെ വെള്ളത്തിന് മുകളില്‍  കാണാന്‍ കഴിയില്ല. വലയിട്ട് മത്സ്യങ്ങളെ പിടിച്ച് നോക്കിയാന്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഇനി മത്സ്യങ്ങള്‍ മുകളിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കില്‍ അത് ഓക്സിജന്‍റെ കുറവ് മൂലം ആയിരിക്കും. ഒരു മണിക്കൂറില്‍ കൂടുതല്‍ എയര്‍റേഷന്‍ നിലച്ചാല്‍ മത്സ്യങ്ങള്‍ ചത്തു  തുടങ്ങും. അതിനാല്‍ തുടര്‍ച്ചയായി വൈദ്യുതി നിലനിര്‍ത്താന്‍ പവര്‍ ബാക്ക് അപ്പ് അത്യാവശ്യമാണ്. ഈ മത്സ്യ കൃഷിക്ക് ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍, സോളാര്‍ എന്നിവയില്‍ ഏതെങ്കിലും ക്രമീകരിക്കേണ്ടതുണ്ട്.

ഇന്ന് IMF (integrated modern farmer's society) ധാരാളം മേഖലകളിലേക്ക് മത്സ്യകൃഷിയെ കൊണ്ടുപോകാനായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും അതോടൊപ്പം ഫ്രഷ് മത്സ്യം, മാംസ്യം എന്നിവ ഒരു കുടക്കീഴില്‍ ലഭിക്കാനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനും ചെറിയ വിപണകേന്ദ്രങ്ങള്‍ തുടങ്ങുവാനും പദ്ധതിയിടുന്നു. സംസ്ഥാന പ്രസിഡന്‍റായ വര്‍ഗ്ഗീസ് ഇട്ടനോടൊപ്പം സഹധര്‍മ്മിണിയായ സിബി വര്‍ഗ്ഗീസും ഇതിന്‍റെ പ്രവര്‍ത്തനങ്ങളെ പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു.

ഫോണ്‍ നമ്പര്‍ - 6235244449, 8113810224, 9446965537

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുകമരുഭൂമിയിലും വിളയുന്ന 'ഇൻഡിക്ക' നെല്ല്

English Summary: Revolution in fish farming-biofloc

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds