Updated on: 5 July, 2023 8:18 AM IST
ഗ്രാമ്പൂ

ഗ്രാമ്പൂതൈകൾ കുഴിച്ച് വയ്ക്കാൻ 20 സെ.മീ. ഉയരത്തിലുള്ള താവരണകൾ തയാറാക്കുക. ഇവയ്ക്ക് പരമാവധി വീതി ഒരു മീറ്ററിൽ കവിയരുത്. രണ്ടു താവരണ തമ്മിൽ അരമീറ്റർ ഇടച്ചാൽ വേണം. താവരണയ്ക്ക് നീളം ആവശ്യാനുസരണമാകാം. തടത്തിന്റെ മുകൾപ്പരപ്പ് കട്ടയുടച്ച് നേർമയായി തയാറാക്കണം. തടം നിരത്തുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. തടത്തിന് മുകൾപ്പരപ്പിൽ മൂന്ന് സെ.മീറ്റർ കനത്തിൽ നേർമയുള്ള മണൽ വിരിക്കുന്നത്, ജലനിർഗമനത്തിനും ബീജാങ്കുരണത്തിനും സഹായിക്കും.

വിത്തുകൾ കിടത്തിയാണ് പാകേണ്ടത്

രണ്ടു വിതയിൽ 10-15 സെ.മീ. അകലം ക്രമീകരിക്കുക. വരിയായി നുരിവയ്ക്കുമ്പോൾ വരികൾ തമ്മിലും 15 സെ.മീറ്റർ അകലം ക്രമീകരിക്കുന്നത് അഭികാമ്യമാണ്. തടത്തിലെ മണ്ണ് ഉണങ്ങാതെ ജലസേചനം നടത്തുക. ഒരു മാസക്കാലം വളർച്ച നിരീക്ഷിച്ചശേഷം നന ക്രമേണ കുറച്ച് തടത്തിൽ ആവശ്യത്തിന് മാത്രം നന ക്രമീകരിക്കുക. ഈ പ്രായത്തിലാണ് ഗ്രാമ്പൂതൈകൾ തകൃതിയായി വളരുക. സുമാർ 30-35 സെ.മീ. ഉയരുന്നതുവരെ തൈകളെ ആദ്യ നഴ്സറികളിൽ നിർത്താം. പക്ഷേ, ഈ കാലയളവിനുശേഷം തൈകൾ പ്രധാന ഇടങ്ങളിലേക്ക് മാറ്റി നടുകയോ പോളികവറുകളിൽ ജൈവവള മൺ മിശ്രിതം നിറച്ച് പറിച്ചുനടീലിന്റെ ക്ഷതം തുലോം കുറച്ച്, രണ്ടാം ഞാറ്റടികളെന്ന നിലയ്ക്ക് വീണ്ടും 3-4 മാസം തീവ്രപരിചരണം നടത്താം. ഈ കാലയളവിലും ആവശ്യത്തിനുമാത്രം നന എന്ന ആശയത്തിനാണ് മുൻതൂക്കം.വാട്ട രോഗം ഒഴിവാക്കാൻ ബോർഡോ മിശ്രിതം 1% തളിക്കേണ്ടത് അത്യാവശ്യമാണ്. വെയിലും നിഴലും മാറിമാറി ക്രമീകരിക്കേണ്ടി വരും.

ഒരു വർഷം പ്രായമായ തൈകളെ പറിച്ചുനട്ട് പ്രധാന ഇടങ്ങളിൽ സംരക്ഷിയ്ക്കാം

തുടർപരിചരണങ്ങളുടെ ഭാഗമായി ഒരു വർഷം പ്രായമായ തൈകളെ പറിച്ചുനട്ട് പ്രധാന ഇടങ്ങളിൽ സംരക്ഷിയ്ക്കാം. ഇത് ഒരു വർഷം പ്രായ മായ തൈകളുടെ ഉൽപ്പാദനത്തിനുള്ള ശാസ്ത്രശുപാർശയാണ്. ഇത്തരം തൈകളെ വലിയ ചട്ടികളിലോ വലിയ പോളി കവറുകളിലോ മാറ്റി നട്ട് മൂന്നുവർഷം പ്രായമാകുമ്പോൾ പ്രധാന കുഴിയിൽ നടന്ന ഒരു പരീക്ഷണ രീതിയും ഫലപ്രദമാണെന്ന് കാണുന്നു. പക്ഷേ, പൊതു ശുപാർശ ഒരു വർഷം പ്രായമായ തൈകൾ പറിച്ചുനടുക എന്നതാണ്. എങ്കിലും, പറിച്ചുനടീൽ പ്രായം ഒരു വർഷം മുതൽ 18 മാസം വരെ എന്ന ആശയത്തിന് പരീക്ഷണങ്ങളുടെ പിൻബലത്തോടെ കാർഷിക സർവകലാശാല കേരള നൽകുന്ന ശുപാർശയാണ് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും ഒടുവിലത്തേത്.

English Summary: clove seedlings must be layed on seed beds
Published on: 04 July 2023, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now