Updated on: 1 July, 2024 9:25 PM IST
കൊത്തമര

മലയാളികൾക്ക് പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നാണ് കൊത്തമര. കൊത്തമരയെ ക്ലസ്റ്റർ ബീൻ എന്നും വിളിക്കാറുണ്ട്. ഈ വിളയുടെ ഓരോ ഇലയിടുക്കിയിലും പൂങ്കുലകൾ ഉണ്ടാക്കുകയും അതിൽ നിന്ന് കുലകളായി കായകൾ വരുകയും ചെയ്യുന്നു. അതു കൊണ്ടാണ് കൊത്തമരയെ ക്ലസ്റ്റർ ബീൻ എന്ന് വിളിക്കുന്നത്. ഫെബ്രുവരി - മാർച്ച് മാസങ്ങളാണ് കൊത്തമരയെ കൃഷി ചെയ്യാൻ ഏറ്റവും നല്ലത്. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുകയാണെങ്കിൽ ജൂൺ-ജൂലൈ മാസങ്ങളിൽ കൃഷി ആരംഭിക്കാം.

പകൽ ദൈർഘ്യം കൂടുതലുള്ളത് സസ്യവളർച്ചയ്ക്ക് അനുകൂലവും പകൽ ദൈർഘ്യം കുറയുന്നത് ചെടികൾ പുഷ്‌പിക്കുവാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അത്തരം കാലാവസ്ഥയിൽ കൊത്തമര നല്ല വിളവ് നൽകുന്നു. എന്നാൽ കേരളത്തിൽ ഇത് എല്ലാക്കാലത്തും കൃഷി ചെയ്യാൻ കഴിയുന്നു.

നല്ല നീർവാർച്ചയുള്ളതും മണൽ കലർന്നതുമായ പശിമരാശി മണ്ണാണ് കൊത്തമരയ്ക്ക് ഏറ്റവും അനുയോജ്യം. ചെറിയ തോതിൽ ഉപ്പിന്റെ അംശമടങ്ങിയ മണ്ണിലും കൊത്തമര വിജയകരമായി കൃഷി ചെയ്യാൻ കഴിയും.

കൊത്തമരയുടെ കൃഷിരീതി

കൊത്തമര സാധാരണ കൃഷി ചെയ്യുന്നത് വിത്ത് നേരിട്ട് പാകിയാണ്. ഒരു ഹെക്ടറിന് 10-12 കി.ഗ്രാം വിത്ത് ആവശ്യമായി വരുന്നു.

കൊത്തമര കൃഷി ചെയ്യാൻ നിലമൊരുക്കുന്ന രീതിയും വിത്തു നടുന്ന വിധവും

60 സെ.മീറ്റർ അകലത്തിൽ ചാലുകളും വരമ്പുകളും നിർമിക്കുന്നു. മഴക്കാലത്ത് വരമ്പുകളിലും വേനൽക്കാലത്ത് ചാലുകളിലും വിത്ത് പാകണം. വരികളിൽ 20-30 സെ.മീറ്റർ അകലത്തിൽ വിത്ത് പാകാം.

കൊത്തമര കൃഷി ചെയ്യുമ്പോൾ ഏതെല്ലാം വളങ്ങൾ എത്ര വീതം

ഹെക്ടർ ഒന്നിന് 20 ടൺ കാലിവളവും 45 കി.ഗ്രാം യൂറിയ, 335 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 30 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങളും ചേർക്കണം. രാസവളങ്ങൾ ഉപയോഗിക്കുമ്പോൾ സൂപ്പർ ഫോസ്‌ഫേറ്റ് പൂർണമായും യൂറിയയും പൊട്ടാഷും പകുതി വീതവും അടിവളമായും ശേഷിക്കുന്നവ രണ്ടു തവണ മേൽവളമായും നൽകണം.

പച്ചക്കറി തോട്ടത്തിൽ കൃഷിയിറക്കുമ്പോൾ സെൻ്റൊന്നിന് 30 കി.ഗ്രാം കാലിവളവും 100 ഗ്രാം യൂറിയായും 1.5 കി.ഗ്രാം സൂപ്പർ ഫോസ്ഫേറ്റും 275 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും ചേർക്കണം. മേൽവളമായി 100 ഗ്രാം യൂറിയയും 275 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും വിത്ത് പാകി ഒരു മാസം കഴിഞ്ഞ് നൽകണം.

English Summary: Cluster beans can be grown in any climate
Published on: 01 July 2024, 09:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now