Updated on: 26 June, 2023 11:22 PM IST
കൊക്കോ

കൊക്കോ ഒരു ദീർഘകാല വിളയായതിനാൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ വേണം ഉപയോഗിക്കുവാൻ. സ്വന്തം തോട്ടത്തിൽ നിന്നും വിത്തുകായ്കൾ ശേഖരിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മാതൃവൃക്ഷം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം

മാതൃവൃക്ഷങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ

1. ഫോറസ്റ്റിറോ ഇനത്തിൽപ്പെട്ട മരങ്ങളിൽ ഉണ്ടാകുന്ന 350 ഗ്രാമിൽ കുറയാത്ത ഭാരമുള്ളതും വിളയാത്ത കായ്കൾക്കു പച്ചനിറമുള്ളതും മൃദുത്വമേറിയതും അധികം ആഴമില്ലാത്ത ചാലുകൾ ഉള്ളതുമായ പുറന്തോടോടു കൂടിയതുമായ കായ്കൾ.

2. വർഷം തോറും 100 കായ്കളിൽ കുറയാത്ത ഉത്പാദനം. 3. ഓരോ കായിലും 35 എണ്ണത്തിൽ കൂടുതൽ വിത്തുകൾ.

4. ഉണങ്ങിയ ഓരോ കുരുവിനും ഒരു ഗ്രാമിൽ കൂടുതൽ തൂക്കം. 5. കായ്കളുടെ പുറന്തോടിന് ഒരു സെ.മീറ്ററിൽ കൂടുതൽ കനം ഉണ്ടായിരിക്കരുത്.

6. ഒരു കി.ഗ്രാം പച്ചക്കുരു ലഭിക്കാൻ 12 കായ്കളിൽ കൂടരുത്. തിരഞ്ഞെടുത്ത മാതൃവൃക്ഷത്തിൽനിന്നും കായ്കൾ പഴുത്തു തുടങ്ങിയാലുടൻ ശേഖരിക്കാം. കായ്കൾ പൊട്ടിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ പാകുന്നതാണ് ഏറ്റവും നല്ലത്.

പോളി ബാഗുകളിൽ ആറ്റുമണ്ണ്, ചെമ്മണ്ണ്, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ 1:1:1 എന്ന അനുപാതത്തിൽ കൂട്ടി കലർത്തി നിറച്ച് കൊക്കോക്കുരു പാകാം. 1-2 സെ. മീറ്ററിൽ കൂടുതൽ ആഴത്തിൽ വിത്തുകൾ താഴ്ന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യാനുസരണം ജലസേചനം നടത്തണം. വിത്തു മുളച്ച് മൂന്നുമാസം കഴിയുമ്പോൾ വളർച്ച അനുസരിച്ച് തൈകളെ തരം തിരിക്കണം. ഏകദേശം 25% ചെടികൾ ആരോഗ്യം കുറഞ്ഞവയായിരിക്കും. ഇവ നടാൻ പാടില്ല.

കാർഷിക സർവ്വകലാശാലയിൽ നടത്തിയ ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത് വിത്തുപാകി മുളപ്പിക്കുന്ന ചെടികളേക്കാൾ കൂടുതൽ ഉത്പാദനക്ഷമത ബഡ്ഡ് ചെയ്ത ചെടികൾക്കാണെന്നാണ്

English Summary: Cocoa seedlings are best for planting
Published on: 26 June 2023, 11:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now