Updated on: 30 April, 2021 9:21 PM IST
കൊമ്പൻ ചെല്ലി ,ഫിറമോൺ കെണി , കൊമ്പൻ ചെല്ലി ആക്രമിച്ച തെങ്ങ്

മണ്ട വൃത്തിയാക്കാം കൊമ്പൻ ചെല്ലിയെ നിയന്ത്രിക്കാം

തെങ്ങിൻ മണ്ട വൃത്തിയാക്കുക മച്ചിങ്ങ പൊഴിയാതിരിക്കാൻ കുലകൾ ഒടിഞ്ഞു പോകാതെ കെട്ടി നിർത്തുകയോ താങ്ങി നിർത്തുകയോ വേണം. കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി, ഓലചീയൽ എന്നിവയ്‌ക്കെതിരെ മുൻകരുതൽ നടപടി സ്വീകരിക്കുക.

Coconut rhinoceros beetle adults damage palms by bor- ing into the center of the crown, where they injure the young, grow- ing tissues and feed on the exuded sap. As they bore into the crown, they cut through the developing leaves. When the leaves grow out and unfold, the damage appears as V-shaped cuts in the fronds or holes through the midrib.

തോട്ടത്തിൽ പയർ വർഗ്ഗത്തിൽ പെട്ട വള ചെടികൾ നട്ടിട്ടുണ്ടെങ്കിൽ അവ പിഴുത് തെങ്ങിൻ തടത്തിൽ ചേർക്കുക. കുമ്മായം നൽകാത്ത തെങ്ങുകൾക്ക് ഒരു കിലോഗ്രാം വീതം കുമ്മായം ഇട്ടുകൊടുക്കുക. കൊമ്പൻ ചെല്ലിയെ ചെല്ലി കോൽ കൊണ്ട് കുത്തിയെടുത്ത് നശിപ്പിക്കുക. കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിന് മുൻകരുതൽ എന്ന നിലയിൽ തെങ്ങിൻറെ മണ്ട വൃത്തിയാക്കി കുമ്പോലയ്ക്ക് ചുറ്റുമുള്ള രണ്ടോമൂന്നോ ഓലക്കവിളുകളിൽ പാറ്റ ഗുളിക 10 ഗ്രാം (നാലെണ്ണം) വെച്ച് മണൽ കൊണ്ടു മൂടുകയോ, വേപ്പിൻപിണ്ണാക്ക് അല്ലെങ്കിൽ മരോട്ടിപിണ്ണാക്ക് (250 ഗ്രാം) തുല്യ അളവിൽ മണലുമായി ചേർത്ത് ഇടുകയോ ചെയ്യുക. 0.01 ശതമാനം വീര്യമുള്ള കാർബറിൽ (50% വെള്ളത്തിൽ കലക്കാവുന്ന പൊടി) എന്ന കീടനാശിനി 200 മില്ലി ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി വണ്ടുകളുടെ പ്രജനനം നടക്കുന്ന ചാണക കുഴികളിലും മറ്റും തളിക്കുക. പെരുവലം എന്ന ചെടി പറിച്ച് ചാണക കുഴികളിൽ ചേർക്കുന്നതും നല്ലതാണ്.

മഴക്കാലത്ത് മെറ്റാറൈസിയം അനിസോപ്ലിയ എന്ന കുമൾ തേങ്ങാവെള്ളത്തിലോ കപ്പ കഷണങ്ങളും തവിടും ചേർത്തുണ്ടാക്കിയ മിശ്രിതത്തിലോ വൻതോതിൽ വളർത്തിയെടുത്ത്‌ ഒരു ക്യൂബിക് മീറ്ററിന് 250 മില്ലിഗ്രാം മെറ്റാറൈസിയം കൾച്ചർ 750 മില്ലി വെള്ളവുമായി കലർത്തിയ മിശ്രിതം എന്ന തോതിൽ ചാണക കുഴികളിലും മറ്റും ഒഴിച്ച് പുഴുക്കളെ നശിപ്പിക്കുക.

 

ഓലചീയൽ

ഓലചീയൽ നിയന്ത്രിക്കുക കാറ്റുവീഴ്ച തടയുക

കാറ്റുവീഴ്ച ബാധിച്ച തെങ്ങുകളിൽ ഓലചീയൽ രോഗവും കണ്ടുവരുന്നു. തുറക്കാത്ത കൂമ്പോലകളെ കുമിൾ ആക്രമിച്ചു അഴുകൽ ഉണ്ടാക്കുന്നു. കൂമ്പോല വിരിയുമ്പോൾ അഴുകിയ ഭാഗം ഉണങ്ങി കാറ്റത്ത് പറന്നു പോകും. ബാക്കിയുള്ള ഓലയുടെ ഭാഗം കുറ്റിയായി നിൽക്കും. കൂമ്പോലയുടേയും അതിനോട് ചേർന്നുള്ള രണ്ട് ഓലകളുടേയും മാത്രം ചീഞ്ഞ ഭാഗങ്ങൾ മുറിച്ചുമാറ്റുക. കോൺടാഫ് 2 മില്ലി എങ്കിൽ ഡൈതേൻ
എം 45 അഥവാ ഇൻഡോഫിൽ എം 45 എന്നിവയിലൊന്ന് 3 ഗ്രാം 300 മില്ലി വെള്ളത്തിൽ കലക്കി നാമ്പോലയുടെ ചുവട്ടിൽ ഒഴിക്കുക. ഒരു ശതമാനം ബോർഡോമിശ്രിതമോ 0.5 ശതമാനം കോപ്പർ ഓക്സിക്ലോറൈഡ് ലായനിയോ തെങ്ങിൻ മണ്ടയിലും കൂമ്പോലകളിലും ജനുവരി ,ഏപ്രിൽ-മെയ്, സെപ്റ്റംബർ മാസങ്ങളിൽ തളിക്കുക.

Coconut root (wilt) is a non-lethal debilitating disease and the affected palms survive for a long period giving a reasonably good yield. The root (wilt) affected palms are susceptible to diseases like leaf rot and pests like rhinoceros beetle and red palm weevil.

 

ചെന്നീരൊലിപ്പ് രോഗം

ചെന്നീരൊലിപ്പ് രോഗം നിയന്ത്രിക്കാം.

ചെന്നീരൊലിപ്പുള്ള തെങ്ങിൻറെ തടിയിൽ ഉണ്ടാകുന്ന തെങ്ങിൻറെ വിള്ളലുകളിലൂടെ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലുള്ള കറ ഒലിച്ചിറങ്ങുന്നത് കാണാം. ഇത് ഉണങ്ങി കറുപ്പ് നിറത്തിലുള്ള പാടുകൾ ആകുന്നു. ചെന്നീരൊലിക്കുന്ന ഭാഗത്തെ തൊലി ചെത്തി മാറ്റി നോക്കിയാൽ ഉൾഭാഗം ചീഞ്ഞിരിക്കുന്നതായി കാണാം. തെങ്ങിൻ തടിയിൽ രോഗബാധ കാണുന്ന ഭാഗത്തെ പുറംതൊലി മൂർച്ചയുള്ള ഉളി കൊണ്ട് ചെത്തി മാറ്റിയ ശേഷം മുറിപ്പാടുകളിൽ 5 മില്ലി കാലിക്സിൻ 100 മില്ലി വെള്ളത്തിൽ എന്ന തോതിൽ കലക്കി പുരട്ടുക.

ഒന്ന് രണ്ട് ദിവസത്തിന് ശേഷം ചൂടുള്ള കോൾടാർ പുരട്ടുക. ചെത്തി മാറ്റിയ ഭാഗങ്ങൾ തീയിട്ട് നശിപ്പിക്കുക. മറ്റ് വളങ്ങൾക്കൊപ്പം ഒപ്പം തെങ്ങൊന്നിന് അഞ്ച് കിലോഗ്രാം വേപ്പിൻ പിണ്ണാക്ക് ചേർത്തു കൊടുക്കുക.

വേനൽക്കാലത്ത് ജലസേചനം നൽകുകയും വർഷകാലത്ത് തോട്ടത്തിൽ നീർവാർച്ച സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുക. രോഗനിയന്ത്രണത്തിനായി 5 ശതമാനം വീര്യമുള്ള കാലിക്സിൻ വർഷത്തിൽ 3 തവണ അതായത് ഏപ്രിൽ-മെയ്, സെപ്റ്റംബർ-ഒക്ടോബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിലായി വേരിൽ കൂടി നൽകുക

Stem Bleeding is characterized by the exudation of a dark reddish brown liquid from the longitudinal cracks in the bark and wounds on the stem trickling down for a distance of several inches to several feet.

അനുബന്ധ വാർത്തകൾ

തെങ്ങ് പരിപാലനത്തിനും ഉല്‍പ്പന്ന സംസ്‌കരണത്തിനും പ്രത്യേക പ്രോട്ടോക്കോള്‍

English Summary: coconunt farming in august
Published on: 31 July 2020, 07:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now