ഞാറ്റുവേല സൂര്യന്റെ സഞ്ചാര പഥവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വിശ്വാസ പ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഓരോ സമയത്തു സൂര്യൻ ഏതു നക്ഷത്രത്തിന് നേരെയാണോ സ്ഥിതി ചെയ്യുന്നത് ആ ഞാറ്റുവേല അപ്പോൾ ആ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ 27 ഞാറ്റുവേലകളാണ് ഉള്ളത്. അതുപോലെതന്നെ ഓരോ ഞാറ്റുവേലയുടെയും ദൈർഘ്യം 13.5 ദിവസങ്ങൾ ആണ്. അതായതു ഒരു വർഷം 365 ദിവസം. ഇതിനെ ആകെ ഞാറ്റുവേലകളുടെ എണ്ണം (27) കൊണ്ട് ഹരിച്ചാൽ നമുക്ക് 13.5 എന്ന് കിട്ടുന്നു.
അശ്വതി ഞാറ്റുവേല
വിരിപ്പ് കൃഷിക്ക് നെൽപ്പാടങ്ങൾ ഒരുക്കി ത്തുടങ്ങാം
വിത്തുതേങ്ങ ശേഖരിക്കാം
കേടായ കുരുമുളക് തൈകൾ വെട്ടിമാറ്റാം.
പുതിയ വള്ളികൾക്കു വേണ്ടി താങ്ങു കാലുകൾ നടാം.
ചീര, പയർ എന്നിവ വിതക്കാവുന്നതാണ്.
അശ്വതിയിലിട്ട വിത്തും, അച്ഛൻ വളർത്തിയ മക്കളും, ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല .
ഭരണി ഞാറ്റുവേല
ഞാറ്റടിക്കുള്ള ഒരുക്കങ്ങൾ തുടങ്ങാം.
പുതിയ തെങ്ങു നടുന്നതിനായി നിലമൊരുക്കാം.
നല്ല മഴ കിട്ടുകയാണെങ്കിൽ വിത്ത് തേങ്ങകൾ നടാവുന്നതാണ്.
കവുങ്ങിൻ തൈകൾ നടുന്നതിനുള്ള ഒരുക്കങ്ങൾ നടത്താം
വേനൽ മഴ നന്നായി കിട്ടി എങ്കിൽ ഇഞ്ചി, മഞ്ഞൾ എന്നിവ നടാം.
ചീര, പയർ എന്നിവയും തുടരാവുന്നതാണ്.
പച്ചക്കറി വിത്തുകൾ നടാം.
ഭരണി വിതക്കാൻ നല്ലതാണ്
കാർത്തിക ഞാറ്റുവേല
വിരിപ്പുകൃഷിക്കുള്ള കളപറിക്കൽ, വളം ചേർക്കൽ , ഞാറുനടൽ എന്നിവ ചെയ്യാം.
തെങ്ങിനുള്ള കീടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കാം.
കശുമാവിൻ വിത്തുകൾ നടാം.
പൈനാപ്പിൾ നടുന്നതിനായി നിലമൊരുക്കാം.
മരിച്ചീനിക്കുള്ള ആദ്യ വളപ്രയോഗം (ഉപ്പും, ചാരവും ) ചെയ്യാവുന്നതാണ്.
ഇഞ്ചി മഞ്ഞൾ എന്നിവ നട്ടു എങ്കിൽ കരിയില / പച്ചില കൊണ്ട് പുതയിടാം. അല്ലെങ്കിൽ ഇപ്പോൾ നടാവുന്നതാണ്.
പച്ചക്കറികളും നടുന്നത് തുടരാം.
കുരുമുളക് നടുന്നതിനായി നിലം ഒരുക്കാം.
കാർത്തികയിൽ വഴുതന നട്ടു കയ്യിൽ കൊണ്ട് നനയ്ക്കുക.
കാർത്തികയിൽ വിത്തിനി കാശോളം വെച്ചാൽ മതി.
രോഹിണി ഞാറ്റുവേല
നെല്ലിന്റെ കള പറിക്കൽ തുടങ്ങാ വുന്നതാണ്. ആദ്യത്തെ വള പ്രയോഗം നടത്താം.
വിത്തുതേങ്ങ നടുന്നത് തുടരാം.
തെങ്ങിന് വളം ചേർക്കാം.
വാഴ നടാം.
വേണ്ടത്ര ഈർപ്പം ഉണ്ടെങ്കിൽ കുരുമുളകിന് വളം ചെയ്യാം.
ബോർഡോ മിശ്രിതം തളിക്കാം.
പച്ചക്കറി നടുന്നത് തുടരാം.
ശക്തിയായ മഴയുള്ള കാലാവ സ്ഥയാണ് വരാൻ പോകുന്നത്.
തൈകൾ മഴയ്ക്ക് മുൻപ് ശക്തി പ്രാപിക്കണം.
മകീര്യം ഞാറ്റുവേല
നെല്ല്
തെങ്ങിവിതയ്ക്കാം തൈകൾ നടാം.
തെങ്ങിന് വളം ഇടാം
കവുങ്ങിൻ തൈകൾ നടാം. വളം ചേർക്കാം. കീടങ്ങൾക്കെതിരെ ബോർഡോ മിശ്രിതം തളിക്കാം.
കോകോ വിത്തുകൾ നടാം.
പൈനാപ്പിളിനു വളം ചെയ്യാം.
മരച്ചീനിക്ക് ആദ്യത്തെ വളം ചെയ്യാം. കളകൾ പറിക്കാം.
പച്ചക്കറിവിത്തുകൾ നടുന്നത് തുടരാം.
പയർ നടാവുന്നതാണ്, പക്ഷെ വിളവ് കുറയും.
തിരുവാതിര ഞാറ്റുവേല
നെല്ലിന്റെ കളപറിക്കൽ തുടരാം.
വാഴക്കു തടം കോരാം, മണ്ണിട്ട് കൊടുക്കാം.
പൈനാപ്പിൾ നടാം.
മരച്ചീനിക്ക് ആദ്യ വളം ചെയ്യാം.
കുരുമുളകിന് വെള്ളം വാർന്നു പോകുന്നതിനായി തടം ഒരുക്കാം.
കുരുമുളകിന്റെ പരാഗണം നടക്കുന്ന സമയമാണിത്.
പുതിയ കുരുമുളക് വള്ളികൾ നടാൻ ഇതാണ് പറ്റിയ സമയം.
ഇഞ്ചി, മഞ്ഞൾ, ജാതി എന്നിവയ്ക്ക് വളം ചെയ്യാൻ പറ്റിയ സമയം.
കാറ്റു വീശി സസ്യലതാദികൾ ആടി ഉലഞ്ഞു പുതിയ വേരുപൊട്ടി നല്ല വിളവുണ്ടാകുന്നതിനു സാധ്യമാകും.
ഏതു ചെടികളും നട്ടു പിടിപ്പിക്കാൻ പറ്റിയ ഞാറ്റുവേലയാണ് തിരുവാതിര ഞാറ്റുവേല.
തിരുവാതിരയിൽ വാട്ടലും പിഴിച്ചിലും
തിരുവാതിര തിരമുറിയാതെ പെയ്യണം.
പുണർതം ഞാറ്റുവേല
നെല്ലിനുള്ള ആദ്യ വളപ്രയോഗം നടത്താവുന്നതാണ്.
തെങ്ങിനുള്ള വളപ്രയോഗം നടത്താം.
കോകോ യ്ക്കുള്ള വളപ്രയോഗം ചെയാനുള്ള സമയം.
കശുമാവിന്റെ ഉണഗിയ ചില്ലകൾ വെട്ടി ഒതുക്കാം.
മഞ്ഞൾ, ഇഞ്ചി എന്നിവയുടെ കീടങ്ങൾക്കെതിരെ കരുതിയിരിക്കാം.
വൻപയർ, അമരപ്പയർ എന്നിവ നേടാവുന്ന സമയമാണിത്.
പുണർതത്തിൽ പോത്തിൻ പുറത്തും ഉറവ് പൊട്ടും.
പൂയ്യം ഞാറ്റുവേല
നെല്ലിന്റെ കീടബാധകളെ കരുതി യിരിക്കാം.
രണ്ടാമത്തെ ഗഡു വളം ചെയ്യാനുള്ള സമയം.
തെങ്ങിനുള്ള ചാണകം, വേപ്പിൻ പിണ്ണാക്ക്, പച്ചിലവളങ്ങൾ എന്നിവ ഇപ്പോൾ ചെയ്യാം.
പുതിയ കശുമാവിൻ തൈകൾ നേടുന്നതിനുള്ള സമയമാണിത്.
വാഴയുടെ കല പറിക്കൽ, വളം ചെയ്യൽ എന്നിവ ഇപ്പോൾ ചെയ്യാം.
ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വളപ്രയോഗത്തിനുള്ള സമയമായി.
ചീര, പയർ എന്നിവ നടാവുന്നതാണ്.
പൂയ്യത്തിൽ നട്ടാൽ പുഴുക്കേട് കൂടും.
ആയില്യം ഞാറ്റുവേല
നെല്ലിന്റെ വളപ്രയോഗം ആറാഴ്ച പ്രായമായവയ്ക്ക്.
വസക്കു വളം ചെയ്യാം.
ഇഞ്ചി, മഞ്ഞൾ എന്നിവയെ കീടാക്ര മണത്തിൽ നിന്നും സംരക്ഷിക്കുക.
ചീര വിത്ത് വിതക്കാം.
പയർ നടാം.
വിളയാൻ കൂടുതൽ സമയം വേണ്ടുന്ന വിത്തുകൾ ഇപ്പോൾ നടാവുന്നതാണ്.
ആയില്യത്തിൽ അലകേറിയും.
ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചു നടാം.
ആയില്യ കള്ളൻ അകത്തോ പുറത്തോ.
മകം ഞാറ്റുവേല
നെല്ലിന് രണ്ടാം ഗഡു വളം ചെയ്യാം.
നെൽപാടത്തു എള്ള് വിത്ത് വിതക്കാൻ സമയമായി.
മക മുഖത്ത് എള്ള് എറിയാം.
പൂരം ഞാറ്റുവേല
പച്ചമുളക്, ചീര എന്നിവ വിതക്കാം.
പൂരവെള്ളം പുണ്യാഹം.
ഉത്രം ഞാറ്റുവേല
വിരിപ്പ് കൃഷിയുടെ വിളവെടുപ്പു സമയമായി. നെല്ലിന്റെ രണ്ടാം വിളക്കുള്ള വിത്ത് വിതക്കുന്നതിനുള്ള സമയമായി.
പൈനാപ്പിളിനു വളം ചെയ്യാം.
ചീര, നീളൻ പയർ എന്നിവ നടാം.
അത്തം ഞാറ്റുവേല.
മുണ്ടകൻ കൃഷിക്കുള്ള ഞാറ്റടി ഒരുക്കാം.
രണ്ടാം വിളക്കുള്ള കൃഷിപ്പണി ഈ ഞാറ്റുവേലയിൽ തീർക്കണം.
ഈ ഞാറ്റുവേലയിൽ എള്ള് വിതച്ചാൽ നല്ല വിളവ് പ്രതീക്ഷിക്കാം.
ഇഞ്ചി, മഞ്ഞൾ എന്നിവക്കുള്ള വള പ്രയോഗം നടത്താം.
പുതിയ കുരുമുളക് വള്ളികൾ പിടിച്ചു കെട്ടാവുന്നതാണ്.
അത്ത വെള്ളം പിത്ത വെള്ളം
ചിത്ര ഞാറ്റുവേല
മുണ്ടകൻ നെല്ലിന് വേണ്ടി നിലമൊരുക്കാം.
തെങ്ങിന്റെ കൂമ്പ് ചീയുന്നതിനുള്ള പ്രതിരോധം ഒരുക്കാം.
ചോതി ഞാറ്റുവേല.
ഇഞ്ചി, മഞ്ഞൾ വിളവെടുപ്പ്.
കാബ്ബജ്, കോളിഫ്‌ളവർ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ നാടാണ് ആരംഭിക്കാം.
ചോതി കഴിഞ്ഞാൽ ചോദ്യല്ല്യ. പിന്നെ മഴ ഇല്ല എന്ന് സാരം.
ചോതി വർഷിച്ചില്ലെങ്കിൽ ചോറിനു പഞ്ഞം വരാം.
വിശാഖം ഞാറ്റുവേല.
തെങ്ങിന് ജലസേചനം തുടങ്ങാം.
മരച്ചീനി നടുന്നത് തുടരാം.
കാബ്ബജ് .
ഈർപ്പം നിലനിർത്താനായി നിലം ഉഴുതു മറിക്കാം.
അനിഴം ഞാറ്റുവേല
ഇഞ്ചി മഞ്ഞൾ വിളവെടുപ്പ് തുടരാം.
കുരുമുളക് വിളവെടുക്കാം.
തൃക്കേട്ട ഞാറ്റുവേല
കശുമാവ് പൂക്കാൻ സമയമായി.
ഇഞ്ചി മഞ്ഞൾ വിളവെടുപ്പ് തുടരാം.
മൂലം ഞാറ്റുവേല.
നെല്ല് കൊയ്യാൻ സമയമായി.
കവുങ്ങിൻ ഇലകൾ കൊണ്ട് പൊതിയാം.
അടക്ക വിത്ത് നടുന്നതിനു സമയമായി.
ചെടികൾ വെയിലിൽ നിന്നും സംരക്ഷിക്കണം.
പച്ചക്കറി നടാം.
മധുരക്കിഴങ് വിളവെടുപ്പ് സമയം.
പൂരാടം ഞാറ്റുവേല.
തെങ്ങിന് പുതയിടാം.
കവുങ്ങിന് ജലസേചനം തുടങ്ങാം.
മരച്ചീനിക്ക് മണ്ണ് കോരിയിടാം.
കുരുമുളക് വിളവെടുപ്പ് സമയം.
ഉത്രാടം ഞാറ്റുവേല
മുണ്ടകൻ കൊയ്ത്തു തുടങ്ങാം
കവുങ്ങിൻ വെയിലിൽ നിന്നും സംരക്ഷിക്കാം.
കശുമാവ് കീടങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക,
തുലാക്കപ്പ വിളവെടുക്കാം.
കുരുമുളക് വിളവെടുപ്പ് തുടരാം.
ഇഞ്ചി, മഞ്ഞൾ വിളവെടുപ്പ് തുടരാം.
പടവലം, പാവൽ, കുമ്പളം, മഞ്ഞൾ എന്നിവ നടാം.
പയർ വർഗ്ഗങ്ങൾ നാടാണ് ഏറ്റവും യോജിച്ച സമയം.
തിരുവോണം ഞാറ്റുവേല.
അടക്ക വിത്തുകൾ ശേഖരിക്കാം.
ഇഞ്ചി മഞ്ഞൾ വിളവെടുപ്പും, വിത്ത് ശേഖരണവും
പടവലം,പാവൽ,കുമ്പളം ,മത്തൻ, വെള്ളരി,പയർ, മഞ്ഞൾ എന്നിവ നടാം.
ഈ ഞാറ്റുവേല കഴിഞ്ഞാൽ പിന്നെ പാടത്തു പച്ചക്കറി കൃഷി വിജയം കാണില്ല
മകരം 28 നു കുത്തിയിട്ടാൽ വിഷുവിനു ഉച്ചതിരിഞ്ഞു കായ്.
അവിട്ടം ഞാറ്റുവേല.
പുഞ്ച കൃഷിക്കുള്ള ആദ്യത്തെ വളപ്രയോഗം നടത്താം.
വിത്ത് തേങ്ങ ശേഖരിക്കാം.
വാഴ നടാം, ജലസേചനം തുടരാം.
കവുങ്ങു വെയിലിൽ നിന്നും സംരക്ഷിക്കണം.
മരച്ചീനി വിളവെടുക്കാം.
മഞ്ഞൾ വിളവെടുക്കാം, വിത്ത് ശേഖരിക്കാം.
ചതയം ഞാറ്റുവേല
ചേന നടാൻ ഏറ്റവും അനു യോജ്യമായ സമയം.
പൂരുട്ടാതി ഞാറ്റുവേല
കപ്പ വിളവെടുക്കാം പുതിയത് നടാം.
ഉതൃട്ടാതി ഞാറ്റുവേല
പുഞ്ച കൃഷിക്ക് കീട ആക്രമണ സാധ്യത.
വിത്ത് തേങ്ങ സംഭരിക്കാം.
വാഴക്കു താങ്ങു കാൽ വച്ച് കൊടുക്കാം.
രേവതി ഞാറ്റുവേല
വിരിപ്പ് കൃഷി തുടങ്ങാം.
പുതിയ വാഴ വെക്കാം.
കശുവണ്ടി വിളവെടുക്കാം.
ചേനക്കു വളം ചെയ്യാം
ചീര , പയർ എന്നിവ വിതക്കാം.