Updated on: 30 April, 2021 9:21 PM IST

പച്ചയോ ഉണങ്ങിയതോ ആയ തൊണ്ട് തെങ്ങിനു ചുറ്റും കുഴിച്ചിടുന്നത് നനയ്ക്കുന്നതും നനയ്ക്കാത്തതുമായ തെങ്ങിൻതോട്ടങ്ങളിലെ ഈർപ്പ സംരക്ഷണത്തിനു പ്രയോജനകരമാണ്.

തൊണ്ട് മണ്ണിൽ ജലസംഭരണിയായി പ്രവർത്തിക്കും. കൂടാതെ ചെറിയ അളവിൽ പൊട്ടാഷ് തെങ്ങിനു നൽകുകയും ചെയ്യുന്നു. പൊട്ടാഷ് കുറഞ്ഞ മണൽ മണ്ണിൽ 1000 തൊണ്ടിൽ നിന്ന് 3-4 കി.ഗ്രാം പൊട്ടാഷ് ലഭിച്ചതായി പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെ എക്കൽ മണ്ണിൽ 1000 തൊണ്ടിൽ നിന്ന് 7-8 കി.ഗ്രാം പൊട്ടാഷ് ലഭിക്കും. തൊണ്ടു നീറ്റിയ ചാമ്പലിൽ 30-35 ശതമാനം പൊട്ടാഷ് അടങ്ങിയിട്ടുണ്ട്. 2 കി.ഗ്രാം അത്തരം ചാമ്പൽ ഒരു കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനു തുല്യമാണ്.

തൊണ്ടിലടങ്ങിയിരിക്കുന്ന പൊട്ടാഷ് വെള്ളത്തിൽ ലയിക്കുന്നതും പെട്ടെന്നു തെങ്ങിനു ലഭിക്കുന്നതുമാണ്. തൊണ്ട്തെങ്ങിൻതോപ്പിൽ മൂടുന്നതിനു മുൻപ് നനയാതെ സൂക്ഷിച്ചില്ലെങ്കിൽ അതിലടങ്ങിയിരിക്കുന്ന പൊട്ടാഷ് നഷ്ടമാകും. അതുകൊണ്ട് തെങ്ങിൻതോപ്പിൽ മൂടാൻ ഉദ്ദേശിക്കുന്ന തൊണ്ട് മഴയത്ത് തുറസ്സായ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതു നന്നല്ല.

പോഷക മൂലകങ്ങളായ നൈട്രജൻ, ഫോസ്ഫറസ് എന്നിവയുടെ കുറവ് അനുഭവപ്പെടുന്ന അവസരങ്ങളിൽ അവ കൂടി രാസവളമായി നൽകിയാൽ തെങ്ങിന് തൊണ്ടു മൂടുന്നതു കൊണ്ടുള്ള പ്രയോജനം പൂർണമായി ലഭിക്കും. തൊണ്ട് സ്വതവേ സ്പോഞ്ച് പോലെ കാണുന്നതിനാൽ വെള്ളം സംഭരിച്ചുവയ്ക്കുന്നു. നല്ലവണ്ണം നനഞ്ഞു കുതിർന്ന ഒരു തൊണ്ട് അതിന്റെ ഭാരത്തിന്റെ ആറോ എട്ടോ ഇരട്ടി ജലം സംഭരിക്കും. കാസർകോഡ് കേന്ദ്ര തോട്ടവിള ഗവേഷണസ്ഥാപനത്തിലെ പഠനങ്ങളിൽ നിന്ന് തൊണ്ടു മൂടുന്നതു മൂലം
തെങ്ങിനു ലഭിക്കുന്ന ഈർപ്പത്തിന്റെ ഗുണം അഞ്ചോ ആറോ വർഷം നീണ്ടുനിൽക്കുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

തെങ്ങിൻതോപ്പിന്റെ അവസ്ഥ പൊതുവെ മെച്ചപ്പെട്ടതായാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നെ ഓലകളുടെ എണ്ണം വർധിച്ചു കണ്ടു. ആദ്യത്തെ രണ്ടു വർഷം തേങ്ങയുടെ എണ്ണത്തിൽ വലിയ വർധനവ് കണ്ടില്ലെങ്കിലും ക്രമേണ എണ്ണം വർധിക്കുന്നതായി കണ്ടു. എട്ടാം വർഷമായപ്പോഴേക്കും നല്ല മാറ്റം കണ്ടു.

തൊണ്ട് മൂടുന്നത് എങ്ങനെ?

തൊണ്ടു മൂടുന്നതു സാധാരണയായി മഴ ആരംഭിക്കുമ്പോഴാണ്. തെങ്ങ് വരിയായി നട്ടിരിക്കുന്ന പ്രദേശങ്ങളിൽ 2 മീറ്റർ വീതിയിൽ അരമീറ്റർ താഴ്ചയിൽ നീളത്തിൽ കുഴിയെടുത്ത് അതിൽ തൊണ്ട് മലർത്തി വച്ച് മണ്ണിട്ട് മൂടുന്നു. ഉപരിതലത്തിൽ നിന്നും 20 സെ.മീറ്റർ താഴെ വരെ തൊണ്ടെടുക്കുന്നു. മണ്ണിട്ട് ഉപരി
തലം നല്ലവണ്ണം നിരപ്പാക്കി മൂടുന്നു. ഒരു ഘനമീറ്റർ സ്ഥലത്ത് 250-300 തൊണ്ട് വേണ്ടിവരും. വരിയായി നട്ടിട്ടില്ലാത്ത പ്രദേശങ്ങളിൽ തെങ്ങിനു ചുറ്റുമായി 2 മീറ്റർ വിട്ട് അരമീറ്റർ വീതിയിലും താഴ്ചയിലും കുഴിയെടുത്ത് അതിൽ തൊണ്ട് മലർത്തി അടുക്കി വച്ച് മണ്ണിട്ടു മൂടുന്നു. തെങ്ങിനു ചുറ്റുമായി അടുക്കി മണ്ണിട്ടു മൂടുവാൻ ഏകദേശം 500 - 1000 തൊണ്ട് വേണ്ടിവരും.

English Summary: COCONUT MULCHING USES
Published on: 29 October 2020, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now