തെങ്ങിന് ഉപ്പു ചേർക്കുന്നത് ഉപയോഗപ്രദമാണോ?
കടൽതീരത്തു നിന്ന് അകലെയുള്ള തെങ്ങിൻതോട്ടങ്ങളിൽ കറിയുപ്പ് ചേർക്കുന്നതുകൊണ്ട് തെങ്ങുകൾക്ക് പ്രയോജനമുള്ളതായി കണ്ടിട്ടുണ്ട്. അതിനാൽ ഉൾനാടൻ പ്രദേശങ്ങളിൽ ഒരു തെങ്ങിന് ഒരു കിലോഗ്രാം കറിയുപ്പ് എന്ന തോതിൽ വർഷം തോറും നൽകാം. കറിയുപ്പിൽ അടങ്ങിയിരിക്കുന്ന രണ്ടു മൂലകങ്ങൾ സോഡിയവും ക്ലോറിനുമാണ്.
പൊട്ടാഷിനു പകരം കറിയുപ്പ് ഉപയോഗിക്കാമോ?
വെട്ടുകൽ പ്രദേശങ്ങളിൽ കറിയുപ്പ് 50 ശതമാനംവരെ പൊട്ടാഷിനു പകരം ഉപയോഗിക്കാം എന്നാണ് ഗവേഷണഫലം. കാരണം കറിയുപ്പിലെ സോഡിയത്തിന് പൊട്ടാഷിനു പകരം നിൽക്കാൻ കഴിവുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ അമിതമായ തോതിൽ കറിയുപ്പ് ചേർത്താൽ തെങ്ങിന്റെ ഓലകൾ ഒടിഞ്ഞുതൂങ്ങാൻ കാരണമാകും.
മണൽപ്രദേശങ്ങളിലെ തെങ്ങിൻതോപ്പുകളിൽ ആറ്റിൽ നിന്നും എക്കൽ അടിഞ്ഞ ചെളി ഇറക്കി തെങ്ങിന്റെ ചുവട്ടിലിടുന്നതു പ്രയോജനകരമാണോ?
- ആറ്റിലെ ചെളി (സിൽറ്റ്) ഒരു സമ്പൂർണ വളമാണ്. അതിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവയും കൂടാതെ ധാരാളം ജൈവാംശവും അടങ്ങിയിട്ടുണ്ട്. നദീമുഖങ്ങളിലെ തൊളിയിൽ സാധാരണചെളിയിൽ ഉള്ളതിനേക്കാൾ കൂടുതൽ പോഷക മൂലകങ്ങൾ കാണുന്നു. ഒരു തെങ്ങിന് 10 കൂട്ട വരെ അത്തരം ചെളി ഇടാം.