ഒരു വർഷം പ്രായവും നല്ല ഗുണമേന്മയുള്ളതുമായ - കരുത്തുറ്റ തൈകൾ നഴ്സറിയിൽ നിന്നും നടാനായി തെരഞ്ഞെടുക്കണം. ഇങ്ങനെയുള്ള തൈകൾക്ക് കുറഞ്ഞത് 6 ഓലകളെങ്കിലും ഉണ്ടായിരിക്കണം. കണ്ണാടി കനം 10 സെന്റീ മീറ്ററോ അതിൽ കൂടുതലോ ആയിരിക്കണം. നേരത്തേ മുളച്ച് തൈകൾ നടുന്നതിനായി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓലക്കാലു കൾ നേരത്തേ വിരിയുന്നത് നല്ല തൈകളുടെ ലക്ഷണമാണ്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നടാനായി ഒന്നര രണ്ടു വർഷം പ്രായമുള്ള തൈകളാണ് നല്ലത്.
നടാൻ വേണ്ടി സ്വന്തമായി തൈകളുണ്ടാക്കുന്ന കർഷകർ മേൽ വിവരിച്ച പ്രകാരം നല്ല തൈകൾ തെരഞ്ഞെടുത്തു നടുന്നതിൽ വേണ്ടത്ര നിഷ്കർഷ പുലർത്തുന്നില്ല എന്നതാണ് വാസ്തവം. പാകി മുളപ്പിച്ച എല്ലാ തൈക ളും നടാൻ വേണ്ടി ഉപയോഗിക്കുകയാണ് പതിവ്. നഴ് സറിയിൽ 100 വിത്തു തേങ്ങ പാകിയാൽ ശരാശരി 65 ഗുണമേന്മയുള്ള തൈകൾ തെരഞ്ഞെടുക്കാൻ സാധിക്കും.
ഗുണമേന്മയില്ലാത്ത ബാക്കി തൈകൾ നശിപ്പിച്ചു കളയണം, അങ്ങനെ ചെയ്യാതെ മുളച്ചു കിട്ടിയ തൈകളെല്ലാം നടാനുപയോഗിച്ചാൽ ജനിതക മേന്മകളില്ലാത്ത തൈകളും കൂടി കൃഷിയിടത്തിൽ വളരുന്നതിനും തെങ്ങിന്റെ വിളവു കുറയുന്നതിനും കൃഷി ആദായകരമല്ലാതായിത്തീരുന്നതിനും കാരണമാകും