തെങ്ങിൻ തൈയ്ക്ക് നൽകേണ്ട പ്രധാന പരിചരണങ്ങൾ
തെങ്ങിൻതൈകൾ നട്ടു മൂന്നുവർഷം വരെയാണ് തൈകളായി കണക്കാക്കുന്നത്. കന്നുകാലികളുടെ ശല്യം ഉണ്ടാകാതിരിക്കാൻ ചുറ്റും വേലി കെട്ടണം. തൈ നട്ട കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കാനനുവദിക്കരുത്. തടത്തിലേക്ക് വെള്ളം ഒലിച്ചിറങ്ങാതിരിക്കാൻ ചുറ്റുമുള്ള തിണ്ട് (വരമ്പ്) ബലപ്പെടുത്തണം.
തൈയുടെ കണ്ണാടിഭാഗം മണ്ണും ചെളിയും കൊണ്ട് മൂടി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾ വളരുന്നതനുസരിച്ച് രണ്ടു മൂന്നു വർഷം കൊണ്ട് തടം അരിഞ്ഞ്, വ്യാസം കൂട്ടുകയും കുഴി മണ്ണിട്ടുനികത്തുകയും വേണം. നാലാം വർഷം വൃത്താകാര
ത്തിൽ തടം തയാറാക്കാം.
തൈകൾ നശിച്ചു പോയിട്ടുള്ള കുഴികളിൽ പകരം പുതിയ തൈ വയ്ക്കണം. തൈകൾ മണ്ണിൽ വേരോടി ഉറയ്ക്കുന്നതു വരെ ഓല കൊണ്ടോ മറ്റോ തണൽ നാട്ടിക്കൊടുക്കണം. പച്ചോല മെടഞ്ഞ് കൂടയുണ്ടാക്കി വയ്ക്കുന്നത് തൈകൾക്ക് കാറ്റിൽ ഇളക്കം തട്ടാതിരിക്കാനും ഓലയ്ക്ക് ഉണക്കം ബാധിക്കാതിരിക്കാനും പണ്ടുമുതൽക്കേ സ്വീകരിച്ചു വരുന്ന രീതിയാണ്.
കരിയില, വാഴപ്പോള, ചകിരിച്ചോറ് ഇവ ഏതെങ്കിലുമുപയോഗിച്ച് തടത്തിൽ പുതയിടുന്നത് വേനൽക്കാലത്ത് മണ്ണിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കും. തൈകൾ നട്ട് ആദ്യ മൂന്നു വർഷം ക്രമമായി നനയ്ക്കണം. വേനൽക്കാലത്തും മഴയില്ലാത്തപ്പോഴുമാണ് നനയ്ക്കേണ്ടത്. നാലു ദിവസത്തിലൊരിക്കൽ ഉദ്ദേശം 45 ലിറ്റർ വെള്ളം ഒഴിച്ചു
കൊടുക്കണം. നാട്ടിൻപുറങ്ങളിൽ വളരെ പ്രചാരം സിദ്ധിച്ചിട്ടുള്ള ഒരു നനയ്ക്കൽ രീതിയാണ് ചെറുദ്വാരമുള്ള ഒരു മൺകുടത്തിൽ വെള്ളം നിറച്ച് കുഴികളിൽ വച്ച് തൈകൾ നനയ്ക്കുന്ന രീതി. ചില സ്ഥലങ്ങളിൽ മൂന്നു കുടങ്ങൾ ഉപയോഗിക്കാറുണ്ട്. കുടത്തിൽ നിറ
ച്ചിട്ടുള്ള വെള്ളം ചുവട്ടിലുള്ള ചെറുദ്വാരത്തിൽ കൂടി ഊറി ഇറങ്ങുവാൻ കഴിയുംവിധം തുണിയോ ചകിരിയോ വാരത്തിൽ കടത്തിവയ്ക്കണം. കുടത്തിലെ വെള്ളം തീരുന്ന മുറയ്ക്ക് വീണ്ടും നിറച്ചു കൊടുക്കണം.
തെങ്ങിൻതൈകൾ നടുന്ന സമയത്ത് രാസവളം ചേർക്കേണ്ട ആവശ്യമില്ല; ഉപ്പ്, ചാരം, മണൽ എന്നിവ ആവശ്യാനുസരണം ചേർക്കണം. എന്നാൽ നട്ട് മൂന്നു മാസം കഴിയുന്നതു മുതൽ
രാസവളപ്രയോഗം നടത്താം. വളർച്ചയുടെ ആദ്യഘട്ടം മുതൽ ക്രമമായും ചിട്ടയായും വളപ്രയോഗം നടത്തുന്നതു മൂലം തൈകൾ കരുത്തോടെ വളരുകയും വേഗത്തിൽ തടി തിരിയുകയും നേരത്തെ കൂമ്പെടുക്കുകയും ചെയ്യുന്നു. തൈ മൂന്നു മാസം പ്രായമെത്തിയാൽ പൂർണവളർച്ചയെത്തിയ ഒരു തെങ്ങിന് ശുപാർശ ചെയ്തിട്ടുള്ള വളത്തിന്റെ പത്തിലൊരു ഭാഗവും ഒരു വർഷം കഴിഞ്ഞ് മൂന്നിലൊരു ഭാഗവും രണ്ടു വർഷം കഴിഞ്ഞ്
മൂന്നിൽ രണ്ടു ഭാഗവും മൂന്നാം വർഷം മുതൽ മുഴുവൻ വളവും രണ്ട് ഗഡുക്കളായി (മേയ് ജൂണിലും സെപ്തംബർ-ഒക്ടോബറിലും) നൽകണം.
രാസവളങ്ങൾക്കു പുറമേ രണ്ടാം വർഷം മുതൽ തൈ ഒന്നിന് വർഷത്തിൽ 15-25 കി.ഗ്രാം ജൈവവളം (ചാണകം, പച്ചില, കമ്പോസ്റ്റ് എന്നിവ) മേയ്-ജൂൺ മാസം ചേർത്തു കൊടുക്കാം.
നീർവാർച്ചാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിൽ തെങ്ങ് കൃഷിചെയ്യുമ്പോൾ
നീർവാർച്ചാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിൽ തെങ്ങ് കൃഷിചെയ്യുമ്പോൾ കൂനകൂട്ടി കൃഷിചെയ്യുന്നതാണ് ഉത്തമം. തൈ വളരുന്നതനുസരിച്ച് വെളിയിൽ നിന്നും മണ്ണു കൊണ്ടുവന്ന് ഇടനികത്തി കൊടുക്കണം. ഈ രീതി അനുവർത്തിക്കാത്തതിനാലാണ് വേരുകൾ പുറത്തു വളർന്നു കാണുന്നത്. തെങ്ങിനെ സംബന്ധിച്ചിടത്തോളം 'വേരുകൾ പുറത്തു വളരാൻ അനുവദിക്കരുത്. വിളവ് മെച്ചപ്പെടുത്തണമെങ്കിൽ ധാരാളം മണ്ണിട്ട് ഇട
നികത്തണം. ഒന്നിച്ചു നികത്താൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കുറേശ്ശേ നികത്തിയാലും മതി. ഓരോ തെങ്ങിന്റെയും ചുവട്ടിൽ നിന്ന് 120 സെ.മീ. വീതം വിട്ട് രണ്ടു വരികൾക്കിടയിൽ 90 സെ.മീ. താഴ്ചയിൽ ചാലു കീറി രണ്ടു വശത്തേക്കും മണ്ണുകോരി ഓരോ വരി തെങ്ങിനും ബണ്ടുകൾ നിർമിക്കുന്ന പക്ഷം മണ്ണിൽ നല്ല നീർവാർച്ച ഉണ്ടാകുകയും കൃഷിച്ചെലവ് കുറയുകയും ചെയ്യും. ആറ്റു മണലും തൊണ്ടിന്റെ ചോറും ഉപയോഗിച്ചാണ് ഇട നികത്തണ്ടത്.
വിളവു കുറഞ്ഞ തെങ്ങുകൾക്കു പകരം അടിത്തൈ വയ്ക്കൽ
ഉദ്ദേശം 60 വർഷം പ്രായമാകുന്നതോടെ നെടിയ ഇനം തെങ്ങുകളുടെ ഉൽപ്പാദനം ഗണ്യമായ തോതിൽ കുറയും. കുറിയ ഇനങ്ങളിൽ ഉൽപ്പാദനക്ഷയം കുറേക്കൂടി നേരത്തെ കണ്ടുതുടങ്ങും. തോട്ടത്തിൽ നിന്നുള്ള ആദായം നിലനിർത്താൻ ഈ അവസരത്തിൽ അടിത്തൈ വച്ചു തുടങ്ങേണ്ടത് അത്യാവശ്യമാണ്. എന്നാൽ അടിഞ്ഞു വയ്ക്കുന്നത് വളരെ നേരത്തെയോ, വളരെവൈകിയോ ആകരുത്. അടിത്തൈ നേരത്തേ വച്ചാൽ ആരോഗ്യമുള്ളതും നല്ല വിളവു തരുന്നതുമായ തെങ്ങുകളുമായി പുതുതായി നട്ട തൈകൾ വളത്തിനും വെള്ളത്തിനും വേണ്ടി മൽസരത്തിലേർപ്പെടാൻ സാധ്യതയുണ്ട്. ഇത് തോട്ടത്തിലെ മൊത്തം വിളവിനെ ദോഷകരമായി ബാധിക്കും. വൈകിയാണ് അടിത്തൈ വയ്ക്കുന്നതെങ്കിൽ അത്തരം തൈകൾ വളർന്നു കായ്ക്കുന്നതു വരെ ആ തോട്ടത്തിൽ നിൽക്കുന്ന പ്രായം ചെന്ന തെങ്ങുകളിൽ നിന്നും ലഭിക്കുന്ന വിളവ് വളരെ കുറയും.
അടിത്തൈ വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
അടിത്തൈ വയ്ക്കുമ്പോൾ പുതുതായി വയ്ക്കുന്ന തൈകൾ തെങ്ങിൻതോപ്പിൽ നിൽക്കുന്ന വെട്ടിമാറ്റാനുദ്ദേശിക്കുന്ന തെങ്ങിൽ നിന്ന് വേണ്ട്രത അകലം നൽകി വേണം പുതിയ
തവയ്ക്കാൻ. പുതുതായി വച്ച തൈകൾക്ക് ആവശ്യമായ വളവും മറ്റു പരിചരണങ്ങളും യഥാകാലം ചെയ്യണം. അടിത്തൈ വച്ച തെങ്ങിൻതോപ്പിൽ നിന്ന് ഘട്ടം ഘട്ടമായി വിളവു കുറഞ്ഞതും ആരോഗ്യം ക്ഷയിച്ചതുമായ തെങ്ങുകൾ 6 വർഷത്തിനുള്ളിൽ
മുറിച്ചുമാറ്റണം.