Updated on: 7 April, 2024 11:25 PM IST
തേങ്ങാവെള്ളം

തനതായ വിശിഷ്ഠ രുചിയും, പോഷകങ്ങളുടേയും ആരോഗ്യ ദായനികളുടേയും സമ്മിശ്രമാകുന്നത് കൊണ്ട് കായിക അഭ്യാസികൾക്ക്, ക്ഷീണം അകറ്റാൻ വാണിജ്യമായി ലഭിക്കുന്ന പാനീയങ്ങളേക്കാൾ തേങ്ങാവെള്ളം എത്രയോ മടങ്ങ് മെച്ചമാണെന്ന് അന്താരാഷ്ട്ര സംഘടനയിലെ എഫ്. എ. ഒ അഭിപ്രായപ്പെടുന്നു.

തേങ്ങ പൊട്ടിക്കഴിഞ്ഞാൽ, തേങ്ങാവെള്ളം വേഗം കേടാകുന്നു എന്നത് കൊണ്ട്, എത്രയും വേഗം അത് കുടിക്കേണ്ടത് ആവശ്യമായി തീരുന്നു. നന്നായി ചൂടാക്കി സംസ്ക്കരിക്കുന്ന രീതി ഇന്തോനേഷ്യ, ഫിലിപ്പീൻസ് തായ്‌ലൻ്റ് എന്നിവിടങ്ങളിലുണ്ട്. ഈ രീതി അവലംബക്കുന്നത് വഴി ഇവയിലടങ്ങുന്ന സവിശേഷ രുചി പ്രദാനം ചെയ്യുന്ന ഘടകങ്ങളും ചില പോഷകങ്ങളും നഷ്ടമാകുന്നു. അതു കൊണ്ട് തന്നെ ചൂടേൽപ്പിക്കാത്ത സംസ്ക്കരണ രീതികളാണ് കൈകൊള്ളേണ്ടത്.

പോഷകങ്ങൾ നഷ്ടമാകാൻ കാരണം ഇവയിലടങ്ങുന്ന പെരോക്സിഡേസ് പോളിഫീനോളേസ് എന്നീ എൻസൈ - മുകളുടെ പ്രവർത്തനമാണ്. കരിക്കിൻ വെള്ളത്തിൽ, പഞ്ചസാരയുടേയും ഫീനോളുകളുടേയും തോത് തേങ്ങാവെള്ളത്തിനെകാൾ കൂടുതലാണ്

മുറിവ് ഉണങ്ങാനും രോഗ പ്രതിരോധ ശക്തി പ്രദാനം ചെയ്യുന്ന വിറ്റാമിൻ സിയും ഉയർന്ന തോതിൽ ഇതിൽ നിലകൊള്ളുന്നു. വിറ്റാമിൻ ബി - 6 ഉം ഫോളിക് ആസിഡും ഗണ്യമായ തോതിൽ കാണുന്നുണ്ട്. ഇവയെല്ലാം ശരീരത്തിലെ വിവിധ പ്രധാന കർമ്മങ്ങൾ നിർവ്വഹിക്കാൻ നല്ല പങ്ക് വഹിക്കുന്നു. ലോറിക് ആസിഡ് എന്ന അണു നാശക ഘടകങ്ങളെ ലയിപ്പിക്കാനുള്ള കഴിവ് തേങ്ങാവെള്ളത്തിനുള്ളത് അവയുടെ പ്രയോജനങ്ങളുടെ സാധ്യത ഇനിയും കൂട്ടുന്നു. അത് പോലെ തന്നെ കാൻസർ ചികിത്സയ്ക്ക് വേണ്ട സൈറ്റോകൈനിൻ എന്ന ഘടകത്തെയും ലയിപ്പിക്കാനാകുന്നു. കൂടാതെ അമ്പലങ്ങളിലെ തീർത്ഥമായി നൽകുന്ന പവിത്ര പാനീയത്തിലും തേങ്ങാവെള്ളം ചേർത്ത് വന്നിരുന്നതായി കാണാം. ആയുർ വ്വേദത്തിൽ ദഹനശേഷി വർദ്ധിപ്പിക്കുന്നു. മൂത്രാശയ രോഗങ്ങളുടെ ശമനത്തിനു നൽകുന്ന മരുന്നുകളിലും പുരുഷ ബീജ ഉൽപാദനത്തിനുള്ള ഔഷധങ്ങളിലും തേങ്ങാ വെള്ളം ഒരു പ്രധാന ചേരുവയാകുന്നു. അർജൻറ്റീൻ എന്ന ഇതിലടങ്ങുന്ന ഘടകം നൈട്രസ് ഓക്സൈഡ് ഉത്പാദിപ്പിക്കാൻ സഹായകമാകുന്നു. ഇത് രക്ത ധമനികൾ വികസിപ്പിച്ച് രക്തയോട്ടം സുഗമമാക്കാൻ ഇടയാക്കുന്നു. സ്ത്രീകളുടെ ആർത്തവം നിലയ്ക്കുന്ന സമയത്ത് ശരീരത്തിൻ്റെ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം തേങ്ങാ വെള്ളത്തിലെ ചേരുവകളിൽ ഉണ്ടത്രേ.

English Summary: Coconut water is best than any other commercial drink
Published on: 07 April 2024, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now