വളപ്രയോഗം എന്താണെന്ന് ചോദിച്ചാൽ ഞാൻ എല്ലാവരോടും പറയുന്ന ഒരു ഉത്തരമേ ഉള്ളൂ.
ചാണകപ്പൊടി.
ചാണകപ്പൊടി എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും നിസ്സാരമായേ തോന്നാറുള്ളൂല്ലേ
പിന്നെയും പലർക്കും വിശ്വസിക്കാൻ പ്രയാസമാണ് ചാണകപ്പൊടി മാത്രം ഇട്ടാൽ എത്രമാത്രം പൂക്കളോ
ഈ ലോകം മുഴുവൻ അംഗീകരിച്ച ഒരു ജൈവവളമാണ് ചാണകപ്പൊടി. ചാണകപ്പൊടിയെ കടത്തിവെട്ടാൻ വേറൊരു വളവും ഇല്ല എന്നാണ് എന്റെ അനുഭവം
അപ്പോൾ എന്താണ് ചാണകപ്പൊടി എന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം സംഭവം നിസ്സാരമാണെങ്കിലും നമ്മളിൽ 90% പേർക്കും വ്യക്തമായി അത് എന്താണെന്ന് അറിയില്ല എന്നുള്ളതാണ് വാസ്തവം.
നമ്മുടെയൊക്കെ ധാരണ പച്ചച്ചാണകം വെയിലത്ത് ഉണങ്ങിയാൽ അത് ചാണകപ്പൊടി ആയി എന്നാണല്ലോ. നമ്മുടെ നാട്ടിൻപുറങ്ങളിൽ കാലി തോഴുത്തിന് പുറകിലുള്ള ചാണക കുഴിയിൽ നിന്ന് പച്ചചാണകം പുറത്തേക്ക് കോരി ഇട്ടാൽ അവിടെ കിടന്ന് വെയിൽ കൊണ്ടും വീട്ടിലെ കോഴികൾ ചികഞ്ഞുമൊക്കെയാണല്ലോ ചാണക പൊടി ഉണ്ടാക്കുന്നത്. അതാണ് യഥാർത്ഥ ചാണകപ്പൊടി എന്നാണു നമ്മുടെയൊക്കെ ധാരണയെങ്കിൽ അറിയുക അതല്ല ചാണകപ്പൊടി.
പച്ചച്ചാണകം ഉണങ്ങിയാൽ ഒരിക്കലും ചാണകപ്പൊടിയാകില്ല.
വെയിൽ കൊള്ളുന്നതോടുകൂടി അതിലുള്ള ബാക്ടീരിയ പോലെയുള്ള ജീവാണുക്കൾ എല്ലാം നശിച്ചു ജലാംശം വറ്റി ഉണങ്ങി ഉപയോഗശൂന്യമായി പോകുന്നു. അത് വെറും ഉണക്ക ചാണകം( വെറും waste ).
അത് വിറകിനു പകരമായി കത്തിക്കാം എന്നുള്ളത് മാത്രമാണ് അതുകൊണ്ടുള്ള ഏക ഉപയോഗം.
അത് വെള്ളത്തിൽ പൊങ്ങിക്കിടക്കും, മണ്ണിൽ mix ആകില്ല പറമ്പുകളിലൊക്കെ മാസങ്ങളോളം ഇങ്ങനെ കട്ടയായി കിടക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടാവും, ഇതേപോലെയുള്ള ഉണക്ക ചാണകം കൃഷിയിടങ്ങളിൽ ജലസേചനം നടത്തുമ്പോൾ ഒഴുകി നടക്കുന്നതും നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ചു അതുകൊണ്ട് യാതൊരു ഗുണവും ഇല്ല.
അപ്പോൾ എന്താണ് ചാണകപ്പൊടി എന്നുള്ളതല്ലേ, പറയാം
പച്ച ചാണകം തണൽ ഉള്ള സ്ഥലങ്ങളിൽ മണ്ണിൽ കൂട്ടി ഇട്ടതിനുശേഷം (സിമൻറ് തറയിലോ ഉറച്ച പ്രതലങ്ങളിൽ ആവരുത്) പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുറമെ പൊതിഞ്ഞ് അതിനുമുകളിൽ മണ്ണിട്ടു മൂടുക. ( പ്ലാസ്റ്റിക് കവറുകൾ ഇടാതെ തന്നെ നേരിട്ടും മണ്ണിട്ട് മൂടാം ) പച്ചച്ചാണകവുമായി ഒരുതരത്തിലുള്ള വായുസഞ്ചാരവും, വെയിലും കൊള്ളാതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഏറ്റവും കുറഞ്ഞത് 45 മുതൽ 60 ദിവസം അങ്ങനെ തന്നെ കിടക്കണം. അത്. ഈ 60 ദിവസം കൊണ്ട് അതിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനഫലമായി പച്ചച്ചാണകം പൂർണമായും അഴുകുകയും കൂടാതെ അതിലുള്ള ജലാംശം മണ്ണിലേക്ക് വലിഞ് പൂർണമായും dry ആവുകയും ചെയ്യും. . 45 മുതൽ 60 ദിവസത്തിനുള്ളിൽ മണ്ണും കവറും മാറ്റി നോക്കിയാൽ 100% pure ചാണകപ്പൊടി ആയിരിക്കും നിങ്ങൾക്കു കാണാൻ കഴിയുന്നത്. (ആറുമാസത്തോളം വലിയ വലിയ കുഴികൾ ഉണ്ടാക്കി അതിൽ പച്ചച്ചാണകം നിറച്ച് ഇതേപോലെ വലിയ രീതിയിൽ ചാണക പൊടി ഉണ്ടാക്കുന്നത് ഉത്തരേന്ത്യയിൽ പലസ്ഥലങ്ങളിലും കാണാൻ കഴിയും.)
അപ്പോഴേക്കും അത് പൂർണമായും ജലാംശം വറ്റി പൗഡർ രൂപത്തിൽ ആയിട്ടുണ്ടാവും. ഇതിനാണ് ഗുണമേന്മയുള്ള ചാണകപ്പൊടി എന്ന് പറയുന്നത്.
പച്ചില ഉണങ്ങിയതും പച്ചച്ചാണകം ഉണങ്ങിയതും ഏകദേശം ഒരേ നിറം തന്നെയാണ്. പക്ഷേ ഇതിന്റെ നിറം pure black ആയിരിക്കും. ഇതൊരിക്കലും കട്ട കട്ടയായി വെള്ളത്തിൽ പൊങ്ങി കിടക്കില്ല, വളരെ പെട്ടെന്ന് തന്നെ വെള്ളം ഒഴിക്കുമ്പോൾ തന്നെ മണ്ണിൽ അലിഞ്ഞു ചേരും . ഇതിൽ ഉണ്ടാകുന്ന ചെറിയ ചെറിയ ചാണക കട്ടകൾ പോലും വെള്ളത്തിൽ വളരെ പെട്ടെന്ന് അലിഞ്ഞുചേരും.
ഇനി ചെയ്യാൻ പോകുന്നത് ഈ ചാണകപ്പൊടി തയ്യാറാക്കിയ സ്ഥലത്ത് ഇട്ട് നന്നായി mix ചെയ്യും, ശേഷം നടാൻ ഉദ്ദേശിക്കുന്ന തൈകൾ നടും . Seasonal plants ന് നാല് അല്ലെങ്കിൽ അഞ്ചുമാസം ആണല്ലോ life. ഇതിനിടയിൽ ഇതല്ലാതെ വേറെ വളപ്രയോഗത്തിന്റെ യാതൊരു ആവശ്യവും വരുന്നില്ല.
മണ്ണും ഈ ചാണകപ്പൊടിയും സമാസമം mix ചെയ്താണ് ചെടിച്ചട്ടികളിലും നിറക്കുന്നത്. ഇങ്ങനെയുള്ള ചാണകപൊടിക്ക് ചെടിച്ചട്ടികളിൽ മണ്ണിൽ ജലാംശം പിടിച്ചുനിർത്താനുള്ള ഒരു പ്രത്യേക കഴിവുണ്ട്. മണ്ണ് എപ്പോഴും സോഫ്റ്റ് ആയിരിക്കും.