ഇഞ്ചികൃഷിക്ക് തണൽ മുഖ്യമല്ലെങ്കിലും ചെറിയ തണൽ ആവശ്യമാണ്. അതു കൊണ്ട് തന്നെ തെങ്ങിൻ തോട്ടത്തിന് അനുയോജ്യമായ ഇടവിളയാണ് ഇഞ്ചി. ഓരോ സ്ഥലത്തിൻ്റേയും ഇനത്തിൻ്റേയും മണ്ണിൻയും അടിസ്ഥാനത്തിൽ വിത്തിഞ്ചിയുടെ വലിപ്പവും, തുക്കവും വ്യത്യാസപ്പെടും.
കൂടുതൽ വിളവ് ലഭിക്കുന്നതിന് വേണ്ടി വിത്തിഞ്ചി 25 ഗ്രാം തൂക്കമുള്ളതും ഒന്നോ രണ്ടോ മുകുളങ്ങളോട് കുടിയതുമാകുന്നതാണ് നല്ലത്. രോഗകീട ബാധയുള്ള പ്രകന്ദങ്ങൾ വിത്തിനായി ഉപയോഗിക്കരുത്. ട്രൈക്കോഡെർമ ലായനിയിൽ ഇഞ്ചി വിത്ത് മുക്കിയെടുക്കുന്നത് മുദു ചീയൽ വളരുന്നത് തടയുകയും ഇഞ്ചിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.
തെങ്ങിൻ തോട്ടം വേനൽ മഴ കിട്ടുന്നതോടെ ഒരുക്കണം. നല്ല രീതിയിൽ ഉഴുത് കിളച്ച് സെന്റൊന്നിന് മുക്കാൽ കിലോഗ്രാം വിതം ഡോളമൈറ്റും കുമ്മായവും ചേർത്തിളക്കാം. സാധാരണ രീതിയിൽ ഒരടി ഉയരത്തിലുള്ള വാരങ്ങൾ തയ്യാറാക്കി 25 സെൻ്റീ മീറ്റർ അകലത്തിലായി ചെറിയ കുഴികളെടുത്ത് ചാണകപ്പൊടി വിതറി മുകുളങ്ങൾ മുകളിലേക്ക് വരത്തക്കവണ്ണം ഇഞ്ചി നടാം. ജി. ആർ. ബി 35 എന്ന ബാക്ടീരിയ അടങ്ങുന്ന കാപ്‌സുൾ 150 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ പ്രകന്ദ ങ്ങൾ 20 മിനിറ്റ് മുക്കി നട്ടാൽ ചെടിയുടെ വളർച്ചയും പ്രതിരോധശേഷിയും വർദ്ധിക്കും.
പുതയിടുന്നത് ഇഞ്ചി വേഗത്തിൽ മുളയ്ക്കുകയും കൂടുതൽ ചിനപ്പൂക്കൾ ഉണ്ടാകാനുള്ള പിൻബലവുമാണ്. - മണ്ണിലെ ഈർപ്പം നിലനിർത്താനും കള നിയന്ത്രണത്തിനും മണ്ണിലെ പോഷക മൂല്യം കൂട്ടാനും പുത - സഹായിക്കും. ഭാരതീയ സുഗന്ധവിള ഗവേഷണ - കേന്ദ്രത്തിൽ നടത്തിയ പരീക്ഷണത്തിൽ ഉണങ്ങിയ തെങ്ങോല ഇഞ്ചി നട്ട വാരങ്ങളിൽ പുതയിടുന്നത് ഉൽപാദനം കൂട്ടുമെന്ന് തെളിയിച്ചിട്ടുണ്ട്.
ഇഞ്ചി കൂടിയ അളവിൽ പോഷകങ്ങൾ മണ്ണിൽ നിന്നും ആഗീരണം ചെയ്യുന്നതിനാൽ കൂടുതൽ അളവിൽ വളം നൽകേണ്ടതുണ്ട്. സാധാരണ രീതിയിൽ സെൻ്റൊന്നിന് 100 കിലോഗ്രാം ഉണങ്ങി പൊടിഞ്ഞ കാലിവളവും 70 കിലോഗ്രാം റോക്ക് ഫോസ്ഫേറ്റും നടുന്ന സമയത്തും ഒന്നര മാസത്തിന് ശേഷം നാല് കിലോഗ്രാം ചാരവും 20 കിലോഗ്രാം മണ്ണിര കമ്പോസ്റ്റും ചേർക്കണം. രാസവളമായി സെന്റൊന്നിന് ഒരു കിലോഗ്രാം യൂറിയയും 1 1/2 കിലോഗ്രാം രാജ്‌ഫോസും - 3/4 കിലോഗ്രാം പൊട്ടാഷും നൽകേണ്ടതുണ്ട്.