Updated on: 8 August, 2023 11:54 PM IST

ചികിത്സ, കൃഷി എന്നീ മേഖലകളിൽ പശുവിന്റെ മൂത്രത്തിന് മുഖ്യ സ്ഥാനമാണ് ഉള്ളത്. ഭാരതത്തിന്റെ സ്വന്തം ദേശിപ്പശുക്കളുടെ മൂത്രത്തിന്റെ നൈസർഗ്ഗികമായുള്ള ഗുണങ്ങളോട് ശാസ്ത്രീയ പഠനങ്ങളിലൂടെ താരതമ്യം ചെയ്യുമ്പോൾ വിദേശ ഇനങ്ങളുടെയും സങ്കരങ്ങളുടെയും എരുമകളുടെയും മൂത്രത്തിന് സവിശേഷതകളൊന്നും ഇല്ലെന്നു വേണം കരുതാൻ. കോശങ്ങളിലെത്തുന്ന അന്യവസ്തുക്കളെ നിഷ്കാസനം ചെയതു പ്രതിരോധിക്കുന്ന മാക്രോഫേജുകൾക്ക് കൂടുതൽ കാര്യക്ഷമത നൽകി, മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ദേശിപ്പശുക്കളുടെ മൂത്രത്തിനു കഴിയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്

വളക്കുഴിയിൽ ഗോമൂത്രം ചേർത്ത് നിർമ്മിക്കുന്ന മണ്ണിരവളം സൂക്ഷ്മ-സ്ഥൂല പോഷകങ്ങളാൽ സമൃദ്ധവും ഉപകാരപ്രദങ്ങളായ പൂപ്പലുകൾ, ബാക്ടീരിയ, ആക്ടിനോമൈസിറ്റിസ് തുടങ്ങി സൂക്ഷ്മജീവികളുടെ സാന്നിധ്യം കൊണ്ട് ജീവസ്സുറ്റതും ആയിരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള മണ്ണിരവളം നൽകിയപ്പോൾ കാലിത്തീറ്റയായി ഉപയോഗിക്കുന്ന ലൂസേൺ അഥവാ ആൽഫ-ആൽഫ എന്ന സസ്യം നന്നായി കൊഴുത്തു വളരുന്നതായി കണ്ടു.

മണ്ണിന്റെ ഫലപുഷ്ടി വർദ്ധിപ്പിക്കുന്നതിനു മാത്രമല്ല, അന്തരീക്ഷശുദ്ധീകരണം നടത്താൻ കഴിവുള്ള മികച്ച അണുനാശിനി കൂടിയാണ് ഗോമൂത്രം, ഗോമൂത്രത്തിൽ ഒരു പിടി വേപ്പിലകൂടി ചേർത്താലോ, രാസകീടനാശിനികൾക്ക് പകരം നല്ലൊരു ജൈവകീടനാശിനിയായി. പ്രസ്തുത കീടനാശിനിയാകട്ടെ, കാർഷിക വിളകളിലൂടെ ആഹാരത്തിൽ കടന്നുകൂടുകയുമില്ല, അഥവാ അല്പമെങ്ങാനും ഉണ്ടെങ്കിൽ തന്നെ ആരോഗ്യത്തിനു ഹാനികരവുമല്ല.

പത്തു ലിറ്റർ ഗോമൂത്രത്തിലേക്ക് 2 കി.ഗ്രാം വേപ്പില നിമഞ്ജനം ചെയ്യുക. ഈ ലായനി 250 എന്ന അനു പാതത്തിൽ കൃഷിയിടത്തിൽ പ്രയോഗിക്കാം. ഈ മിശ്രിതം വെറുമൊരു കീടനാശിനി മാത്രമല്ല. പ്രാണിനാശിനിയും, പൂപ്പൽ നാശിനിയും കൂടിയാണെന്ന മെച്ചവുമുണ്ട്. ഇതിനൊക്കെ പുറമെയാണ് വളർച്ചാ പോഷിണി കൂടിയാണ് പ്രസ്തുത മിശ്രിതം, ഗോമൂത്രവും പശുവിൻ ചാണകവും സംയോജിപ്പിച്ചാലോ, അതിസമ്പുഷ്ടമായ വളമായി മാത്രമല്ല, നല്ലൊരു പ്രകൃതിദത്ത കീടനാശിനിയായും ഉപയോഗിക്കാം.

എണ്ണിയാലൊടുങ്ങാത്ത രോഗശമനശേഷി അടങ്ങിയ അത്യുത്തമമായ മൃഗോത്പന്നമാണ് ഗോമൂത്രം എന്നാണ് അതിപ്രാചീന ഗ്രന്ഥ ങ്ങളായ സുശ്രുത സംഹിതയിലും വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹത്തിലും വിശേഷിപ്പിച്ചിരിക്കുന്നത്. ആയുർവേദ ഔഷധമെന്ന നിലയ്ക്കും പൊതുവെ ആരോഗ്യദായകമായ ഒരു പാനീയം എന്ന നിലയ്ക്കും നിയതമായ അളവിൽ ഗോമൂത്രം ഉപയോഗിക്കാം. സവിശേഷമായ രോഗാണുനാശന ശക്തിയുള്ളതിനാൽ മിക്കവാറും ആയുർവേദ മരുന്നുകളിലെല്ലാം ഗോമൂത്രം ഒരു ചേരുവയാണ്.

English Summary: Desi cow urine made organic fertilizer is best for farming
Published on: 08 August 2023, 11:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now