Updated on: 30 April, 2021 9:21 PM IST
കാർബൺ ഡൈഓക്സൈഡിനെ സ്വീകരിച്ചു ഓക്സിജനെ പുറത്തുവിടാൻ കഴിവുള്ള സസ്യമായ മുള

കാഴ്ചയിൽ അത്ര പെരുത്ത തടിയൊന്നുമല്ലെങ്കിലും പ്രകൃതുടെ സംരക്ഷണ ഭിത്തിയാണ് ഈ ചെടി. ആരാണന്നല്ലേ? മറ്റാരുമല്ല നമ്മുടെ സ്വന്തം മുള. ഒരു ചെടിയുടെ വേര് തന്നെ ഏകദേശം 10 അടി ചുറ്റളവിലേക്ക് ഉപരിതലത്തിൽ നിന്നും പരന്നു വളരുന്നതിനാലാണ് മുളയ്ക്കു ഫലപ്രദമായി മഴവെള്ളത്തെ മണ്ണിലേക്ക് ഇറക്കി വിടാൻ സാധിക്കുന്നത് ജലത്തെ തടഞ്ഞു നിർത്തി മണ്ണിലേക്ക് ഇറക്കി വിടാൻ സഹായിക്കുകയാണ് മുള. അങ്ങനെ മണ്ണൊലിപ്പ് തടയുന്നു. മണ്ണിടിയാതെ കാക്കുന്നു കാർബൺ ഡൈഓക്സൈഡിനെ സ്വീകരിച്ചു ഓക്സിജനെ പുറത്തുവിടാൻ കഴിവുള്ള സസ്യമായ മുളയ്ക്കു പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനും സാധിക്കുന്നു. കൂടാതെ ഏറ്റവും വേഗത്തിൽ വളരാൻ കഴിയുന്ന ഈ സസ്യത്തിന് ചിലപ്പോൾ 24 മണിക്കൂറിൽ 91 സെന്റീമീറ്റർ വരെ വളർച്ചയുണ്ടാകുമെന്നു പഠനങ്ങൾ പറയുന്നു. 3 വർഷം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന മുള കൊണ്ട് വിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും സാധിക്കും. ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന കല്ലൻ മുളയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനാണ് കൂടുതൽ കാതൽ ഉള്ളത്.

മുള കൊണ്ട് വിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും സാധിക്കും. ഇന്ത്യയിൽ പൊതുവെ കാണപ്പെടുന്ന കല്ലൻ മുളയാണ് ഇതിനായി ഉപയോഗിക്കുന്നത്.

കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിക്കു യോജിച്ചതാണ് മുള കൊണ്ടുള്ള ഉല്പന്നങ്ങളും വീടുകൾ പോലും എന്ന് പറയുന്നു മുള യുടെ ഉത്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന തൃശൂർ ജില്ലയിലെ കൊറ്റനെല്ലൂർ ഉള്ള ഉണ്ണികൃഷ്ണപ്പാക്കനാരും സുമേഷും. മുളയുടെ തൈകൾ വില്പന നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും സുമേഷ് പറഞ്ഞു. ആവശ്യക്കാർ കൂടുതലും ഇടുക്കി ജില്ലയിൽ നിന്നുമാണ്. മണ്ണൊലിപ്പിനെ തടയും എന്നതാണ് പ്രധാന കാരണമായി പറയുന്നത്. കൃഷിയുടെ ഇടവിളകളായി പോലും മുളത്തൈകൾ വച്ച് പിടിപ്പിക്കുന്നതിനു വേണ്ടി കൂടിയാണ് മുളത്തൈകൾ വാങ്ങുന്നത്. മുളകൊണ്ടുള്ള റിസോർട് ഉണ്ടാക്കാനും ആവശ്യക്കാർ ഉണ്ട്. കൂടാതെ ബാംബൂ കോർപറേഷനുമായി ബന്ധപ്പെട്ടു ടൈൽ വർക്കുകൾ ചെയ്യുന്നുണ്ട്. മുളയരി നട്ടു പിടിപ്പിച്ചു മുളത്തൈകൾ ഉണ്ടാക്കുന്നതാണ് പ്രധാന ജോലി. കൊച്ചി കോർപറേഷനിൽ ഒരുലക്ഷം മുളത്തൈകൾ ആവശ്യപ്പെട്ടിരുന്നു. അത് എത്തിച്ചു കൊടുത്തു.

മുള കൊണ്ടുള്ള ഉൽപന്നങ്ങൾ

പരിസ്ഥിതിക്ക് യോജിച്ച, പ്രകൃതിയെ കാത്തു സൂക്ഷിക്കുന്ന, ശുദ്ധ വായുവിന്റെ ഉറവിടമായ മുളകൾ സംരക്ഷിക്കേണ്ടത് ദുരന്തങ്ങൾക്കെതിരെ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ സുരക്ഷാജോലി കൂടിയായിരിക്കും. ഈ ബാംബൂ ദിനത്തിലെങ്കിലും ഒരു മുള വച്ചുപിടിപ്പിച്ചു ദുരന്തനിവാരണത്തിൽ നമുക്കും പങ്കാളികളാകാം. Protecting bamboo shoots, which are environmentally friendly, nature-friendly and a source of fresh air, is also one of the greatest safeguards we can do against disasters. At least on this bamboo day, we can plant a bamboo and participate in disaster relief.


മുള ഉൽപ്പന്നങ്ങൾ ആവശ്യമുള്ളവർക്കും തൈ ആവശ്യമുള്ളവർക്കും സുമേഷിന്റെ നമ്പറിൽ വിളിക്കാം 9946242526

കൂടുതൽ അനുബന്ധ വാർത്തകൾക്കായ് :മുള ഇനി മരമല്ല , പച്ച സ്വര്‍ണ്ണമാണ്

#bamboo#Farmer#Krishi#Idukki#Agriculture

English Summary: Do not go unnoticed by this nature protection wall-kjkbbsep1820
Published on: 18 September 2020, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now