Updated on: 19 June, 2021 4:51 PM IST
പാഷൻ ഫ്രൂട്ട്

തെങ്ങിൻ തോപ്പിൽ ഇടവിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടു കാലം മുതലേ നാം സ്വീകരിച്ചിരുന്നു. ഹ്രസ്വകാല വിളകളും, ദീർഘകാല വിളകളും ഇങ്ങനെ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ വിപണിക്കും കാലാവസ്ഥയ്ക്കും യോജിച്ച വിളകൾ തിരഞ്ഞെടുക്കുന്നതിനോ, അവ മുഖ്യ വിളയായ തെങ്ങിനെ പ്രതികൂലമായി ബാധിക്കാത്തവിധം കൃഷി ചെയ്യുന്നതിനോ അധികമാരും ശ്രദ്ധിക്കാറില്ല.

അതിനാൽ ഇടവിളകളിൽ നിന്നുള്ള ആദായം പലപ്പോഴും തീരെ കുറവായിരിക്കും. ഇടവിളകൾ കൃഷി ചെയ്യുമ്പോൾ ഓരോ വിളകളുടെയും വളർച്ച രീതി, പോഷക മൂലകങ്ങളുടെ ആവശ്യകത, പരിചരണമുറകൾ അവലംബിക്കുന്നതിനുവേണ്ട ചിലവ്, അധിക വരുമാനത്തോത് തുടങ്ങിയ കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്. എങ്കിൽ മാത്രമേ തെങ്ങിൻ തോപ്പിൽ നിന്നുള്ള വരുമാനം പരമാവധി വർദ്ധിപ്പിക്കാനാവൂ.

തെങ്ങ് നടാൻ (Planting coconut seedlings)

തെങ്ങ് സാധാരണ 25 അടി അകലത്തിലാണ് നടാൻ ശുപാർശ ചെയ്തിട്ടുള്ളത്. തെങ്ങു വളരുമ്പോൾ ഓലകൾ തമ്മിൽ കൂട്ടി മുട്ടാതെ ധാരാളം സൂര്യപ്രകാശം ലഭിക്കാൻ വേണ്ടിയാണ് ഇത് അകലത്തിൽ നടുന്നത്. എന്നാൽ ഇപ്രകാരം നടുമ്പോൾ, പ്രായപൂർത്തിയായ തെങ്ങിന്റെ സജീവ വേരു പടലം തെങ്ങിനു ചുറ്റും 2 മീറ്റർ വ്യാസത്തിലും, ഒന്നര മീറ്റർ താഴ്ചയിലുമാണ് വളരുക. അതായത് മൊത്തം സ്ഥലത്തിന്റെ 25 ശതമാനം മാത്രമേ തെങ്ങിനു ആവശ്യമുള്ളൂ. ബാക്കി 75 ശതമാനം സ്ഥലത്തെ മണ്ണ് തെങ്ങു ഒറ്റവിളയായി കൃഷി ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഉറങ്ങുകയാണ്. ഈ മണ്ണിനെ ഉണർത്തി അനുയോജ്യമായ ഇടവിളകൾ കൃഷി ചെയ്യാം. ഇനി കർഷകരുടെ സംശയം തെങ്ങിൻ തോപ്പിൽ പതിക്കുന്ന സൂര്യപ്രകാശം ഇടവിളകൾക്ക് മതിയാകുമോ എന്നാണെങ്കിൽ ആശങ്കപ്പെടേണ്ടതില്ല, കൂടുതൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ എല്ലാ ഭാഗത്തു നിന്നും ലഭിക്കും. ഈ സൂര്യപ്രകാശം പ്രയോജനപ്പെടുത്തി വിവിധ ഇടവിളകൾ കൃഷി ചെയ്യാവു ന്നതാണ്.

പാഷൻ ഫ്രൂട്ട്

കൂടുതൽ വരുമാനം തരുന്നതുമായ ഒരു പഴ വർഗ്ഗ വിളയാണ് പാഷൻ ഫ്രൂട്ട് ( Passion fruit more profit)

തെങ്ങിൻ തോപ്പുകളിൽ കൃഷി ചെയ്യാൻ യോജിച്ച അനേകം ഇടവിളകളുണ്ട്. ഇവിടെ തുറന്ന ചുറ്റുപാടിൽ കുറഞ്ഞ കൃഷി ചെലവും കൂടുതൽ വരുമാനവും തരുന്ന ഇടവിളകൾക്കാണ് മുൻതൂക്കം നൽകേണ്ടത്. ഇത്തരത്തിലുള്ള, അതായത് അധികം പരിചരണം ആവശ്യമില്ലാത്തതും കൂടുതൽ വരുമാനം തരുന്നതുമായ ഒരു പഴ വർഗ്ഗ വിളയാണ് പാഷൻ ഫ്രൂട്ട്. കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ വളരെ കഴിക്കാവുന്ന ഒരു ആരോഗ്യദായക ഫലമാണിത്. ഒരു പ്രാവശ്യം കഴിച്ചാൽ ഈ പഴത്തിന്റെ കാമ്പ് തരുന്ന സ്വാദും, ഉന്മേഷവും
നാവിലും മനസ്സിലും തങ്ങാതിരിക്കില്ല. നമ്മുടെ നാട്ടിലെ വീട്ടുവളപ്പുകളിൽ വേലികളിലും മറ്റു പാഴ് മരങ്ങളിലും പണ്ടു മുതൽ പടർന്നു വളരുന്ന വള്ളിച്ചെടിയാണ് പാഷൻ ഫ്രൂട്ട്. എന്നാൽ മരങ്ങളും, വേലികളുമൊക്കെ അപ്രത്യക്ഷമായതോടെ ഈ ചെടി മിക്കവാറും വീട്ടുവളപ്പിൽ നിന്നും അപ്രത്യക്ഷമായി വരുന്നു. എന്നാൽ അടുത്ത കാലത്ത് ഈ വിളയുടെ ഔഷധ ഗുണങ്ങളും, പോഷക ഗുണങ്ങളും തിരിച്ചറിഞ്ഞ് ഈ പഴത്തിന് ആവശ്യകത ഏറി വരികയാണ്. പ്രമേഹ രോഗികൾക്കു വരെ സുരക്ഷിതമായി കഴിക്കാവുന്ന പഴമാണിത്. ഇന്ന് എറണാകുളം പോലുള്ള പട്ടണങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ കി.ഗ്രാം. 200 രൂപയ്ക്കു മുകളിൽ വിറ്റഴിക്കുന്ന ഓറഞ്ചിനും, ആപ്പിളിനുമൊക്കെ മേലെ വിലയുള്ള പഴമായി പാഷൻ ഫ്രൂട്ട് സ്ഥാനം പിടിച്ചിരിക്കുന്നു. പ്രധാന കാരണം ഇത് ജൈവ വിളയാണ്. മാത്രവുമല്ല ഇതിന്റെ സ്വാദിഷ്ടമായ കാമ്പ് അഥവാ പൾപ്പു വളരെ കട്ടിയുള്ള തോടിനകത്താണ് ഇരിക്കുന്നത്. അതിനാൽ ഒരു വിഷാംശവും ഏൽക്കാതെ സുരക്ഷിതമാണ്. ഇത് പൾപ്പായി തന്നെയും സ്ക്വാഷായുമൊക്കെ കഴിക്കാവുന്ന ഉന്മേഷ പാനീയമാണ്. കൂടാതെ പാഷൻ ഫ്രൂട്ടിൽ നിന്ന് വ്യാവസായികാടിസ്ഥാനത്തിൽ ജാം, ജെല്ലി, വൈൻ തുടങ്ങിയ മൂല്യ വർധിത ഉത്പന്നങ്ങളും നിർമ്മിക്കാവുന്നതാണ്.

നമ്മുടെ നാട്ടിലെ 25 വർഷത്തിനു മേൽ പ്രായമായ തെങ്ങിൻ തോപ്പുകളിൽ 5 വർഷത്തിൽ താഴെ പ്രായമുള്ള തെങ്ങുകൾക്കിടയിൽ വളരെ ലാഭകരമായി കൃഷി ചെയ്യാൻ കഴിയുന്നതും വളരെ കുറഞ്ഞ ചിലവിൽ അധിക പരിചരണം ആവശ്യമില്ലാത്തതും, അധിക വരുമാനം തരുന്നതുമായ ഇടവിളയാണ് പാഷൻ ഫ്രൂട്ട്. ഈ വിളയുടെ സാദ്ധ്യതകൾ മനസ്സിലാക്കി ശ്രീലങ്കൻ കോക്കനട്ട് കൾട്ടിവേഷൻ ബോർഡ് തെങ്ങിനിടയിൽ പാഷൻ ഫ്രൂട്ട് വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ശുപാർശ ചെയ്തിട്ടുണ്ട്. തെങ്ങിനെ പോലെ തന്നെ വർഷത്തിൽ ഏകദേശം പത്തുമാസം സ്ഥിരമായി മാസ വരുമാനം തരുന്ന പാഷൻ ഫ്രൂട്ട് തെങ്ങിൻ തോപ്പിൽ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. പ്രധാനമായും 2 ഇനമാണ് കൃഷി ചെയ്യുന്നത്. മഞ്ഞ നിറത്തിലുള്ളതും പർപ്പിൾ നിറ ത്തിലുമുള്ളവ. മഞ്ഞ നിറത്തിലുള്ളതാണ് നമ്മുടെ നാട്ടിൽ കൃഷി ചെയ്യുവാൻ കൂടുതൽ യോജിച്ചത്. കൂടാതെ ഈ രണ്ടി നങ്ങളുമായി കൃത്രിമ സങ്കരണം നടത്തി. വികസിപ്പിച്ചെടുത്ത കാവേരി എന്ന സങ്കര ഇനവും ഇപ്പോൾ ലഭ്യമാണ്. പാഷൻ ഫ്രൂട്ടിന്റെ ഗുണമേന്മയുള്ള തൈകൾ കേരള കാർഷിക സർവ കലാശാലയുടെ ഈ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

KAU Central Nursery, Thrissur - Ph. 0487 2374332
RARS, Ambalavayal, Wayanad Ph. 04936 260421
ATIC Thrissur - Ph. 0487 2370540

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് വള്ളികൾ നടാം ( Planting wine of Passion fruit )

വരികൾ തമ്മിലും തെങ്ങുകൾ തമ്മിലും 25 അടി അകല ത്തിൽ തെങ്ങു നട്ടിട്ടുള്ള തോട്ടങ്ങളിൽ 2 വരി തെങ്ങുകൾക്ക് നടുവിലായി 6 അടി അകലത്തിൽ രണ്ടുവരി പാഷൻ ഫ്രൂട്ട് വള്ളികൾ നടാം. വാണിജ്യ അടിസ്ഥാനത്തിൽ ഇപ്രകാരം ക ഷി ചെയ്യുമ്പോൾ ഒരു ഏക്കർ സ്ഥലത്ത് 400 വള്ളികൾ നടാം. എന്നാൽ വീട്ടു വളപ്പിലെ തെങ്ങിൻ തോപ്പിൽ നടുമ്പോൾ തെങ്ങിന്റെ ചുവട്ടിൽ നിന്ന് 2 മീറ്റർ അകലം വിട്ട് പന്തലിടാനുള്ള സൗകര്യവും സൂര്യപ്രകാശത്തിന്റെ ലഭ്യതയും കണ ക്കിലെടുത്ത്, മുകളിൽ പറഞ്ഞ അകലത്തിൽ കുഴികളെടുത്ത് വേണം ഇത് നടാൻ. നടാനായി 1.5 അടി വീതം ആഴമുള്ളകുഴികളെടുക്കണം.

അതിനു ശേഷം ജൈവവളങ്ങളും മേൽ മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം കൊണ്ടു കുഴിയുടെ മുക്കാൽ ഭാഗത്തോളം നിറക്കണം. കുഴിയുടെ മദ്ധ്യഭാഗത്തായി 20-30 സെ.മീ. ഉയരമുള്ള ഏകദേശം 3 മാസം പ്രായമായ ആരോഗ്യമുള്ള തൈകളോ വേരു പിടിപ്പിച്ച (25-30സെ.മീ നീളമുള്ളത്) തണ്ടുകളോ നടാനായി ഉപയോഗിക്കാം. തൈ നടുമ്പോൾ അവയുടെ വേരുകൾക്ക് മുറിവുണ്ടാകാതെ ശ്രദ്ധയോടെ വേണം പോളിത്തീൻ കവർ പൊട്ടിച്ച് നടാൻ, തൈകൾ പിടിച്ചു കിട്ടുന്നതുവരെ നനയ്ക്കുകയും, തണൽ കൊടുക്കു കയും വേണം.

ഇപ്രകാരം ഒരു ഏക്കറിൽ 400 ഫാഷൻ ഫ്രൂട്ട് വള്ളികൾ നട്ടു വളർത്താവുന്നതാണ്. മുന്തിരി കൃഷിക്കു സമാനമായ രീ തിയിൽ നല്ല ബലമുള്ള പന്തൽ ഈ ഇടവിളകൃഷിക്ക് അത്യാ വശ്യമാണ്. പന്തലിന് 7 മുതൽ 8 അടി ഉയരം ഉണ്ടായിരിക്ക ണം. തൈകൾ വളർന്ന് വള്ളി വീഴുമ്പോൾ പന്തലിൽ പടർത്തി കൊടുക്കണം. അതുവരെ വള്ളികൾ താത്ക്കാലിക താങ്ങുക ളിൽ പടർത്തണം. മുളം കൊമ്പുകളാണ് ഇതിന് ഏറ്റവും യോജിച്ചത്. ഏകദേശം 4 മുതൽ 6 വരെയുള്ള പാർശ്വശാഖകൾ പന്തലിനു മകളിൽ വിപരീത ദിശകളിലേക്ക് പടരാൻ അനുവദിക്കണം. വള്ളികൾ പന്തലിനു സമാന്തരമായി പടർന്നു തുടങ്ങുമ്പോഴേ പൂക്കാനും കായ്ക്കാനും തുടങ്ങു. കോവൽ കൃഷിക്ക് പന്തലിട്ടു കൊടക്കുന്നതുപോലെ കയറോ കമ്പി വയറോ ഉപയോഗിച്ച് പന്തലിനു മുകളിൽ പടരാനുള്ള സംവിധാനം ഒരുക്കിക്കൊടുക്കണം. ഒരു കുഴിയിൽ 3 - 4 തൈകൾ നടാം. മെയ്, ജൂൺ, സെപ്റ്റംബർ മാസങ്ങളിലാണ് കൂടുതൽ വിളവ് കിട്ടുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ കമ്പ് കോതണം. എങ്കിൽമാത്രമേ കൂടുതൽ വള്ളി വീശി കൂടുതൽ കായ്കൾ ഉണ്ടാകൂ. ഒരു ഏക്കർ തെങ്ങിൻ തോട്ടത്തിൽ നിന്ന് 70 തെങ്ങിൽ നിന്ന് 100 തേങ്ങ വീതം 700 തേങ്ങാ ഒരു വർഷം ലഭിക്കും. ഇന്നത്തെ വിലയ്ക്ക് കിലോഗ്രാമിന് 20 രൂപ നിരക്കിൽ നോക്കിയാൽ 1,40,000 രൂപ ലഭിക്കും. എന്നാൽ ഉൽപാദന ചെലവ് കഴിച്ച് ഏകദേശം 70000 രൂപയേ ഒരു ഏക്കർ തെങ്ങിൻ തോപ്പിൽ (Coconut base) നിന്നും കൃഷിക്കാരന് ലഭിക്കുകയുള്ളൂ.

എന്നാൽ ഇന്ന് പട്ടണങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ കി ലോയ്ക്ക് 200 രൂപയ്ക്ക് മുകളിൽ പാഷൻ ഫ്രൂട്ടിനു വിലയുണ്ട്. ഒരു വള്ളിയിൽ കുറഞ്ഞത് 10 കി. ഗ്രാം ഫ്രൂട്ട് വർഷം തോറും കിട്ടും. ഏറ്റവും കൂടുതൽ വിളവ് കിട്ടുന്നത് ജൂൺ മാസത്തിലാണ്. കർഷകന് കിലോയ്ക്ക് 30 രൂപാ വില ലഭിച്ചാൽ തന്നെ ഒരു ഏക്കർ തെങ്ങിൻ തോപ്പിൽ നിന്ന് 1,20,000 രൂപ കിട്ടും. ചിലവ് കഴിഞ്ഞ് ഏറ്റവും കുറഞ്ഞത് അറ്റാദായമായി 80000 രൂപ ഒരു ഏക്കർ തെങ്ങിൻ തോപ്പിൽ നിന്ന് പാഷൻ ഫ്രൂട്ട് കൃ ഷി വഴി ലഭിക്കും. അതായത് ഒരു ഏക്കറിലെ തെങ്ങിൽ നിന്ന കിട്ടുന്ന അറ്റാദായത്തേക്കാൾ കൂടുതൽ പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത് വഴി ലഭിക്കുന്നു.

അതായത് പാഷൻ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ ലാഭം കൊയ്യാവുന്ന വിളയാണ്. നമ്മുടെ നാട്ടിലെ കുടുംബശ്രീ യൂണിറ്റുകളും നാളികേര ഉൽപാദക സംഘങ്ങളും കൂട്ടായി കൃഷി ചെയ്ത് വിപണനം നടത്തി ലാഭമുണ്ടാ ക്കാവുന്ന ഇടവിളയാണിത്. തെങ്ങിനിടയിലുള്ള സ്ഥലം നമു ക്ക് ഉപകാരപ്രദമായി വിനിയോഗിക്കാൻ സാധിക്കുന്നു. ഒപ്പം, ജനങ്ങൾക്ക് ആരോഗ്യം നൽകുന്ന സ്വാദിഷ്ടമായ ഒരിനം പഴം കൂടി ലഭ്യമാക്കാനും കഴിയുന്നു.

English Summary: DO PLANT PASSION FRUIT IN BETWEEN COCONUT TO GET MORE YIELD
Published on: 02 June 2021, 12:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now