Updated on: 30 April, 2021 10:32 PM IST
കപ്പ

കപ്പ ഒരു ജനകീയ ഭക്ഷ്യ ആഹാരമാണ്. പൂള, മരച്ചീനി, കൊള്ളിക്കിഴങ്ങ്, മരക്കിഴങ്ങ് എന്നീ അപരനാമങ്ങളിലും കപ്പ അറിയപ്പെടുന്നു. കപ്പ ഒരു തെക്കേ അമേരിക്കക്കാരനാണ്. കൃത്യമായി പറഞ്ഞാല്‍ ബ്രസീലുകാരന്‍. കപ്പയെ ആദ്യമായി കേരളീയര്‍ക്ക് പരിചയപ്പെടുത്തുന്നത് തിരുവിതാംകൂര്‍ രാജവംശമാണ്.

ശീതപാതവും കടുത്ത മഞ്ഞുമുണ്ടാകുന്ന പ്രദേശങ്ങളും വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളും ഇതിന്റെ കൃഷിക്ക് യോജിച്ചതല്ല. നല്ല ചൂടും സൂര്യപ്രകാശവും മരച്ചീനിയുടെ വളര്‍ച്ചയ്ക്കാവശ്യമാണ്. ജലസേചനസൗകര്യമുണ്ടെങ്കില്‍ മഴ തീരെ കുറവായ പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം.

വരള്‍ച്ചയെ ഒരു പരിധി വരെ ചെറുക്കാനുള്ള കഴിവ്‌ ഇതിനുണ്ട്. എങ്കിലും നാട്ടയുടനെ ആവശ്യത്തിന് ജലാംശം ആവശ്യമാണ്‌. ചരലടങ്ങിയ വെട്ടുകല്‍മണ്ണാണ് ഏറ്റവും അനുയോജ്യം. നദീതീരങ്ങള്‍, മലയോരങ്ങള്‍, താഴ്വരകള്‍, വെള്ളം കെട്ടിനില്‍ക്കാത്ത തരിശ്ശുനിലങ്ങള്‍ തുടങ്ങി തുറസ്സായ എല്ലാ സ്ഥലങ്ങളിലും മരച്ചീനി കൃഷി ചെയ്യാം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന വെട്ടുകല്‍മണ്ണ്, തീരപ്രദേശത്തുള്ള മണല്‍ മണ്ണ്, തിരുവനന്തപുരം ജില്ലയില്‍ കണ്ടു വരുന്ന ചെമ്മണ്ണ് ഇവയിലെല്ലാം മരച്ചീനി നന്നായി വളരുന്നു.മരച്ചീനി കൃഷി മണ്ണൊലിപ്പിന്റെ ആക്കം കൂട്ടുമെന്നുള്ളതിനാല്‍ ചരിവുള്ളിടങ്ങളില്‍ കൃഷി ചെയ്യുമ്പോള്‍ ശരിയായ മണ്ണ് സംരക്ഷണ നടപടികള്‍ എടുക്കേണ്ടതാണ്.

മണ്ണില്‍ നിന്നും പോഷകമൂലകങ്ങള്‍ വളരെയധികം നീക്കം ചെയ്യുന്ന ഒരു വിളയായതുകൊണ്ട് തുടര്‍ച്ചയായ ഒരേ സ്ഥലത്ത് കൃഷിയിറക്കുന്നത് അഭികാമ്യമല്ല.

വിളവെടുത്തതിനുശേഷം നടാനുള്ള തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിവെക്കണം. ഈ തണ്ടുകളുടെ തലഭാഗത്തുനിന്നും 30 സെന്റീമീറ്ററും കടഭാഗത്തുനിന്നും 10 സെന്റീമീറ്ററും നീളം ഒഴിവാക്കി 15-20 സെന്റീമീറ്റര്‍ നീളമുള്ള കമ്പുകളാക്കി മുറിക്കുക.

ഒരു ഹെക്ടറില്‍ നടാന്‍ ഇത്തരം 2000 കമ്പുകള്‍ വേണ്ടിവരും. രോഗ-കീട ബാധ ഇല്ലാത്ത തണ്ടുകള്‍ ആയിരിക്കണം ഉപയോഗിക്കേണ്ടത്.( ശല്‍ക്കകീടങ്ങളുടെ ആക്രമണത്തിനെതിരെ 0.05% വീര്യത്തില്‍ ഡൈമെത്തോയേറ്റ് തളിക്കാം )

നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 12.5 ടണ്‍ കമ്പോസ്റ്റോ കാലിവളമോ ചേര്‍ക്കണം. രാസവളങ്ങള്‍ താഴെ പറയുന്ന തോതില്‍ ചേര്‍ക്കാം.

പാക്യജനകം,ക്ഷാരം ഇവ മൂന്നു തുല്യ തവണകളായി നിലമൊരുക്കുമ്പോഴും, നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും നല്‍കാം. ഭാവഹം മുഴുവന്‍ അടിവളമായി നല്‍കാവുന്നതാണ്.

തുടര്‍ച്ചയായി രാസവളപ്രയോഗം നടത്തുന്ന സ്ഥലങ്ങളില്‍ ഭാവഹത്തിന്റെ അളവ് ശുപാര്‍ശ ചെയ്തതിന്റെ പകുതിമതിയാകും. കേരളത്തിലെ പുളിരസമുള്ള മണ്ണില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പൊട്ടാഷിന്റെ 50% സോഡിയം ലവണമായി നല്‍കിയാല്‍ മതി. ഇതിനായി കറിയുപ്പ് ഉപയോഗിക്കാം.

ആഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടുമ്പോള്‍ രാസവളപ്രയോഗം രണ്ടു തവണയായി ചചുരുക്കാം. പാക്യജനക വളങ്ങള്‍ കൂടിയ തോതില്‍ പ്രയോഗിക്കുന്നത് കിഴങ്ങിലെ ഹൈഡ്രോസയനിക് ആസിഡിന്റെ അളവ് കൂടുന്നതിന് ഇടയാക്കും.

കപ്പയെ കുറിച്ചും കപ്പ കൃഷിയുമായി ബന്ധപ്പെട്ട ചില നാട്ടറിവുകൾ

1. കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.

വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും...

2. കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും

3. കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല.

4. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക.

5. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനും പറ്റും ...

6. കപ്പയ്ക്ക് പച്ച ചാണകം അരുത് കയ്പ് രസം ഉണ്ടാവും.

7. കപ്പത്തടത്തിൽ ചാരവും കല്ലുപ്പും കൊത്തിച്ചേർക്കുക " സുന്ദരൻ " കപ്പ കിഴങ്ങുകൾ കിട്ടും....

8. കപ്പ മൂപ്പെത്തിയാൽ കമ്പിലെ ഇലകൾ 75% കൊഴിഞ്ഞു പോകും.

9.കപ്പ കമ്പിലെ കായ്കൾ നന്നായി  മൂത്തു തുടങ്ങിയാൽ കപ്പ പറിക്കാനായി എന്ന് അനുമാനിക്കാം ....

10. കപ്പത്തടത്തിലെ മണ്ണ് അൽപ്പം നീക്കി കപ്പ കിഴങ്ങ് പെരുവിരൽ കൊണ്ട് ഒന്ന് press ചെയ്യുക തൊലി സ്ലിപ്പ് ആയി പോയാൽ പറ്റച്ചെടുക്കാനായീ എന്ന് സാരം.

11. ഷുഗർ കപ്പക്ക് തീരെ രുചിയേ ഇല്ല. ആയതിനാൽ വ്യാവസായികാടിസ്ഥാനത്തിൽ ആരും കൃഷി ചെയ്യുന്നില്ല.

12. കപ്പയുടെ ശാസത്രീയ നാമം മാനി ഹോട്ട് എസ്കുലാൻറ(manihot esculanta)

13. കപ്പയുടെ ജൻമ സ്ഥലം ബ്രസ്സിൽ ആണ്

14. ഇഗ്ലീഷിൽ Casava എന്നു പറയുമെങ്കിലും പൊടിക്ക് പറയുന്ന പേര് tapioca.എന്നാണ് കേരളത്തിൽ പ്രചുര പ്രചാരം.

14. പോർച്ചുഗീസുകാർ 17 ആം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ കപ്പ എത്തിച്ചെതെന്ന് ചരിത്ര രേഖകളിൽ കാണുന്നു.

15. ദേശീയ ഉൽപ്പാദനത്തിന്റെ 54% മാണ് കേരളത്തിന്റെ കപ്പയുടെ സംഭാവന.

16. കേരളത്തിൽ കപ്പ ജനകീയമാക്കിയത് വിശാഖം തിരുനാൾ മഹാരാജാവാണ്.

17. കപ്പയുടെ വേരാണ് കിഴങ്ങ് ആയി മാറുന്നത്

18. കേരളത്തിന്റെ പ്രധാനിയായ ഈ വിളയെ  തെക്കൻ ഭാഗങ്ങളിൽ കപ്പ  എന്നും, വടക്കൻ കേരളത്തിൽ പൂള എന്നും, മധ്യകേരളത്തിൽ കൊള്ളി എന്നും മറ്റു ചില യിടങ്ങളിൽ മരച്ചീനി  എന്നും അറിയപ്പെടുന്നു.

19. ഇല കുരുടിക്കാത്ത രണ്ട് ഇനം കപ്പകൾ തിരുവന്തപുരം കിഴങ്ങുവിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നു. സ്വർണ്ണ ,രക്ഷ എന്നീ പേരുകളിൽ ഇവ അറിയപ്പെടുന്നു.

20. ഉണങ്ങിയ ചാണകപ്പൊടി, കോഴി വളം, ചാരം ഇവ മതി കപ്പയുടെ  നല്ല വിളവിന്.

English Summary: Do tapioca farming along with turmeric to get big yield
Published on: 30 April 2021, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now