Updated on: 30 April, 2021 9:21 PM IST
kitchen garden

ജൈവ വളങ്ങൾക്കാണ്  ആവശ്യക്കാരേറെ. കാരണം മറ്റൊന്നുമല്ല. ജൈവ വളങ്ങൾ ഉപയോഗിച്ചാൽ മികച്ച വിളവ് ലഭിക്കും എന്ന് മാത്രമല്ല മറ്റു ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നില്ല എന്നതു തന്നെ. കൃഷിക്കാവശ്യമായ മികച്ച  ജൈവ വളങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ നല്ലതു ഉണ്ടാക്കി ഉപയോഗിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജൈവ വളങ്ങൾ നിരവധിയുണ്ട്. അവയിൽ 5 എണ്ണം ഉണ്ടാക്കുന്ന രീതി യാണ് ഇവിടെ പറയുന്നത്.

കടലപ്പിണ്ണാക്ക് ജൈവവളം.

കടലപ്പിണ്ണാക്ക് നല്ല ജൈവ വളമാണ്. അടുക്കള കൃഷിക്ക് ചാണകം ലഭിക്കുന്നില്ലങ്കില്‍ കടലപ്പിണ്ണാക്ക് ജൈവവളമാക്കി ഉപയോഗിക്കാം.കടലപ്പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ചശേഷം ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം. കൂടാതെ കടലപ്പിണ്ണാക്ക്, പച്ച ചാണകം.വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേർത്തും ജൈവ വളം ഉണ്ടാക്കാം.Seaweed is a good organic fertilizer. Peanut cake can be used as organic manure if cow dung  is not available for kitchen farming. Peanut cake can be soaked in one liter of water for three days and then poured on the plants. In addition, organic manure can be made by adding seaweed cake, green dung and neem cake.

വേണ്ട സാധനങ്ങൾ

കടലപ്പിണ്ണാക്ക്: 100ഗ്രാം 

പച്ച ചാണകം: 25 ഗ്രാം

 വേപ്പിന്‍ പിണ്ണാക്ക്: 100 ഗ്രാം 

വെള്ളം: 2 ലിറ്റർ 

ഇവ നന്നായി ഇളക്കി യോജിപ്പിച്ച് 5 ദിവസം വെയില്‍ കൊള്ളാതെ വെക്കുക. ദിവസവും രാവിലെയും വൈകിട്ടും നന്നായി ഇളക്കി കൊടുക്കണം. 5 ദിവസത്തിനു ശേഷം മിശ്രിതം 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കാം. രണ്ടാഴ്ചയില്‍ ഒരിക്കൽ എന്ന കണക്കിന് ഇങ്ങനെ ചെയ്യുന്നത് ചെടികളുടെ വര്‍ച്ചയ്ക്കും ആരോഗ്യത്തിനും.നല്ലതാണ്. 

organic manure

തേയിലച്ചണ്ടി ജൈവ വളം

 നമ്മളെല്ലാം ചായ കുടിക്കുന്നവരാണ്. എന്നാല്‍ ചായ ഉണ്ടാക്കിയതിന് ശേഷം മിച്ചം വരുന്ന തേയിലച്ചണ്ടി നാം കളയുകയാണ് ചെയ്യുന്നത്. എന്നാൽ  ഈ തേയിലച്ചണ്ടി ഒരു മികച്ച ജൈവ വളമാണ്.തേയിലച്ചണ്ടി, മുട്ടത്തോട്, ചാരം എന്നിവ ചേര്‍ത്ത് ചെടികളുടെ ചുവട്ടില്‍ ഇട്ടു കൊടുക്കാം . ചെടികളില്‍ നിന്നും ഒരടി അകലത്തില്‍ ഇടുന്നതാണ് നല്ലത്. ചെടികളുടെ വളർച്ചയിൽ നല്ല വ്യത്യാസം കാണാം.

പച്ച ചാണകം ഉപയോഗിച്ചുള്ള ജൈവവളം.

വേണ്ട സാധനങ്ങൾ

മുളപ്പിച്ച വന്‍പയര്‍: അരക്കിലോ പഴം: കാല്‍ കിലോ പച്ച ചാണകം: 1 കിലോ ഗോമൂത്രം: 1 ലിറ്റര്‍  രാസവളം ചേരാത്ത മണ്ണ്:  ഒരു പിടി.ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.മുന്ന് ദിവസം വെച്ചതിനു ശേഷം ഒരു ലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് പച്ചക്കറികള്‍ക്ക് ഉപയോഗിക്കാം.

organic manure

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെള്ളം ജൈവ വളം.

കടലപ്പിണ്ണാക്ക്: 1 കിലോ 

പച്ചചാണകം: 1 കിലോ

 ഗോമൂത്രം: 1 ലിറ്റര്‍

 കഞ്ഞിവെള്ളം: 1 ലിറ്റര്‍

 നന്നായി പഴുത്ത വാഴപ്പഴം: ഒന്ന് 

ഇവ എല്ലാം നന്നായി വെള്ളത്തില്‍ കലക്കി എഴ് ദിവസം വയ്ക്കുക.......

(വെള്ളത്തില്‍ കലക്കുമ്പോള്‍ മിശ്രിതം കുഴമ്പ് പരുവത്തിലാകാന്‍ മാത്രം വെള്ളം ചേര്‍ത്താല്‍ മതി) ദിവസവും രണ്ട് നേരം ഇളക്കി കൊടുക്കണം..ദിവസവും മിശ്രിതം കട്ടയാകുന്നുവെങ്കില്‍ വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കണം. 10 ഇരട്ടി വെള്ളം ചേര്‍ത്ത് ചെടികള്‍ക്ക് ഉപയോഗിക്കാം

തിമോര്‍ ലായനി: 

തേങ്ങാപ്പാൽ : 10 തേങ്ങയുടേത് 

കരിക്കിൻ വെള്ളം 

മോരിൻ  വെള്ളം 

പത്ത് തേങ്ങ പൊളിച്ച് ചിരകി പിഴിഞ്ഞ് പാലെടുക്കുക. ഇതിലേക്ക് കരിക്കിന്‍ വെള്ളം ചേര്‍ത്ത് അഞ്ച് ലിറ്ററാക്കുക. ഒരു മണ്‍കലത്തില്‍ അഞ്ചു ലിറ്റര്‍ മോരെടുത്ത് അതില്‍ ഈ മിശ്രിതം ഒഴിക്കുക. ഇളക്കി ചേര്‍ത്ത് 7 -10 ദിവസം പുളിക്കാന്‍ വെയ്ക്കുക. 1ഃ10 എന്ന അനുപാതത്തില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കാനുപയോഗിക്കാം.

കൂടുതൽ അനുബന്ധ വാർത്തകൾ ജൈവ വളം മോര്-തേങ്ങാപ്പാല് മിശ്രിതം

#agriculture#farmer#agro#krishijagran

English Summary: Do the plants thrive? Make the best 5 organic fertilizers and apply to plants.
Published on: 14 July 2020, 07:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now