വാഴപ്പഴത്തിന്റെ ഗുണങ്ങൾ 

Saturday, 01 September 2018 02:39 PM By KJ KERALA STAFF
നമ്മൾ മലയാളികൾക്ക് പഴമെന്നാൽ വാഴപ്പഴമാണ്‌ ഊണിനൊപ്പം  ഒരു വാഴപ്പഴം നമ്മുടെ മെനുവിൽ എക്കാലത്തും  ഉണ്ട്. നമ്മുടെ പറമ്പുകളിൽ തെങ്ങും വാഴയും എക്കാലത്തും ഉണ്ട് അതുകൊണ്ടുതന്നെ വാഴപ്പഴത്തിനു ഒരിക്കലും ക്ഷാമം ഉണ്ടാകാറില്ല. പോഷകസമൃദ്ധവും ഊര്‍ജ്ജദായകവുമാണ് വാഴപ്പഴം പ്രകൃതി മനുഷ്യന് കനിഞ്ഞു നല്‍കിയ മാന്ത്രിക ഫലം എന്നാണ് വാഴപ്പഴത്തെ വിശേഷിപ്പിക്കാറ്. കുറഞ്ഞ വിലക്ക് ഏതുകാലത്തും നമ്മുടെ നാട്ടില്‍ വാഴപ്പഴം ലഭിക്കും. മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം വിളയിച്ചെടുക്കാം.ആപ്പിളിലുള്ളതിനേക്കാള്‍ കൂടുതല്‍ ജീവകങ്ങളും പോഷകങ്ങളും വാഴപ്പഴത്തിലുണ്ട്. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത പഞ്ചസാരയുടെയും കലവറയാണ് വാഴപ്പഴം. ആപ്പിളിലടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി കാര്‍ബോഹൈഡ്രേറ്റും അഞ്ചിരട്ടി ജീവകം എയും ഇരുമ്പു സത്തും മൂന്നിരട്ടി ഫോസ്ഫറസും വാഴപ്പഴത്തിലടങ്ങിയിരിക്കുന്നുണ്ട്. 100 ഗ്രാം പഴം കഴിക്കുമ്പോള്‍ 90 കലോറി ഊര്‍ജ്ജം നമ്മുക്ക് ലഭിക്കും. ഇത്ര ഏറെ ഗുണങ്ങളുള്ള വാഴപ്പഴത്തിന് നിര്‍ബന്ധമായും നമ്മുടെ ആഹാര ക്രമത്തില്‍ പ്രത്യേകസ്ഥാനം നല്‍കേണ്ടതാണ്.

പ്രധാന ഗുണങ്ങള്‍

1. കഠിനമായ എന്തെങ്കിലും ജോലി ചെയ്യുന്നതിനു മുന്‍പ് രണ്ട് പഴം കഴിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ തോത് നിലനിര്‍ത്തുകയും ശരീരത്തിനാവശ്യമായ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.

2. ശരീരത്തിലെ കാല്‍സ്യത്തിന്റെ നഷ്ടം നികത്താനും ബലമായ എല്ലുകള്‍ക്കും ആഹാരശേഷം ഒരു പഴം കഴിക്കുന്നത് നല്ലതാണ്.

3. പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 6 പ്രമേഹത്തെ തടയുന്നു.

4. വാഴപ്പഴത്തിലെ ഇരുമ്പുസത്തിന്റെ അംശം രക്തത്തിന്റെ അളവ് ക്രമപ്പെടുത്തുന്നു.

5. പഴത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടുതലും ലവണങ്ങളുടെ അളവ് കുറവും ആയതിനാല്‍ രക്തസമ്മര്‍ദ്ധം കുറക്കുകയും പക്ഷാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കുകയും ചെയ്യും.

6. ദഹനപക്രിയയെ വര്‍ദ്ധിപ്പിക്കാന്‍ പഴത്തില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കുന്നു.
7. അതിസാരം പിടിപെടുമ്പോള്‍ പഴം കഴിക്കുന്നത് ദഹന വ്യവസ്ഥയ്ക്ക് ആശ്വാസം പകരാനും ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന ഇലക്ട്രോ ലൈറ്റുകള്‍ ലഭ്യമാകാനും സഹായിക്കും.

8. നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന പരിഹാരമാണ് വാഴപ്പഴം.

9. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പഴം കഴിക്കുന്നത് ശ്രദ്ധയും ജാഗ്രതയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

CommentsMore from Health & Herbs

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി

സൗന്ദര്യം കൂട്ടുവാന്‍ മൈലാഞ്ചി മൈലാഞ്ചി എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു ഒപ്പനപ്പാട്ട് നിറയുന്നുണ്ടാകും. അല്ലെങ്കില്‍്  മൈലാഞ്ചിതൈലം പൂശിയ ഒരു സുന്ദരിയായ നവവധുവിന്റെ ഓര്‍മ്മ .

September 24, 2018

ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക് ബ്രഹ്മി വളര്‍ത്താം

ഇന്ന് ലോക അൽഷിമേഴ്സ് ദിനം : ഓർമ്മശക്തിക്ക്  ബ്രഹ്മി വളര്‍ത്താം കുട്ടികള്‍ക്ക് ബുദ്ധിവികാസത്തിനും യുവാക്കള്‍ക്ക് തീക്ഷ്ണ ബുദ്ധിക്കും പ്രായമായവര്‍ക്ക് ഓര്‍മ്മക്കുറവു പരിഹരിക്കാനും പ്രകൃതി നല്‍കിയ സിദ്ധൗഷധിയാണ് ബ്രഹ്മി. നിലത്ത് പടര്‍ന്നു വരുന്ന സ്വഭാവമുളള ഈ ചെടി ചതുപ്പു നിലങ്…

September 21, 2018

ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ

ജൈവകൃഷി ആഹാരം ജൈവമയമാകട്ടെ കാലിക പ്രസക്തിയുളള ഒരു വിഷയമാണ് ഇന്ന് ജൈവകൃഷി എന്നത്. ഒട്ടേറെ അസുഖങ്ങള്‍ക്ക് ശാശ്വതപരിഹാരമായും ജൈവകൃഷി ശുപാര്‍ശ ചെയ്യുന്നു. പ്രത്യേകിച്ച് വയോധികര്‍ക്ക്.മണ്ണും മനുഷ്യശരീരവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

September 17, 2018


FARM TIPS

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…

കര്‍ഷകര്‍ക്ക് കൃഷിഭവനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍

September 11, 2018

* കാര്‍ഷികാവശ്യത്തിന് പമ്പ് സെറ്റ് സ്ഥാപിച്ച് വൈദ്യുതി കണക്ഷന് മുന്‍ഗണന ലഭിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പമ്പ്‌സ…

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.