സസ്യ വളർച്ച ത്വരിതപ്പെടുത്തുന്ന പ്രധാനപ്പെട്ട കോംപ്ലക്സ് വളങ്ങൾ താഴെ നൽകുന്നു.
അമോണിയം ഫോസ്ഫേറ്റ്
നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. 11-52-0 എന്ന npk ഫോർമുലേഷനിൽ ഇത് ലഭ്യമാണ്. നൈട്രജൻ സാവധാനം ലയിക്കുന്ന അമോണിയ രൂപത്തിലാണ് ഇത് അടങ്ങിയിരിക്കുന്നത്. ഭൂരിഭാഗം ഫോസ്ഫറസ് വെള്ളത്തിൽ ലയിക്കുന്ന രൂപമാണ് ഈ വളത്തിന്.
ബന്ധപ്പെട്ട വാർത്തകൾ: ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ
അമോണിയം ഫോസ്ഫേറ്റ് സൾഫേറ്റ്
നൈട്രജൻ, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. 16-20-0, 20-20-0 തുടങ്ങി 2 npk കൂടിച്ചേർക്കലുകൾ ഇതിൽ ലഭ്യമാണ്. ഇതിലടങ്ങിയിരിക്കുന്ന നൈട്രജൻ സാവധാനം ലയിക്കുന്ന അമോണിയ രൂപത്തിലാണ്.
പൊട്ടാസ്യം നൈട്രേറ്റ്
100% വെള്ളത്തിൽ ലയിക്കുന്ന ഈ രാസവളത്തിൽ പൊട്ടാസ്യം, നൈട്രജൻ തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് വിപണിയിൽ 13-0-45 അനുപാതത്തിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗുണമേന്മയുള്ള ജീവാണു വളങ്ങൾ മണ്ണിനെ ഫലഭൂയിഷ്ടം ആകുന്നു..
മോണോ പൊട്ടാസ്യം ഫോസ്ഫേറ്റ്
ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. ഇതിൽ 0-52-34 എന്ന npk ഫോർമുലേഷനുകളിലാണ് ഇത് ലഭ്യമാകുന്നത്.
നൈട്രോ ഫോസ്ഫേറ്റ്
നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആണ് ഇത്. ഇതിൽ 20-20-0,23-23-0 എന്ന എൻ പി കെ ഫോർമുലേഷനുകളിലാണ് ഇത് ലഭ്യമാകുന്നത്. ഫോസ്ഫോറസിന്റെ പാതി വെള്ളത്തിൽ ലയിക്കുന്ന രൂപത്തിലാണ് ഇത് ലഭ്യമാകുന്നത്.
യൂറിയ അമോണിയം ഫോസ്ഫേറ്റ്
നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിരിക്കുന്ന രാസവളം ആയ ഇത് 28-28-0,24-24-0 എന്ന രണ്ട് npk അനുപാതത്തിൽ വിപണിയിൽ ലഭ്യമാണ്.
ഇതിലടങ്ങിയിരിക്കുന്ന നൈട്രജൻ അമോണിയ രൂപത്തിലും അമൈഡ് രൂപത്തിലും ആണ് ഭൂരിഭാഗം ഫോസ്ഫറസും വെള്ളത്തിൽ ലയിക്കുന്ന രൂപത്തിലാണ് ഉള്ളത്.
Npk വളങ്ങൾ
15-15-15,10-26-26,14-35-14,17-1 7-17,19-19-19 തുടങ്ങിയ അനുപാതത്തിൽ വിപണിയിൽ ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പ്രകൃതിദത്തമായി ഉണ്ടാക്കാം വീട്ടിലേക്ക് ആവശ്യമായ വളങ്ങൾ