Updated on: 19 October, 2023 10:59 AM IST
വെൽവെറ്റ് പ്ലാന്റ്

കടും പച്ചനിറമുള്ള ഇലപ്പരപ്പ് വളരെ ലോലമായ പർപ്പിൾ നിറമുള്ള രോമങ്ങൾ കൊണ്ട് മൂടിയിരിക്കും - അതാണ് 'ഗൈന്യൂ' എന്ന അലങ്കാര സസ്യത്തിന്റെ പ്രത്യേകത. വെൽവെറ്റ് ചെടി (വെൽവെറ്റ് പ്ലാന്റ് ), പർപ്പിൾ പാഷൻ വൈൻ എന്നൊക്കെ ന്യൂറയ്ക്ക് ഓമനപ്പേരുകളുമുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ വെൽവെറ്റ് പോലുള്ള ഇലകളാണ് ന്യൂറയുടേത്. ഇലച്ചെടിയെങ്കിലും അപൂർവമായി വസന്തത്തിൽ ഗൈന്യൂറയും പൂവിടും.

എന്നാൽ ഓറഞ്ച്, നിറമുള്ള ചെറിയ പൂക്കൾക്ക് അത്ര സുഖകരമായ ഗന്ധമല്ല. അതിനാൽ അവ വിടരുന്നതിനു മുമ്പു തന്നെ നുള്ളിക്കളയണം. പോരെങ്കിൽ ഇലച്ചെടിയിൽ പൂവിനു വലിയ പ്രസക്തിയുമില്ലല്ലോ. ഇഴഞ്ഞു വളരുന്ന സ്വഭാവമുള്ളതിനാൽ തൂക്കു ചട്ടികളിൽ വളർത്താനാണ് ന്യൂറ ഏറ്റവും യോജിച്ചത്. എന്നാൽ പ്രായമാകുന്തോറും ഗൈന്യൂറയ്ക്ക്, സ്വതഃസിദ്ധമായ ഭംഗിയും ആകർഷണീയതയും കുറയും; ഉടനെ ചെടി മാറ്റി പുതിയ തൈ നടണം.

ന്യൂറ പ്രധാനമായും രണ്ടു തരമുണ്ട്; ഗന്യൂസർ മെന്റോസയും, ന്യൂറ ഔറാൻഷിയാക്കിയും. രണ്ടിന്റെയും ഇലകൾക്ക് നേരത്തെ സൂചിപ്പിച്ചതു പോലെ വെൽവെറ്റ് സ്വഭാവം തന്നെയാണുള്ളത്. എന്നാൽ, ഗൈന്യൂ സർമെന്റോസ് പടർന്നു വളരുന്നതും ഔറാൻഷിയാക്ക് നേരെ നിവർന്നു വളരുന്നതുമാണ്. സർമെന്റോസയുടെ ഇലകൾ അഗ്രം കൂർത്തതും കടുത്ത പച്ചനിറമുള്ളതുമാണ്. കടുംപർപ്പിൾ നിറമുള്ള രോമങ്ങളാൽ ഇലപ്പരപ്പ് മൂടിയിരിക്കും. എന്നാൽ ഔറാൻഷിയാക്കയുടെ ഇലകൾ മുട്ടയുടെ ആകൃതിയുള്ളതും തെളിഞ്ഞ പച്ച നിറമുള്ളതും പർപ്പിൾ നിറമുള്ള രോമങ്ങളാൽ ആവൃതവുമാണ്.

മണ്ണും മണലും ഇലപ്പൊടിയും തുല്യ അളവിൽ കലർത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയിൽ ഗൈന്യൂറ വളർത്താം. വളരുന്ന തണ്ടു ഭാഗം തന്നെ മുറിച്ചു നട്ടാൽ മതി. ഒരു ചെറിയ തടത്തിലോ ചട്ടിയിലോ കഴിയുമെങ്കിൽ വേരു പിടിപ്പിച്ചിട്ട് മാറ്റി നടുന്ന രീതിയാണ് ഏറെ വിജയപ്രദം. ഒരു ചട്ടിയിലാണെങ്കിൽ വേരു പിടിപ്പിച്ച മൂന്നോ നാലോ തൈകൾ ഒരുമിച്ചു നടാം. അങ്ങനെയായാൽ പിന്നീടു വളർന്നു വരുമ്പോൾ ചട്ടി നിറഞ്ഞു വളരും. അത് വളരെ ആസ്വാദ്യകരമായിത്തീരുകയും ചെയ്യും.

നനവിഷ്ടപ്പെടുന്ന ചെടിയാണ് ഗൈന്യൂറ. ഒരു വലിയ പരന്ന ട്രെയിൽ വെള്ളം നിറച്ച് അതിൽ കല്ലുകൾ നിരത്തി അതിനു മീതെ ഗൈന്യൂറ ചട്ടി വയ്ക്കാം. അങ്ങനെയെങ്കിൽ സ്ഥിരമായി നനവു കിട്ടും. എന്നാൽ, ഒരു കാരണവശാലും ഇലകളിൽ വെള്ളം തളിക്കരുത്. കാരണം, രോമാവൃതമായ ഇലകളായതിനാൽ വെള്ളത്തുള്ളി അവയ്ക്കിടയിൽ തങ്ങി നിന്ന് ബ്രൗൺ ഇലപ്പുള്ളി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ഇലകളുടെ ചന്തം കെടുത്തും എന്നു പറയേണ്ടതില്ലല്ലോ.

ദിവസവും കുറച്ചു നേരം നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ചെടി വയ്ക്കാം. സ്വാഭാവികമായ നിറം കൂടുതൽ തെളിയാനും ഇലകൾക്ക് ഇടതൂർന്ന് വളർച്ച കിട്ടാനും പർപ്പിൾ നിറത്തിൽ രോമങ്ങൾ ഇലപ്രതലം മൂടി മനോഹരമാക്കാനും ഇതുപകരിക്കും. വേണ്ടത്ര വെളിച്ചം കിട്ടാതെ വന്നാൽ അത് ഇലകൾ നീണ്ടു വളർന്ന് വിളറി നിൽക്കാനിടയാക്കും. ജൈവവളങ്ങൾക്കു പുറമെ നൈട്രജൻ അടങ്ങിയ രാസവളം നൽകുന്നത് ഇലവളർച്ചയെ ദ്രുതഗതിയിലാക്കും.

തലപ്പ് നുള്ളി വളർത്തുന്നതിനാൽ ഗൈന്യൂ രൂപമൊത്ത് പടർന്നു വളരും. ജനാലപ്പടിമേൽ സൂര്യപ്രകാശം കിട്ടുന്നിടത്ത് ഒരു ചട്ടി ഗൈറ വച്ചു നോക്കൂ - പർപ്പിൾ പ്രതലത്തിൽ ഇലകളുടെ ചാരുത കൂടുതൽ പ്രകടമാകും.

English Summary: Don't spray water on velvet plants
Published on: 14 October 2023, 07:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now