വലിയ ആടലോടകം ഇന്ത്യയിലുടനീളം കണ്ടു വരുന്നു എന്നാൽ ചെറിയ ആടലോടകം കേരളത്തിൽ മാത്രം കാണപ്പെടുന്നു.
നിലമൊരുക്കലും നടീലും
ഉഴുതോ കിളച്ചോ മണ്ണു നല്ലവണ്ണം പാകപ്പെടുത്തണം. ചെറുവരമ്പുകളിലോ കനകുട്ടിയോ നടാം. വരമ്പുകൾ തമ്മിൽ 60 സെ. മീ. അകലവും പെടികൾ തമ്മിൽ 30 സെ. മീ. അകലവും നൽകാം. കാലവർഷാരംഭത്തോടുകൂടി വേരുപിടിപ്പിച്ച കമ്പുകൾ നട്ടു കൊടുക്കാം.
വളപ്രയോഗവും പരിചരണവും
സാധാരണയായി വളപ്രയോഗം കാര്യമായി ചെയ്യാറില്ലെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ഉയർന്ന വിളവിന് വളപ്രയോഗം അത്യന്താപേക്ഷിതമാണ്. ഹെക്ടറൊന്നിന് 10 ടൺ ജൈവവളവും നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ 50:50:50 കിലോഗ്രാം എന്ന അനുപാതത്തിലും നൽകണം. ഫോസ്ഫറസ് മുഴുവൻ അടിവളമായും നൈട്രജനും പൊട്ടാസ്യവും രണ്ടു തവണകളായും (2-ാം മാസത്തിലും 4-ാം മാസത്തിലും) ഉപയോഗിക്കാവുന്നതാണ്. എന്നാൽ ജൈവവളങ്ങൾക്ക് ഊന്നൽ നൽകിയുള്ള വളപ്രയോഗമാണ് അഭികാമ്യം.
ഹെക്ടറൊന്നിന് 20 ടൺ ജൈവവളം, 100 കിലോഗ്രാം എല്ലുപൊടി, 500 കിലോഗ്രാം വേപ്പിൻ പിണ്ണാക്ക്, ജീവാണുവളങ്ങളായ ട്രൈക്കോഡെർമ, ആർബലാർ മൈക്കോറൈസ്, സ്യൂഡോമോണാസ് ഫ്ളൂറസെൻസ് എന്നിവ 2 കിലോഗ്രാം ഒരു ഹെക്ടറിന് എന്ന തോതിൽ പ്രയോഗിക്കുന്നത്. കീടരോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കളകൾ നശിപ്പിച്ചതിനു ശേഷം മേൽവളപ്രയോഗം നടത്തി മണ്ണു കയറ്റികൊടുക്കണം.
ഇടവിളയായി കൃഷി ചെയ്യുമ്പോൾ കളശല്യം താരതമ്യേന കുറവാണ്. വേനൽക്കാലത്ത് ചെറുതാകമ്പുണക്കവും ആന്ത്രാാസും കണ്ടു വരാറുണ്ട്. ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചു കൊടുക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കും.