എട്ടാമത് ഡോ.വൈ. ആർ. ശർമ അനുസ്മരണ പ്രഭാഷണം ഭാരതീയ സുഗന്ധവിള ഗവേഷണസ്ഥാപനത്തിൽ (ഐ.ഐ.എസ്.ആർ) വച്ച് സംഘടിപ്പിച്ചു. മുംബൈ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ എഫ്.എഫ്.എ.സി.എസ് വിഭാഗം മുൻ മേധാവി ഡോ. പ്രസാദ്.എസ്. വാരിയർ "സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള റേഡിയേഷൻ പ്രോസസ്സിംഗ്" എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി.
ഭക്ഷ്യോപയോഗ വസ്തുക്കളുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കാൻ ഹാനികരമല്ലാത്തവിധം റേഡിയേഷൻ പ്രക്രിയ ഉപയോഗിക്കുന്നത് വിജയകരമാണെന്നും, വിദേശങ്ങളിൽ അതൊരു മാനദണ്ഡമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ.വൈ. ആർ. ശർമ ട്രസ്ററ് ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള അവാർഡ് കർണാടക ചിക്കമംഗളുരു സ്വദേശി ശ്രീ. ലക്ഷ്മണ ഗൗഡയ്ക്ക് അദ്ദേഹം സമ്മാനിച്ചു.
ശാത്രീയമായ സസ്യ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുന്നതിലും സുഗന്ധവ്യഞ്ജനങ്ങൾക്കും തോട്ടവിളകൾക്കും സുസ്ഥിരമായ ഇടവിള സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങളെ കണക്കിലെടുത്തുകൊണ്ടാണ് ട്രസ്ററ് ഗൗഡയെ തിരഞ്ഞെടുത്തത്. ഡോ. എ.ഐ.ഭട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡയറക്ടർ ഡോ.ആർ ദിനേശ് അധ്യക്ഷത വഹിച്ചു. ഡോ. എം.എൻ. വേണുഗോപാൽ, ഡോ. സന്തോഷ്.ജെ.ഈപ്പൻ, അരുണ ശ്രീനിവാസ് എന്നിവർ സംസാരിച്ചു.