Updated on: 29 May, 2024 5:11 PM IST
സുലഭ എഫ്.പി.ഓ അംഗങ്ങൾക്കൊപ്പം കർഷകരായ സികെ മണിയും ഡേവിഡും

 

2021 സെപ്റ്റംബറിൽ എസ് .എഫ് .എ. സി യുടെയും സംസ്ഥാന കൃഷിവകുപ്പിന്റെയും സഹായത്തോടെ തുടക്കം കുറിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ് സുലഭ എഫ്.പി.ഓ. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഈ എഫ്.പി.ഓ എടയൂർ മുളകിന്റെ ഉന്നമനത്തിനു മുൻ‌ തൂക്കം നൽകിക്കൊണ്ട് തുടങ്ങിയ ഈ എഫ്. പി .ഓ നിലവിൽ പല തരം പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോയി കൊണ്ടിരിക്കുന്നുണ്ട്.

എസ്എഫ്എസി മുഖാന്തിരം 60ലക്ഷം ധനസഹായം മൂന്നു വർഷം കൊണ്ട് ലഭിക്കുന്ന ഈ എഫ്.പി.ഓക്ക് സ്റ്റേറ്റ് horticultural മിഷൻ പ്രകാരം സോളാർ ഡ്രയർ സ്ഥാപിക്കുന്നതിലേക്കായി 500000 രൂപയുടെ സബ്‌സിഡിയും ലഭിച്ചിട്ടുണ്ട്. എടയൂർ മുളകിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം, കളക്ഷൻ സെന്റർ വഴി കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റു ഉത്പന്നങ്ങളും അവരിൽ നിന്നും വാങ്ങി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമവും സുലഭ എഫ്.പി.ഓ നടത്തുന്നുണ്ട്.

നിലവിലെ മാർക്കറ്റ് വിലയേക്കാൾ പണം നൽകി ഷെയർ ഹോൾഡേഴ്‌സിൽ നിന്നും തേങ്ങ സംഭരിക്കുന്ന പ്രവർത്തനങ്ങൾക്കും സുലഭ തുടക്കം ഇട്ടിട്ടുണ്ട്. നിലവിലെ ചെയർമാൻ ശ്രി മോഹനകൃഷ്ണൻ കെയും സിഇഒ സനലും ആണ് . കുറ്റിപ്പുറം ബ്ലോക്ക് കൃഷി അസിറ്റന്റ് ഡയറക്ടർ ശ്രി വിനോദ് കുമാർ പി എന്നവരുടെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചു കൊണ്ടാണ് സുലഭ എഫ്.പി.ഓ പ്രവർത്തിക്കുന്നത്.

കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും കർഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇൻപുട് ഷോപ് തുടങ്ങുന്നതിനായി ലൈസൻസ് എടുക്കുന്നതിനുള്ള പടിപ്പുരയിലാണ്.

English Summary: Edayur chilli and sulabha fpo goes high
Published on: 29 May 2024, 04:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now