തെങ്ങിൻ തോട്ടത്തിൽ ചേന ആദായകരമായി കൃഷി ചെയ്യാം. തെങ്ങിന്റെ ചുവട്ടിൽ നിന്നും 2 മീറ്റർ അർദ്ധ വ്യാസത്തിൽ സ്ഥലം വിട്ട് ബാക്കിയുള്ള സ്ഥലത്ത് കൃഷി ചെയ്യാം. 90x90 സെ.മീ അകലത്തിൽ ഏകദേശം 9000 ചേന നടാം. 12.5 ടൺ ചാണകമാണ് ഹെക്ടറിന് ശുപാർശ ചെയ്തിട്ടുള്ളത്.
ഹെക്ടറിന് 59 കി.ഗ്രാം യൂറിയ 100 കി. ഗ്രാം മസൂറിഫോസ്, 55 കിലോഗ്രാം പൊട്ടാഷ് എന്നിങ്ങനെയാണ് നൽകേണ്ടത്. ഫോസ്ഫറസ് വളം മുഴുവൻ അടിസ്ഥാന വളമായി നൽകണം. പകുതി യൂറിയയും പൊട്ടാഷും മുളച്ച് 45 ദിവസത്തിനു ശേഷവും ബാക്കി പകുതി വീണ്ടും ഒരു മാസത്തിനു ശേഷവും നൽകണം.
ഫെബ്രുവരി - മാർച്ച് മാസത്തിലാണ് ചേന നടാൻ പറ്റിയ സമയം. ഈ സമയത്ത് വരുന്ന കുംഭമാസമാണ് ഏറ്റവും അനുയോജ്യം. മിനിസെറ്റ് (minisett) രീതിയിൽ 2-3 ആഴ്ചയിൽ ചേന മുളയ്ക്കും. 100:50:100 എൻപികെ കി.ഗ്രാം ഒരു ഹെക്ടറിൽ മൊത്തം നൽകേണ്ട വളത്തിന്റെ 50 ശതമാനം നട്ട് 45 ദിവസത്തിനു ശേഷം നൽകണം.
ബാക്കി ഒരു മാസത്തിനു ശേഷം, ഫോസ്ഫറസ് വളം മുഴുവനും അടിസ്ഥാന വളമായി നൽകണം. വള പ്രയോഗത്തോടൊപ്പം കളകൾ നീക്കം ചെയ്യണം. 217 കി.ഗ്രാം യൂറിയ, 250 കി.ഗ്രാം മുസൂരിഫോസ്, 166 കി.ഗ്രാം പൊട്ടാഷ് എന്നിവ ഈ അളവിൽ ഒരു ഹെക്ടറിലേക്ക് നൽകണം.
ബാവിസ്റ്റിന്റെ നാല് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി മണ്ണിൽ കുതിർക്കുന്നത് കട ചീയലിനെ (soil drenching) തടയും.
8-9 മാസത്തിനു ശേഷം വിളവെടുപ്പ് സാധ്യമാകും. 600 ഗ്രാം മുതൽ 1.5 കി. ഗ്രാം വരെ തൂക്കമുള്ള ചേന വിളവെടുക്കാം. മിനിസെറ്റ് (ചെറു ചേന കഷണങ്ങൾ) നടീൽ വസ്തു കൃഷി രീതി വഴി മെച്ചപ്പെട്ട ഇനങ്ങളുടെ ലഭ്യതക്കുറവ് എന്ന പരിമിതി പരിഹരിക്കാം. നടീൽ വസ്തുവിന്റെ ചെലവ് കുറയ്ക്കാനും സാധിക്കും. പ്രാദേശിക പ്രജനന രീതിയിലെ കുറഞ്ഞ മൾട്ടിപ്ലിക്കേഷൻ റേഷ്യോ 1:4 ൽ നിന്നും മിനിസെറ്റ് നടീൽ വഴി 1:15 ആയി കൂട്ടാം.