Updated on: 20 July, 2022 3:01 PM IST
Everything you need to know when making dung compost...

ഇന്ത്യ ഒരു കാർഷിക സമൂഹമായതിനാൽ, നൂറ്റാണ്ടുകളായി ഇന്ത്യക്കാരുടെ വീടുകളിൽ നിരവധി പശുക്കൾ ഉണ്ട്. അവർ പശുക്കളെ വളർത്തുന്നത് അതിന്റെ പാലിന് വേണ്ടി മാത്രമല്ല, അതിന്റെ ചാണകത്തിനും വേണ്ടി കൂടിയാണ്. അതിൻ്റെ കാരണം പണ്ട് കാലത്ത് വീടുകളും, മുറ്റവും മെഴുകുന്നതിന് വേണ്ടി പശുക്കളുടെ ചാണകമാണ് ഉപയോഗിക്കുന്നത്. എന്നാൽ പശുക്കളുടെ എണ്ണം കൂടിയപ്പോൾ അവയുടെ ചാണകം കൈകാര്യം ചെയ്യാൻ പ്രശ്നമായി. തൽഫലമായി, പൂന്തോട്ടപരിപാലനത്തിലും കൃഷിയിലും ചാണക കമ്പോസ്റ്റ് ഉപയോഗിക്കുന്നതിനുള്ള ആശയം ഉയർന്നുവന്നു. ഇത് കൃഷിയിൽ കൂടുതൽ വിളവ് കിട്ടുന്നതിന് കാരണമായി. തൊഴുത്തിൽ നിന്നും കിട്ടുന്ന മൂത്രം, ചാണകം, തീറ്റ സാധനങ്ങളുടെ ബാക്കി എന്നിവ ഉപയോഗിച്ചാണ് കമ്പോസ്റ്റ് ഉണ്ടാക്കുന്നത്.

എന്നാൽ ഇപ്പോൾ ഉത്തമമായ ജൈവവളം എങ്ങനെ ഉണ്ടാക്കണം എന്ന് പലർക്കും അറിയില്ല എന്നത് വാസ്തവമാണ്. എന്നാലും അറിഞ്ഞിരിക്കേണ്ട ഒന്നാണ് വളത്തിൽ ചാണകത്തിനെ കടത്തി വെട്ടാൻ വേറെ ഒന്നും ഇല്ല എന്നത്.

വളം കമ്പോസ്റ്റിന്റെ പ്രയോജനങ്ങൾ

ചാണകത്തിൽ നിന്നും കമ്പോസ്റ്റ് വളം ഉണ്ടാക്കുന്നതിലൂടെ, ചെടിക്ക് ദോഷം വരുത്താതെ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, മറ്റ് പോഷകങ്ങൾ എന്നിവ മണ്ണിൽ വർദ്ധിപ്പിക്കാൻ കഴിയും. ചെടിയുടെ പോഷകങ്ങൾ ലയിപ്പിക്കാൻ സഹായിക്കുന്ന ധാരാളം ഗുണം ചെയ്യുന്ന ബാക്ടീരിയകൾ കമ്പോസ്റ്റിൽ ഉണ്ടാകും. മറ്റൊരു പ്രധാന വശം കമ്പോസ്റ്റ് പശുവളത്തിന്റെ മണം കുറയ്ക്കുന്നു എന്നതാണ്. ദുർഗന്ധം കുറയ്ക്കാൻ നടപടികളുണ്ട്. കമ്പോസ്റ്റ് ഈർപ്പമുള്ളതിനാൽ മണ്ണിന് കണ്ടീഷണറായും കമ്പോസ്റ്റ് ഉപയോഗിക്കാം.

കമ്പോസ്റ്റ് ഉണ്ടാക്കാൻ അസംസ്കൃത വളം ഉപയോഗിക്കരുത് എന്ന് ചിലർ വാദിക്കുന്നു. കമ്പോസ്റ്റ് നിർമ്മിക്കുന്നതിന് മുമ്പ് അവ ഉണക്കാൻ അവർ ശുപാർശ ചെയ്യുന്നു. ഇതിന്റെ പിന്നിലെ പ്രധാന ആശയം സാധാരണ ബാക്ടീരിയയും മറ്റ് എല്ലാ അപകടകരമായ രോഗകാരികളും ഉണക്കിയ ശേഷം നശിപ്പിക്കപ്പെടും എന്നതാണ്.
ഈ വളത്തിൽ 0.5 ശതമാനം നൈട്രജനും, പൊട്ടാഷും, 0.2 ശതമാനം ഫോസ്ഫറസും ഉണ്ട് എന്നാണ് പറയുന്നത്.

ചാണക കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കാം

മുളപ്പിച്ച പയർ (250 ഗ്രാം), പഴുത്ത വാഴപ്പഴം (250 ഗ്രാം), ചാണകം (1 കിലോഗ്രാം), ഗോമൂത്രം (1 ലിറ്റർ), ഒരു പിടി മണ്ണ് എന്നിവ വെള്ളത്തിൽ (20 ലിറ്റർ) ചേർത്ത് മൂന്ന് ദിവസം വയ്ക്കുക. പിന്നീട് 1 ലിറ്റർ കമ്പോസ്റ്റ് 10 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തോട്ടത്തിൽ ഉപയോഗിക്കാം. രാസവളങ്ങൾ നൽകുന്നതിനാൽ ഈ മിശ്രിതം ഉടനടി ഫലം നൽകില്ല, പക്ഷേ ഫലം ഉണ്ടാകും, അത് ഓർഗാനിക് ആയിരിക്കും.

ബന്ധപ്പെട്ട വാർത്തകൾ : Fertilizer Subsidy Update: വളം വില കൂടില്ല, സബ്സിഡി 50% വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ജൈവ കൃഷി എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Farm Management'ലെ 'Organic farming'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Everything you need to know when making dung compost...
Published on: 20 July 2022, 02:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now