Updated on: 29 July, 2021 10:09 PM IST
ദിലീപ് രാജ്

ദിലീപ് രാജിൻറെ ഗ്രോബാഗ് കൃഷി (Dileep Raj Growbag farming)

എറണാകുളം ജില്ലയിലെ പാടിവട്ടത്തെ ദിലീപ് രാജ് എന്ന കർഷകൻ പട്ടണത്തിൽ ഗ്രോബാഗിൽ (Growbag) എങ്ങനെ കൃഷി ചെയ്യാം എന്നാണ് ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൽ അവതരിപ്പിച്ചത്. ആദ്യകാലത്ത് ഗ്രോ ബാഗിൽ പച്ചക്കറിയും ഫലവൃക്ഷങ്ങൾ കൃഷി ചെയ്തിരുന്ന ദിലീപ് പിന്നീട് തറയിൽ പ്ലാസ്റ്റിക് വിരിച്ച ശേഷം അതിൽ മണ്ണു നിറച്ച് കൃഷി ചെയ്യുന്ന രീതി അവലംബിക്കുകയാണ് ഉണ്ടായത്.

പച്ചക്കറി കൃഷി കൂടാതെ തേനീച്ച കോഴി ,കരിങ്കോഴി,അലങ്കാരമത്സ്യങ്ങൾ തുടങ്ങിയവയും ദിലീപ് വളർത്തുന്നുണ്ട്. പാഷൻ ഫ്രൂട്ട്, വെണ്ടയ്ക്ക, പച്ചമുളക്, ഇഞ്ചി, ആകാശവെള്ളരി തുടങ്ങിയവയുടെ കൃഷിയും ഉണ്ട്. ഓരോ വർഷവും മണ്ണുമാറ്റി കുമ്മായം ചേർത്ത പുതുതായി കൃഷി ചെയ്യാൻ ശ്രദ്ധിക്കുന്നു. എന്നാൽ ഇതിനൊന്നും കൃഷിഭവൻ സഹായങ്ങൾ പലപ്പോഴും ലഭിക്കുന്നില്ല എന്ന് ദിലീപ് രാജ് പറയുന്നു.

ബിജു ജോസഫ്

മീനച്ചിൽ ബി ഗാർഡൻ ഉടമ ശ്രീ ബിജു ജോസഫിൻറെ തേനീച്ച കൃഷി (Meenachil bee garden Owner Biju Joseph)

പാലായിലെ മീനച്ചിൽ ബി ഗാർഡൻ ഉടമ ശ്രീ ബിജു ജോസഫ് തേനീച്ച കൃഷിയിൽ തൻറെ വിജയഗാഥ നമ്മോടൊത്തു വിവരിച്ചു. ആയിരത്തോളം കോളനികൾ പല സ്ഥലത്തായി 20-30 കോളനികൾ അടങ്ങിയ ചെറിയ കൂട്ടങ്ങളായാണ് തേനീച്ച കൃഷി ചെയ്യുന്നത്. വാണിജ്യമായി തേനീച്ച കൃഷി ചെയ്യുന്ന ബിജു ജോസഫിന് 2000 വൻതേനീച്ച കൂടുകളും 600 ചെറുതേനീച്ച കൂടുകൾ ഉണ്ട് .റബ്ബർ ബോർഡിൻറെ സഹായത്തോടെ തേനീച്ച കൃഷിയിൽ പരിശീലനം നടത്തിവരാറുണ്ട് . ഹോർട്ടികോർപ്പിൻ്റേ സഹായത്തോടെ തേനീച്ച കൃഷി (Honey bee farming) പരിശീലനം നടത്തുന്നതോടൊപ്പം ഒപ്പം അവർക്ക് ആവശ്യമായ സഹായം കൃഷിയിൽ ഉടനീളം നൽകി വരാറുണ്ട് ഉണ്ട്. PH: 9447227186

എടത്വ പഞ്ചായത്തിലെ ജൈവകർഷകൻ ആയ ജേക്കബ് സെബാസ്റ്റ്യൻ (Edthwa panchayath farmer Jacob sebastian)

ആലപ്പുഴ എടത്വ പഞ്ചായത്തിലെ ജൈവകർഷകൻ ആയ ജേക്കബ് സെബാസ്റ്റ്യൻ തൻ്റെ കൃഷി അറിവുകൾ നമ്മോടൊത്തു പങ്കുവെക്കുകയുണ്ടായി.1997 ജൈവകൃഷിയിലേക്ക് വന്ന ജേക്കബ് പാടത്ത് മുള്ളൻ പായൽ കെട്ടി നിന്നെങ്കിലും അതിൻറെ പുറത്ത് നെല്ല് വിതച്ചു വിളവെടുത്ത അനുഭവം വിവരിച്ചു. പിന്നീട് ജൈവകൃഷി ആചാര്യനായ ദയാലിനൊപ്പം ചർച്ച ചെയ്തപ്പോൾ കോൾ ജപ്പാനിൽ ഫുക്കൊക്ക പാടത്ത് കളയാൻ ആയിട്ടുള്ള പയറിനങ്ങൾ ഉപയോഗിച്ച് നെൽകൃഷി ചെയ്യുന്നതിനെക്കുറിച്ച് അറിയാൻ കഴിഞ്ഞു.

2001 ൽ പരിപൂർണ്ണമായും രാസ വിമുക്ത കൃഷിയിലേക്ക് മാറിയ ജേക്കബിൻ്റെ അരി ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രകൃതി ജീവനം പ്രവർത്തിക്കുന്ന വിവിധ പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നു. ഇതുകൂടാതെ ധാരാളം കൃഷി വകുപ്പ് ഉദ്യോഗസ്ഥരും മറ്റു മേഖലയിലുള്ള വരും ജേക്കബ് സെബാസ്റ്റ്യൻ്റെ വീട്ടിൽ കൃഷിയെ കുറിച്ച് അറിയാനും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും വന്നു തുടങ്ങി. PH: 8921250312

English Summary: FARMER FIRST PROGRAMME OF KRISHIJAGRAN WRITEUP
Published on: 29 July 2021, 09:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now