Updated on: 11 January, 2023 11:04 PM IST
ജാമുൻ

ജാമുൻ പഴത്തിന്റെ വലിപ്പത്തിലും ഗുണത്തിലും വ്യത്യാസമുള്ള നിരവധി ഇനങ്ങൾ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്നു. കായ് വലിപ്പം താരതമ്യേന കൂടിയതും ഓവൽ ആകൃതിയും കറുത്ത വയലറ്റ് നിറവും മധുരവുമുള്ള പഴക്കാമ്പും ചെറിയ വിത്തുകളുമുള്ള 'രാജാമൂനും' പുളിയുള്ള വലിപ്പം കുറഞ്ഞ പഴങ്ങൾ ലഭിക്കുന്ന “കറ്റാ ജാമൂനുമാണ് ഞാവലിൽ കാണുന്ന പ്രധാന ഇനങ്ങൾ.

ഭാരതത്തിലെ പല സംസ്ഥാനങ്ങളിലെയും ജനിതക വൈവിധ്യ ശേഖരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര ജാമൂൻ-6, V6, V-7, V-8, ET-4 എന്നിവ വലിയ മധുരമുള്ള പഴങ്ങൾ നൽകുന്ന ഇനങ്ങളാണ്. പതിവെയ്ക്കൽ, ഒട്ടിക്കൽ, മുകുളനം തുടങ്ങിയ പ്രജനനമാർഗ്ഗങ്ങൾ ഫലവത്താണങ്കിലും വിത്തിട്ട് മുളപ്പിച്ച തൈകൾ നട്ടാണ് സാധാരണയായി വളർത്തുന്നത്. ഒരു മീറ്റർ വലിപ്പമുള്ള കുഴിയുടെ പകുതി മേൽമണ്ണും കമ്പോസ്റ്റും നിറച്ച് തൈകൾ നടാം. തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യാനാണെങ്കിൽ പതിവെച്ച തൈകൾ 8 മീറ്ററും വിത്തിൽ നിന്നുള്ള തൈകളാണെങ്കിൽ 10 മീറ്റർ അകലത്തിലും നടാവുന്നതാണ്. കാര്യമായ കീടരോഗബാധകളോ, പരിചരണമോ, വളപ്രയോഗമോ കൂടാതെ ഇവ വളർന്ന് യഥേഷ്ടം പഴങ്ങൾ നൽകുന്നു.

ഔഷധഗുണം

ഞാവൽ മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദവും ഔഷധമൂല്യമുള്ളതുമാണ്. ഇലകൾ മാംസ്യം, ധാതുക്കൾ എന്നിവയുടെ കലവറ ആയതിനാൽ കന്നുകാലികൾക്ക് നൽകാറുണ്ട്. അതുപോലെ ടസർ പട്ടുനൂൽപ്പുഴുക്കളുടെ ഭക്ഷണമായും ഉപയോഗിക്കുന്നു. ഇലകളിൽ അടങ്ങിയിരിക്കുന്ന ബാഷ്പീകരണ തൈലം ഉപയോഗിച്ച് സോപ്പുകളും താരതമ്യേന ചെലവു കുറഞ്ഞ സുഗന്ധ തൈലങ്ങളും നിർമിക്കുന്നു. ഇലകൾക്ക് ബാക്ടീരിയൽ പ്രതിരോധശേഷി ഉള്ളതിനാൽ പല്ലുകളുടെയും മോണയുടെയും ബലത്തിനും ഉദരസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാറുണ്ട്.

പ്രമേഹശമന ശേഷിയുള്ള പഴങ്ങളിൽ പ്രഥമ സ്ഥാനത്താണ് ഞാവൽ

പ്രമേഹശമന ശേഷിയുള്ള പഴങ്ങളിൽ പ്രഥമ സ്ഥാനത്താണ് ഞാവൽ, രക്തത്തിലെ പഞ്ചസാര പെട്ടെന്നു താഴ്ന്നുണ്ടാകുന്ന ഹൈപ്പോഗ്ലൈസീമിയക്കെതിരെ ഞാവൽ പഴത്തിലെ ഘടകങ്ങൾക്ക് പ്രവർത്തിക്കാൻ കഴിവുണ്ട് എന്ന കണ്ട ലിന് അമേരിക്കൻ കമ്പനി പേറ്റന്റ് നേടിയിട്ടുണ്ട്. ഞാവലിന്റെ തടിയും പ്രമേഹ പ്രതിരോധത്തിന് ഉത്തമമാണ്. തടിയിൽ 8 മുതൽ 19 ശതമാനം വരെ ടാനിൻ അടങ്ങിയിരിക്കുന്നതിനാൽ തുകൽ വ്യവസായത്തിലും കൃത്രിമ നിറങ്ങൾ നൽകുന്നതിനും ഫർണിച്ചറുകൾ ഉണ്ടാക്കുന്നതിനും ഞാവലിന്റെ തടി ഉപയോഗിച്ചുവരുന്നു.

ഞാവൽ പഴച്ചാറിന്റെ സിറപ്പ് വിളർച്ച, രക്തസമ്മർദ്ദം, അതിസാരം, മൂത്ര തടസ്സം എന്നിവ മാറാൻ വളരെ നല്ലതാണ്. ഞാവൽപ്പഴങ്ങളിൽ ധാതുക്കൾ, ജീവകങ്ങൾ എന്നിവ കൂടാതെ നിറം പ്രദാനം ചെയ്യുന്ന ആന്തോസയ നിനും (Anthocyanin) കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ നിരോക്സീകരണ ശേഷിയുള്ള പഴങ്ങളിൽ മുൻപന്തിയിലാണിത്. അതുകൊണ്ട് തന്നെ ആരോഗ്യസംരക്ഷണത്തിനായുള്ള ഹെൽത്ത് ഫുഡ്, ഫങ്ഷണൽ ഫുഡ് ശ്രേണികളിൽ ഞാവൽപ്പഴത്തിന്റെ മൂല്യ വർധിത ഉത്പന്നങ്ങൾക്ക് ഏറെ സാധ്യതയാണുള്ളത്.

English Summary: FIVE JAMUN IN A YEAR PREVENT DIABETICS
Published on: 11 January 2023, 11:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now