Updated on: 4 July, 2023 11:48 PM IST
അടപതിയൻ

ജനുവരി, ഫെബ്രുവരി മാസം, അടപതിയൻ വള്ളി തലപ്പുകളിൽ ധാരാളം കായ്കൾ പാകമാകുന്നു. കായ് ഉണങ്ങി വിത്ത് പൊഴിഞ്ഞു പോകുന്നതിനു മുൻപ് അവ ശേഖരിക്കണം. കായുടെ പുറംതോട് പൊളിക്കുമ്പോൾ അകത്ത് കൃത്യ അകലത്തിൽ ഭംഗിയായി അടുക്കി സൂക്ഷിച്ചിട്ടുള്ള വിത്തുകൾ കാണാം. വിത്തുകളുടെ അഗ്രത്തിൽ ഒരു കൂട്ടം വെളുത്ത രോമങ്ങളുണ്ട്. വിത്തിൽ നിന്നും ഈ രോമം മാറ്റിയശേഷം ഉണക്കണം. ആറു ദിവസം സൂര്യപ്രകാശത്തിൽ ഉണക്കുക. ഏഴാം ദിവസം തണലിൽ ഉണക്കുക.

വിത്ത് കുതിർത്ത് മുളപൊട്ടുന്ന മുറയ്ക്ക് നേരിട്ട് താവരണകളിൽ നടുകയോ പോളിത്തീൻ കവറിൽ പാകി പറിച്ചു നടുകയോ ചെയ്യാം. മാത്രകൾ വിൽപ്പനക്കു വേണ്ടി വളർത്തുമ്പോൾ ഒഴികെ ഇൽ അനുവർത്തിക്കേണ്ട ആവശ്യമില്ല. വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന സാഹചര്യങ്ങളിൽ താവരണകളിൽ വിത്ത് നേരിട്ടു പാകുന്ന രീതിയാണ് അഭികാമ്യം. ഇതിന് ഒരു മീറ്റർ വീതിയിൽ 30 സെ.മീറ്റർ തറനിരപ്പിൽനിന്നും ഉയർത്തി താവരണകൾ തയാറാക്കുക. ചെടികളുടെ എണ്ണത്തിന് ആനുപാതികമായി താവരണകളുടെ നീളം വർധിപ്പിക്കാം ഈ താവരണകൾ വീണ്ടും കിളച്ച് മണ്ണിളക്കം ഉറപ്പുവരുത്തണം.

ചെടികൾ തമ്മിലും വരികൾ തമ്മിലും 30 സെ. മീറ്റർ അകലം ക്രമീകരിക്കുക. ഈ അകലം ക്രമീകരിക്കാൻ പാകത്തിന് ആഴംകുറഞ്ഞ തടങ്ങൾ അഥവാ കുഴികൾ രൂപപ്പെടുത്തി വിത്ത് ഒരു സെ. മീറ്റർ ആഴത്തിൽ കുത്തുക. ഒരു കുഴിയിൽ ഒരു കൈപ്പത്തി അകലത്തിൽ മൂന്നു വിത്തുകൾ നടാം. ആദ്യം മുളയ്ക്കുന്നതും ആരോഗ്യമായി വളരുന്നതുമായ ഒന്നോ രണ്ടോ തൈകൾ ഒരു തടത്തിൽ വളരാൻ അനുവദിക്കുക.

തടത്തിൽ അടിവളമായി ഒരു കുഴിക്ക് മൂന്നു കിലോ ഉണങ്ങിയ കാലിവളം ചേർക്കുക. മേൽവളപ്രയോഗം സാമാന്യം ജൈവവള സമ്പുഷ്ടമായ പ്രദേശങ്ങളിൽ ആവശ്യമില്ല. മഴയെ ആശ്രയിച്ചു വളരും. പക്ഷേ, മഴക്കുറവുള്ള പ്രദേശങ്ങളിൽ വേനൽ നന വേണ്ടിവരും. വേനലിൽ നനച്ചു തുടങ്ങിയാൽ നന നിറുത്താൻ പാടില്ല. കാലവർഷംവരെ നന തുടരണം. പടരാൻ രണ്ടുമീറ്റർ ഉയരത്തിൽ പന്തലിടുന്നത് വളർച്ചയ്ക്കും വേരുൽപ്പാദനത്തിനും ഒഴിച്ചു കൂടാനാവില്ല.

English Summary: For adapathiyan vines a two meter height pandal is needed
Published on: 04 July 2023, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now