അനിയന്ത്രിതമായ കൊമ്പ് കോതൽ അധികം ഇഷ്ടപ്പെടാത്ത ഒരു വിളയാണ് പ്ലാവ്. ആദ്യ വർഷം പ്ലാവിന് കൊമ്പ് കോതൽ ശുപാർശയില്ല. കൊമ്പ് കോതാതിരുന്നാൽ ബലവത്തായ ഒരു കാതൽ' രൂപപ്പെടാൻ സഹായകമാകും. പക്ഷേ ഉൽപ്പാദനം ലക്ഷ്യമിടുന്ന തോട്ടങ്ങളിൽ ആദ്യ രണ്ടാം വർഷം മുതൽ ആണ്ടിനാൽ കീഴ്ശിഖരങ്ങളും മറ്റും മുറിച്ച് മാറ്റുന്നത് വളർച്ചയ്ക്കും തുടർവർഷങ്ങളിൽ അതികരിച്ച് ഉൽപ്പാദനത്തിനും ഉതകുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ടത്രെ.
സൂര്യപ്രകാശം പരമാവധി ആഗിരണം ചെയ്ത് ഇംഗാലസാത്വീക ഉച്ചകോടിയിലായാൽ ഉൽപ്പാദനം കുറ്റമറ്റതാകും. വളർന്ന് കുട നിവർത്തുമ്പോൾ പ്രകാശം ഇലച്ചില്ലുകളിൽ ഉറപ്പ് വരുത്തണം. മറ്റു വൃക്ഷങ്ങളും 'കോതി'വെടിപ്പാക്കി പ്രകാശലഭ്യത ചൂഷണം ചെയ്യണം.
കീടരോഗബാധമൂലം ഒപ്പം പ്രായാധികരണങ്ങൾ കേടുവന്നതും തുടർന്ന് ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ കാണ്ഡഭാഗങ്ങൾ ഉടനടി മുറിച്ച് മാറ്റി, പ്രകാശലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കാം. തുടർ പരിചരണങ്ങളുടെ കൂട്ടത്തിൽ സർവപ്രാധാന്യമർഹിക്കുന്നത് കാലികളിൽ നിന്നുള്ള സംരക്ഷണമാണ്. ആടിനും, പശുവിനും മറ്റും അതീവരുചികരമായ ഒരു ഇഷ്ടഭോജ്യമാണ് പ്ലാവിന്റെ ഇളം കാണ്ഡഭാഗങ്ങൾ. ചിട്ടയായി പാവ് കൃഷി നടത്തുന്ന തോട്ടങ്ങളിൽ കാലികളെ പ്രവേശിപ്പിക്കാതിരിക്കുകയാണ് ഏറെ അഭികാമ്യം.
ചിലയിടങ്ങളിൽ തൈകളെ വേലികെട്ടി സംരക്ഷിക്കുന്നരീതിയും നിലവിലുണ്ട്. വേനൽക്കാലത്ത് ജലസേചനം വളർച്ച ഉത്തേജിപ്പിക്കാൻ ഏറെ ഉത്തമമാണ്. പ്ലാവിനെ സംബന്ധിച്ചിടത്തോളം അധികജലസേചനം അപകടകരമായ ഒന്നാണ്. വെള്ളക്കെട്ട് ഒട്ടും വച്ചു പൊറുപ്പിക്കാത്ത അപൂർവം ചില വിളകളിൽ ഒന്നായി പ്ലാവിനെ വിശേഷിപ്പിക്കാം. ഇടകിളയും കപോക്കലും വേനൽക്കാല പുതയിടീലും പ്ലാവിന് ഏറെ ഹിതകരമായ പരിചരണങ്ങളത്രെ. മഴക്കാലത്തിന്റെ അവസാനം മണ്ണിന് നനവ് വേണ്ടുവോളമുള്ളപ്പോഴാണ് പുതയിടീലിന് പറ്റിയകാലം.
ജലദൗർലഭ്യം മൂലം ഇലകൊഴിച്ചിൽ അധികരിക്കുന്നത് ഒരു പ്രകൃതിദത്തമായ സംഭവമായി മാത്രം കാണാവുന്നതാണ്. പക്ഷേ കീടരോഗബാധയോ മൂലമുണ്ടായേക്കാവുന്ന ഇലകൊഴിച്ചിലും, 'ചെറുകളകൊഴിച്ചിലും" ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് വേണ്ട പരിഹാരമാർഗങ്ങൾ സ്വീകരിക്കുകയാണ്.