കുറ്റികുരുമുളകിൽ ഏതാണ് മികച്ചത്.
അതാണ് പന്നിയൂർ2.
പലരും ചോദിക്കാറുണ്ട് ഏതിനം ആണ് കുറ്റികുരുമുളക് കൃഷിക്ക് ഏറ്റവും അനുയോജ്യമായതെന്ന് ?
എല്ലാ ഇനങ്ങളും നല്ലതാണ്,എല്ലാ ഇനവും യോജിച്ചതാണ് എന്ന മറുപടിയിൽ ഉത്തരം അവസാനിപ്പിക്കുമ്പോഴും. ഉള്ളിൽ കൗതുകത്തോടെ ഓർക്കുന്ന പേരാണ് പന്നിയൂർ2 .
കുറ്റികുരുമുളക് ആണെങ്കിലും മരത്തിൽ പടർത്താൻ ആണെങ്കിലും പന്നിയൂർ രണ്ട് പൂത്ത്,വിളഞ്ഞ് നിൽക്കുന്നത് കാണാൻ ഒരു ഒന്നൊന്നര ചേലാണ്.
വെറൊന്നുമല്ല , ആ മുഴുത്ത മണികൾ തന്നെ കാര്യം.1991ൽ പുറത്തിറക്കിയ ഈ ഇനം പന്നിയൂർ ഇനങ്ങളിൽ ഏറ്റവും എരിവേറിയുതും,സ്ഥിരമായി നല്ല തൂക്കവും മുഴുപ്പുമുള്ള കുരുമുളക് മണികൾ ലഭിക്കുന്ന ഇനമാണ്.തണൽ പ്രദേശങ്ങളിൽ ഗുണമേന്മ ഉള്ള വിളവിന് യോജിച്ച ഇനമാണ് പന്നിയൂർ 2 (വിജയ് എന്ന ഇനം ഇവനൊരു വെല്ലുവിളി ആണ്).6.6% പെപ്പറിൻ അടങ്ങിയ പന്നിയൂർ 2ന് ഹെക്ടറിൽ ശരാശരി 2570 ഉണക്ക മുളക് ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്,അത് 3000 കിലോയ്ക്ക് മുകളിൽ എത്താനും ശേഷിയുണ്ട്.
അപ്പോൾ പറഞ്ഞ് വന്നത് ഈ ഇനത്തിന്റെ കുറ്റികുരുമുളക് തൈകളെ കുറിച്ചാണ്.ഇരുണ്ട കടുത്ത പച്ച നിറമുള്ള ഇലകളും ശരാശരി 13 cm വരെ തിരി നീളം ഉണ്ടെങ്കിലും,കുരുമുളക് മണികളുടെ മുഴുപ്പാണ് ഇവന്റെ ഹൈലൈറ്റ്. ഏത് കൂട്ടത്തിലും വളരെ പെട്ടെന്ന് നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതും നിരയൊത്ത ഈ മണികളുടെ മുഴുപ്പ് തന്നെ.വളരെ കുറച്ചു കുറ്റികുരുമുളക് തൈകൾ മാത്രമെ ഉണ്ടാക്കാറുള്ളൂ അതും സ്വകാര്യ ആവിശ്യത്തിന്.എന്നാൽ നേരിൽ കണ്ട പലരുടെയും ആവശ്യവും, പന്നിയൂർ രണ്ട് കുറ്റികുരുമുളകിലെ മണികൾ കാണുമ്പോൾ പലരുടെയും കണ്ണിലെ തിളക്കവും ഏന്തോ ?
പന്നിയൂർ 2നെ പറ്റി എഴുതാനും,വാണിജ്യമായ ആവശ്യത്തിന് 100ഓളം തൈകൾ തയ്യാറാക്കാനും കഴിഞ്ഞിട്ടുണ്ട്.
തൈകൾ ബുക്ക് ചെയ്യാൻ വിളിക്കാം 7012316091 എന്ന നമ്പറിൽ.ഫെബ്രുവരിയിൽ ബുക്ക് ചെയ്തവർക്ക് മാർച്ച് ആദ്യവാരം തന്നെ എല്ലാം ജില്ലകളിലും തൈകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തിലാണ്.
Medium Sizeൽ ഉള്ള (10×10,8×8 കവർ) അല്പം വലിപ്പമുള്ള തൈകളാണ്.ഗ്രാഫറ്റ് തൈകളെകാൾ വേഗത്തിൽ വലിപ്പവും,ഉത്പാദനവും നൽകാൻ കഴിയുന്ന ചെടികളാണ്.വലിപ്പം കൂടിയ ചട്ടികളിലോ, നിലത്തോ നടാൻ ശ്രമിക്കുക.ഈ ഇനത്തിന്റെ നാലോ അഞ്ചോ തൈകൾ മതിയാവും നല്ലൊരു അലങ്കാരത്തിനും വിളവിനും.
ഈ ഇനം നടാനും പരിപാലിക്കാനും മനസ്സും താൽപര്യവും ഉള്ളവർമാത്രം വാങ്ങാൻ ബന്ധപ്പെടുക.
വെറും കൗതുകത്തിനായി മാത്രം പണം നൽകി തൈകൾ വാങ്ങരുത്.കുരുമുളക് ഇനങ്ങൾ അന്വേഷിക്കുന്ന നരവധി പേരുണ്ട്, അതിലൊരാളുടെ അവസരം നഷ്ട്ടപ്പെടരുത്.ഏവരും സഹകരിക്കുക.
നന്ദി
VISHNULAL.L
[Plantation Crops&Farm Consultancy,KLM]
തൈകൾ ബുക്ക് ചെയ്യാൻ വിളിക്കാം 7012316091 എന്ന നമ്പറിൽ