Updated on: 2 August, 2021 10:34 PM IST
കേര പ്രോബയോ

കേര പ്രോബയോ

ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം വികസിപ്പിച്ചെടുത്ത ടാൽക്കധിഷ്ഠിത ജൈവ സൂക്ഷ്മ ജീവി മിശ്രിതമാണ് കേര പ്രോബയോ.

തെങ്ങിൻ തടങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത സസ്യവളർച്ചയെ ത്വരിതപ്പെടുത്തുന്ന സൂക്ഷ്മ ജീവിയായ ബാസില്ലസ് മെഗാറ്റീരിയും ആണ് ഇതിന്റെ അടിസ്ഥാനം.
സസ്യവളർച്ചയെ നേരിട്ട് ത്വരിതപ്പെടുത്തുന്ന ഓക്സിനുകൾ, ജിബ്ബെറെലിനുകൾ എന്നിവ ഉത്പാദിപ്പിക്കുന്നു, കൂടാതെ മണ്ണിലെ രോഗകാരികളെ അമർച്ച ചെയ്യാനും ശേഷിയുണ്ട്.
തെങ്ങിൻ തൈകളുടെ കരുത്തുറ്റ വളർച്ചയ്ക്കും തക്കാളി, വഴുതന, മറ്റ് പച്ചക്കറികൾ എന്നിവയുടെ വിളവ് വർദ്ധനവിനും കേര പ്രോബയോയുടെ ഉപയോഗം സഹായകമാണ്.

കൽപവർദ്ധിനി

കൽപവർദ്ധിനി - കായ്ക്കുന്ന തെങ്ങുകൾക്കുള്ള പോഷക മിശ്രിതം

മൂന്നു വർഷത്തിനു മേൽ പ്രായമായ തെങ്ങുകളുടെ വളർച്ചയ്ക്കും സുസ്ഥിര ഉത്പാദനത്തിനും വേണ്ടി ഐ.സി.എ.ആർ -സി.പി. സി.ആർ.ഐ. വികസിപ്പിച്ചെടുത്ത പോഷക മൂലക മിശ്രിതം.
വെള്ളയ്ക്ക കൊഴിച്ചിൽ തടയുന്നതിനും,കൂടുതൽ വെള്ളയ്ക്ക ഉണ്ടാകുന്നതിനും ഉതകുന്നു.
ശുപാർശ ചെയ്തിരിക്കുന്ന N:P:K വളങ്ങൾ ചേർത്ത് പത്ത് ദിവസം കഴിഞ്ഞ് 250 ഗ്രാം വീതം വർഷത്തിൽ രണ്ടു തവണയായി കൽപവർദ്ധിനി നൽകാവുന്നതാണ്.

ഐ.സി.എ.ആർ -സി.പി. സി.ആർ.ഐ ഫാർമർ ഫസ്റ്റ് പ്രോഗ്രാമിൽ പത്തിയൂരിൽ പ്രവർത്തനം ആരംഭിച്ച ഓടനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്നും കേര പ്രോബയോ കിലോയ്ക്ക് 100/-രൂപ എന്ന നിരക്കിൽ ലഭ്യമാണ്.

ഐ.സി.എ.ആർ - സി.പി. സി.ആർ.ഐ - ഫാർമർ ഫസ്റ്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ പത്തിയൂരിൽ പ്രവർത്തനമാരംഭിച്ച ഓടനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയിൽ നിന്നും കൽപവർദ്ധിനി കിലോയ്ക്ക് 130/-രൂപ എന്ന വിലയിൽ ലഭ്യമാണ്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
8921785327
9495087242

English Summary: For coconut best yield use the fertilizers developed by CPCRI
Published on: 02 August 2021, 10:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now