വെള്ളരിയുടെ ജന്മദേശം തെക്കൻ ഏഷ്യയാണ്. നിലത്ത് പടർന്നു വളരുന്ന സസ്യമാണ് വെള്ളരി. പേരു സൂചിപ്പിക്കുന്നതുപോലെ ഇതിൽ 90% ജലാംശമാണ്. കണിവെള്ളരി, കറിവെള്ളരി, സലാഡ് വെള്ളരി എന്നിങ്ങനെ മൂന്നുതരം വെള്ളരികൾ കേരളത്തിൽ കൃഷി ചെയ്യാറുണ്ട്. ഇവയിൽ കണിവെള്ളരി കൂടുതൽ മാംസളവും പഴുത്തു പാകമാകുമ്പോൾ മനോഹരമായ മഞ്ഞ നിറമുള്ളതുമാണ്. മറ്റുള്ളവയ്ക്ക് പച്ച നിറമാണ്. വെള്ളരി ഒരു വേനൽക്കാല പച്ചക്കറിവിളയാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇതിന്റെ കൃഷി നടത്തുന്നത്. അരുണിമ, സൗഭാഗ്യ എന്നിവ അത്യുത്പാദനശേഷി ഉള്ളവയാണ്.
ഫലപുഷ്ടിയുള്ള ചെളികലർന്ന മണ്ണാണ് വെള്ളരി കൃഷിക്ക് ഏറ്റവും അനുയോജ്യം. അഴുകിപ്പൊടിഞ്ഞ ജൈവവളവും കമ്പോസ്റ്റും ചേർത്ത് മണ്ണ് ഫലപുഷ്ടമാക്കാം. എന്നാൽ മണ്ണ് കാര സ്വഭാവമുള്ളതാ ന്യൂട്രലോ ആയിരിക്കണം. നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലമാണ് വെള്ളരി നടാൻ തെരഞ്ഞെടുക്കണ്ടത്. കുഴികളിൽ ജൈവവളം ചേർത്ത് മണ്ണിളക്കിയോ, മേൽ കാണിച്ച വസ്തുക്കൾ മണ്ണോടു ചേർത്തു തടങ്ങളാക്കിയോ, വെള്ളരി നടാം. ഒരിഞ്ച് ആഴത്തിലാണു വെള്ളരി വിത്ത് നടേണ്ടത്. വിത്തുകൾ തമ്മിൽ 6-10 ഇഞ്ച് അകലം ആവശ്യമാണ്. 7-10 ദിവസങ്ങൾക്കുള്ളിൽ വിത്തു മുളയ്ക്കും.
തൈകൾ 4 ഇഞ്ച് ഉയരം വച്ചാൽ തഴപ്പുള്ളവ നിലനിർത്തി മറ്റുള്ളവ പിഴുതുമാറ്റാം. സസ്യങ്ങൾ തമ്മിൽ ഒന്നരയടിയെങ്കിലും അകലം ഉണ്ടാകണം. കൃത്യമായി നനച്ചുകൊടുക്കണം. ശരിയായ രീതിയിൽ പടരാൻ സൗകര്യമൊരുക്കുകയും ഇടയ്ക്ക് ജൈവവളം ചേർത്ത് നനച്ചു കൊടുക്കുകയുമാകാം. ആദ്യമാദ്യം ഉണ്ടാകുന്ന പൂക്കൾ ആൺ പൂക്കളായതിനാൽ കായ് ഉണ്ടാകുകയില്ല. എന്നാൽ പെൺ പൂക്കൾ ഉണ്ടായിത്തുടങ്ങിയാൽ കായ്കൾ ഉണ്ടായിവരും. പരാഗണത്തിനായി തേനിച്ചകളെ ആകർഷിക്കാൻ പഞ്ചസാര ലായനി വെള്ളരിവള്ളികളിൽ തളിക്കുന്ന രീതി ചിലയിടങ്ങളിൽ നിലവിലുണ്ട്.
കായ്കൾ എല്ലായിടത്തും ഒരു പോലെ പച്ചനിറമായിരിക്കുന്ന അവസ്ഥയിലാണു വിളവെടുക്കേണ്ടത്. വിത്തുകൾ മുറ്റിക്കടിഞ്ഞാൽ കായ്കൾ പൂർണ്ണമായി ഉപയോഗിക്കാനാകില്ല. കായ്കൾ പഴുക്കുന്നതു വരെ വള്ളിയിൽ തന്നെ നിലനിർത്തിയിരുന്നാൽ കായ്ഫലം കുറയും. പണ്ടുകാലങ്ങളിൽ വിളവെടുത്ത വെള്ളരിക്ക സൂക്ഷിക്കുന്നതിനായി കെട്ടിത്തൂക്കിയിടുന്ന പതിവുണ്ടായിരുന്നു
പോഷകമൂല്യം
ജലാംശത്തോടൊപ്പം തയാമിൻ (വിറ്റമിൻ ബി ), റൈബോഫ്ലാ വിൻ (വിറ്റമിൻ ബി, നിയാസിൻ (വിറ്റമിൻ ബിട്ട) പാന്റോതെനിക് ആസിഡ് (വിറ്റമിൻ ബി,) വിറ്റമിൻ ബി6, ഫോളേറ്റ് (വിറ്റമിൻ ബി, വിറ്റമിൻ സി, വിറ്റമിൻ കെ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക് എന്നിവ വെള്ളരിക്കയിൽ അടങ്ങിയിട്ടുണ്ട്