ആവശ്യക്കാരില്ലാതായതോടെ ചകിരി കൃഷിയിടത്തിൽക്കിടന്നു പാഴ്‌വസ്തുവായി നശിക്കുകയാണ് പതിവ്. ഇതര സംസ്ഥാനക്കാർ ചകിരിക്ക് 50 പൈസയിൽ താഴെയാണ് വിലയിടുക. അതും മൊത്തമായി ലഭിക്കുന്ന സ്ഥലങ്ങളിൽ നിന്നു മാത്രമേ എടുക്കുകയുള്ളൂ. ചകിരിയിൽ നിന്ന് വലിയ നാര്, ചെറിയനാര്, കയർപിത്ത് ( ചകിരിപ്പൊടി) എന്നിവയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
കയർപിത്ത് ഇനോക്കുലം ചേർത്ത് ജൈവമാലിന്യ സംസ്കരണത്തിന് ദുർഗന്ധം ഇല്ലാതെ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിനുള്ള മീഡിയ ആക്കാം. കൂടാതെ കോഴി വളർത്തലിന് ബഡ് ആയും കൃഷി ഇടങ്ങളിൽ വളമായും ഉപയോഗിക്കാം. ബേബി ഫൈബർ ഗ്രോബാഗ് പൂച്ചട്ടികളിലും ജലാംശത്തെ നിയന്ത്രിക്കുന്നതിന് നഴ്സറികളിലും ജാതിമരത്തിന് പൊതയിടുന്നതിനും ഉപയോഗിക്കാം.
കൊക്കോഫെർട്ട് (കയർപിത്ത് കമ്പോസ്റ്റ്) ( ചകിരിച്ചോറിൽ നിന്നും നിർമ്മിക്കുന്ന വളം )
1. ഏത് മണ്ണിലും ഉപയോഗിക്കാം.
2. ഈർപ്പം നിലനിർത്താനുള്ള മണ്ണിന്റെ ശേഷി വർദ്ധിപ്പിക്കുന്നു.
3. മണ്ണിന്റെ സുഷിരാവസ്ഥയെ മെച്ചപ്പെടുത്തി വേരോട്ടത്തെ
സഹായിക്കുന്നു.
4. പ്രക്യതിദത്തമായ ഹോർമോണുകളും എൻസൈമുകളും അടങ്ങിയിരിക്കുന്നു
5. പരിസ്ഥിതിക്ക് ഏറെ അനുയോജ്യം.
6. മണ്ണിന്റെ സ്വാഭാവികത നിലനിർത്തുകയും കൂടുതൽ വിളവിനു സഹായിക്കുന്ന തരത്തിൽ മണ്ണിനെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.
7. ലാൻഡ് സ്കേപ്പിംഗ്, ഹോർട്ടികൾച്ചറൽ വിളകൾ, ചട്ടിയിൽ വളർത്തുന്ന സസ്യങ്ങൾ, ഫ്ളവർ ബെഡ് എന്നിവയ്ക്കും ഉപയോഗിക്കാം.