നല്ല തുടക്കം പച്ചക്കറി കൃഷിക്ക് അത്യാവശ്യമാണ് .പച്ചക്കറി കൃഷിയില്‍ തടം തയ്യാറാക്കുന്നതിലും അടിവളം ചേര്‍ക്കുന്നതിലും ഒരല്പം കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ ചെടികളുടെ ആരോഗ്യവും മെച്ചപ്പെട്ട ഉത്പാദനക്ഷമതയും ഉറപ്പിക്കാം . തടമെടുക്കുമ്പോള്‍ കുറഞ്ഞത് അര മീറ്ററെങ്കിലും ചുറ്റളവ് ഉണ്ടായിരിക്കണം .തടത്തില്‍ ഉടനെ ഒരു പിടി കുമ്മായം ചേര്‍ത്തിളക്കുക . കുമ്മായത്തിനു പകരം ഡോളമൈറ്റും ഉപയോഗിക്കാം . തടം നന്നായി കുതിര്‍ക്കുക .
പത്ത് ദിവസത്തിനു ശേഷം മേല്മണ്ണ്, മൂന്ന് കിലോയെങ്കിലും ചാണകവളം , ഒരു കിലോ മണ്ണിര വളം ,കുറച്ചു നെല്ലിന്റെ ഉമി എന്നിവയും ഇരുപത് ഗ്രാം യൂറിയയും ഇരുപത്തിയഞ്ച് ഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റും പതിനഞ്ച് ഗ്രാം പൊട്ടാഷും തടത്തില്‍ നന്നായി യോജിപ്പിച്ച് വെക്കുക . കൂടെ ഉലുവ പൊടിച്ചത് വിതറുന്നതും നല്ലതാണ്. വിത്ത് നടുന്നതിന്റെ തലേദിവസം തടമൊന്നിന് നൂറ് ഗ്രാം വേപ്പിന്പിണ്ണാക്കും എണ്‍പത് ഗ്രാം കടലപിണ്ണാക്കും നൂറ് ഗ്രാം എല്ലുപൊടിയും തടത്തില്‍ തൂവി കൊടുക്കുക .ഇതിലേക്ക് വിത്ത് നടുക . നടുന്ന വിത്തിന്റെ കനത്തിന്റെ മൂന്നിരട്ടിയില്‍ കൂടുതല്‍ ആഴത്തില്‍ പോകാതിരിക്കുവാന്‍ ശ്രദ്ധിക്കുക
നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയാം ,അതിന് ഒരു പേരും കൊടുത്തു "മിന്നൽ"
വിഷമില്ലാത്ത പച്ചക്കറി കൃഷി ആണല്ലോ നമ്മുടെയൊക്കെ ലക്‌ഷ്യം. അതിനായി ഗ്രോ ബാഗിലും മണ്ണിലുമൊക്കെ കൃഷി ചെയ്യുന്നുമുണ്ട്. ചെടികളുടെ വളർച്ചക്ക് ആവശ്യമായ വളം ആഴ്ചയിൽ ഒരിക്കലെങ്കിലും കൊടുത്തിരിക്കണം. പല ജൈവ വളങ്ങൾ നിർമ്മിക്കാറുണ്ടെങ്കിലും ഏറ്റവും നല്ല റിസൾട്ട് അനുഭവത്തിൽ വന്നിരിക്കുന്ന വളക്കൂട്ടിനെ പറ്റി പറയാം ,അതിന് ഒരു പേരും കൊടുത്തു "മിന്നൽ"
"മിന്നൽ "ഉണ്ടാക്കുന്ന രീതി
തുല്യ അളവിൽ വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലു പൊടി, പച്ചച്ചാണകം, ഗോമൂത്രം ഇവ നന്നായി മിക്സ് ചെയ്ത് വെള്ളവും ചേർത്ത് മൂന്ന് ദിവസം മൂടി വെക്കുക. ദിവസവും ഇളക്കി കൊടുക്കുക. മൂന്നാം ദിവസം ഈ മിശ്രിതത്തിൽ നിന്നും ഒരു കപ്പ് എടുത്ത് പത്തു കപ്പ് വെള്ളവും ചേർത്ത് നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക. ആഴ്ചയിൽ ഒരിക്കൽ ഈ ജൈവ വളം കൊടുത്താൽ ചെടികൾ നല്ല പച്ചപ്പോടെ വളരുകയും കരുത്തുണ്ടാവുകയും ചെയ്യും. എല്ലാവരും പരീക്ഷിച്ചു നോക്കുമല്ലോ.