Updated on: 29 May, 2021 11:01 AM IST
കിഴങ്ങുവിളകളിൽ പ്രധാനിയായ ചേന

കിഴങ്ങുവിളകളിൽ പ്രധാനിയായ ചേന പല പോഷകങ്ങളുടെയും ഉറവിടമാണ്. ഇവയിൽ അന്നജം നാരുകൾ കൂടാതെ മിനറലുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. സ്വാദും പാചകഗുണവും കൂടുതലുള്ള ഗജേന്ദ്ര എന്നയിനം ചേനയ്ക്ക് (Amorphophallus paeoniifolius, the elephant foot yam or whitespot giant arum) ഉൽപ്പാദനക്ഷമതയും കൂടുതലാണ് (5-6 കി.ഗ്രാം ചേനയൊന്നിന്)

Yam is a perennial plant, although it is treated as an annual one. Growth takes place in three distinct phases, which develop over 12 months and repeat indefinitely during the life of the plant. For this reason, it is said that the yam is a perennial grown as an annual.

നിലമൊരുക്കൽ (Preparation of Land)

നല്ല നീർവാഴ്ച്ചയുള്ള സ്ഥലമാണ് ചേനക്കൃഷിക്കനുയോജ്യം. കൃഷിയിടം നന്നായി കിളച്ച് 2 അടി നീളം x 2 അടി വീതി × ഒന്നര അടി താഴ്ച (60 x 60 x 45 സെ.മീ) എന്നീ വലുപത്തിലുള്ള കുഴികൾ എടുക്കണം.

ചേനയ്ക്ക് 45 ദിവസം മുതൽ 2 മാസം വരെ നീണ്ടു നിൽക്കുന്ന സുഷുപ്താവസ്ഥയുണ്ട് . വേനൽമഴ കണക്കിലെടുത്ത് ഫെബ്രുവരി മാർച്ച് മാസമോ ഇടവപ്പാതി മഴയെ ആശ്രയിച്ച് ഏപ്രിൽ മാസമോ ചേന നടാം. ജലസേചന സൗകര്യമുണ്ടെങ്കിൽ നടീൽ സമയം നേരത്തേ ആക്കാം. ചേനയുടെ കണ്ണ് തുരന്ന് കളയണം. 500ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കം വരുന്ന ചേനക്കഷണങ്ങളാണ് സാധാരണ നടാൻ ഉപയോഗിക്കുന്നത്. വിത്തു ചേനകൾ നടുന്നതിനുമുമ്പായി ചാണകപാലിൽ ട്രൈക്കോഡർമ്മ (Trichoderma is a genus of fungi in the family Hypocreaceae) എന്ന കുമിൾ കലർത്തിയ ശേഷം മുക്കി തണലത്ത് ഒരു ദിവസം ഉണങ്ങാൻ വയ്ക്കണം.

  • സാധാരണ 90 x 90 സെ. മീ. അകലത്തിലാണ് ചേന നടേണ്ടത്
  • നടുന്നതിന് രണ്ടാഴ്ച മുൻപിലായി കുമ്മായം / ഡോളമൈറ്റ് മേൽമണ്ണുമായി കലർത്തി കുഴികളുടെ മുക്കാൽ ഭാഗം മൂടണം
  • നടുന്നതിന് മുൻപ് 2.5 കി.ഗ്രാം ട്രൈക്കോഡെർമ്മ സമ്പുഷ്ടീകരിച്ച ചാണകം / ജൈവ വളം ചേർത്ത് ഇട്ടുകൊടുക്കണം
  • കുഴിയുടെ നടുവിൽ ചേന വച്ചു മണ്ണിട്ടു മുടി ചെറുതായി ഉറപ്പിക്കണം. വിത്ത് താഴ്ത്തി നടരുത്. . ഒരു സെന്റിന് 50 കിലോ വിത്ത് വേണ്ടി വരും
  • നട്ട ഉടനേ ചപ്പു ചവറുകൾ / പച്ചില കൊണ്ടു പുതയിടണം

വളപ്രയോഗം (Application of fertilizers)

വിത്തുകൾ നടുന്ന സമയത്ത് ഒരു കുഴിയ്ക്ക് രണ്ട് കി. ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർക്കണം. വിത്തുകൾ മുളച്ചു കഴിഞ്ഞ ശേഷമാണ് വളപ്രയോഗം.

നട്ടു കഴിഞ്ഞും വളപ്രയോഗത്തിനുശേഷവും ഉണങ്ങിയ ഇലകളോ പച്ചിലകളോ ഉപയോഗിച്ച് പുതയിടണം

ചേനയിൽ നിന്ന് ഒന്നിൽകൂടുതൽ മുളവന്നാൽ ആരോഗ്യമുള്ള ഒരുതണ്ട് മാത്രം നില നിർത്തി മറ്റുള്ളവ നശിപ്പിച്ചു കളയണം.

സസ്യസംരക്ഷണം ( Protection from diseases)

കടചീയൽ (Yam Anthracnose ) രോഗമാണ് ചേനയെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗം. സാധാരണയായി മഴക്കാലത്താണ് ഈ രോഗം കാണപ്പെടുന്നത്. ചുവടു ഭാഗത്ത് കാണപ്പെടുന്ന തവിട്ടു നിറത്തിലുള്ള പാടുകളാണ് ആദ്യ ലക്ഷണം. പിന്നീട് ഇത് വ്യാപിച്ച് ചെടി കരിഞ്ഞുണങ്ങി കടഭാഗം ചീഞ്ഞു പോവുന്നു.

വിത്തു ചേന തെരഞ്ഞെടുക്കുമ്പോൾ രോഗ വിമുക്തമാണെന്ന് ഉറപ്പുവരുത്തുക. നടുന്നതിന് മുമ്പ് സ്യൂഡോമൊണസ് പച്ചച്ചാണകവുമായി കലർത്തിയ തെളിവെള്ളത്തിൽ മുക്കിയെടുക്കുക തുടങ്ങിയ മുൻകരുതലുകൾ ഈ രോഗം വരാതിരിക്കാൻ സഹായിക്കും. കൂടാതെ ട്രൈക്കോഡെർമ സമ്പുഷ്ട ചാണകം തടത്തിൽ ചേർത്തു കൊടുക്കുന്നതും, 20 ഗ്രാം പച്ചച്ചാണകം 1 ലിറ്റർ വെള്ളത്തിൽ കലക്കിയ തെളിയെടുത്ത് 20 ഗ്രാം സ്യൂഡോമോണസുമായി ചേർത്ത് തളിയ്ക്കുന്നതും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നു.

വിളവ് (Yield per cent.)

8-9 മാസമാകുമ്പോഴേയ്ക്കു ചെടി മുഴുവനായും ഉണങ്ങി പോകുമ്പോൾ വിളവെടുക്കണം. സെന്റിന് ശരാശരി 200 കി. ഗ്രാം വിളവു ലഭിക്കും. വിത്തുചേനയായി ഉപയോഗിക്കാൻ ഒരു മാസം കൂടി കഴിഞ്ഞു വിളവെടുക്കാം. വിത്തുചേന തണലത്ത് നല്ലതുപോലെ വായുസഞ്ചാരം ലഭിക്കുന്ന രീതിയിൽ 5 മാസം വരെ കമഴ്ത്തി സൂക്ഷിക്കാം.

ചേന ജൈവകൃഷി രീതിയിൽ (Yam cultivation in Organic way)

വിത്തുചേന നടുന്നതിന് മുമ്പ് വേപ്പിൻപിണ്ണാക്കും ട്രൈക്കോഡർമ്മയും കലർത്തിയ ചാണകപാലിൽ മുക്കി തണലത്ത് ഉണക്കാൻ വെക്കണം. നിലമൊരുക്കുമ്പോൾ സെന്റിന് 60-80 കിഗ്രാം വരെ പച്ചില വളങ്ങളായ ശീമക്കൊന്ന (Gliricidia Sepium Herb)  ഉഴുതുചേർക്കണം. ചേന നടുമ്പോൾ തന്നെ ഇടയ്ക്കുള്ള സ്ഥലങ്ങളിൽ പയറു വിത്ത് വിതയ്ക്കണം. 2 മാസത്തിനുശേഷം കുഴികളിൽ ചേർത്തുകൊടുക്കാം. ഇതൊടൊപ്പം 250 ഗ്രാം വെണ്ണീറും നൽകാം. ട്രൈക്കോഡെർമ്മ സമ്പുഷ്ടീകരിച്ച ചാണകം 3 കി.ഗ്രാം. കുഴിയൊന്നിന് നടുന്ന സമയം ചേർത്തു കൊടുക്കണം. ഇതോടൊപ്പം 100ഗ്രാം വേപ്പിൻ പിണ്ണാക്കും നൽകണം.

തയ്യാറാക്കിയത്.

ഡോ. ജയരാജ് പി., അനു വി., ഡോ. മഞ്ജു കെ. പി., റെനീഷ് ജെ. എം., സ്റ്റെഫി ദാസ്, ഷഹനാസ് കെ. എം. പി., അനുപമ കെ. സി, .സരിത ആർ., ഷിബിന കെ. പി.

കൃഷി വിജ്ഞാന കേന്ദ്രം കണ്ണൂർ കേരള കാർഷിക സർവ്വകലാശാല

കാഞ്ഞിരങ്ങാട് പി.ഒ., തളിപ്പറമ്പ്, കണ്ണൂർ - 670142 ഫോൺ: 04602-226087

English Summary: For increasing the weight of Yam beans used as a mixed crop
Published on: 29 May 2021, 10:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now