Updated on: 11 May, 2021 6:50 AM IST
വെണ്ടകൃഷി

വെണ്ടകൃഷിക്കെന്തു വേനലും വർഷവും
പ്രമോദ് മാധവൻ

വേനൽക്കാലം ആയാലും മഴക്കാലം ആയാലും ഒരു പോലെ കൃഷി ചെയ്യാവുന്ന പച്ചക്കറി വിളയാണ് വെണ്ട. അന്താരാഷ്ട്ര തലത്തിൽ Okra എന്നും വിളിക്കും. നമ്മുടെ ചെമ്പരത്തിയുടെ കുടുംബക്കാരൻ. വഴു വഴുപ്പും പൂക്കളുടെ ആകൃതിയും ഓർക്കുക.

വെണ്ടയിലെ ഇല ചുരുട്ടി പുഴുവിന്റെ ചിന്ന വീടാണ് ചെമ്പരത്തി.

വെണ്ടയുടെ പോഷക ഗുണങ്ങൾ കേട്ടാൽ നമിക്കും

ഗ്ലൈസെമിക് ഇൻഡക്സ് 20.ആയതിനാൽ diabetic patients ന് ഇവൻ നൻപൻ.

Pectin പോലെ ഉള്ള ദഹന നാരുകളാൽ സമൃദ്ധം ആയതിനാൽ cholesterol അടിഞ്ഞു കൂടാതെ വേഗം ശരീരം കാലിയാക്കും. മലബന്ധവും പമ്പ കടക്കും.

Folic ആസിഡിന്റെ ധാരാളിത്തം മൂലം ഇവൻ ഗർഭിണികളുടെ പ്രിയതോഴൻ.

Iodine കലവറ ആകയാൽ goitre വരാതെ കാക്കും.

തൊലിക്ക് മിനുസം നൽകും.

ലൈന്ഗിക ജീവിതം ഉല്ലാസ പൂർണമാക്കും.

ഒരു പച്ചക്കറിക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ കഴിയുക? .

ആയതിനാൽ പോയി പത്തു ഗ്രോ ബാഗോ ചട്ടിയോ ചാക്കോ വാങ്ങി വെണ്ട കൃഷി ചെയ്യാൻ നോക്കുക.

മഴക്കാലം ആണ് ഏറ്റവും അനുയോജ്യംമെയ്‌ മാസം ഇപ്പോൾ

. പക്ഷെ അകലം അല്പം കൂട്ടണം. വരികൾ തമ്മിൽ രണ്ടടി. വരിയിലെ ചെടികൾ തമ്മിൽ ഒന്നരയടി.

വേനൽ കാലത്തു ചെടികൾ തമ്മിൽ ഒരടി ആയാലും മതി. വളർച്ച അല്പം കുറവായിരിക്കും.

വേര് ജട പിടിപ്പിക്കുന്ന നിമ വരകളുടെ ശല്യം ജാസ്തി ആയതിനാൽ സെന്റിന് 3കിലോ എന്ന അളവിൽ വേപ്പിൻ പിണ്ണാക്ക് അടിവളമായി ചാണകപ്പൊടി, എല്ലു പൊടി എന്നിവയ്‌ക്കൊപ്പം ചേർത്ത് കൊടുക്കണം. 18:9:18എന്ന NPK mixture ചെറിയ അളവിൽ അടിവളമായി നൽകാം.

നല്ല ഇനങ്ങൾ

അർക്ക അനാമിക. അഞ്ചു അരികുകൾ ഉള്ള പച്ച നിറത്തിലുള്ള ഇടത്തരം കായ്കൾ

പർബാനി ക്രാന്തി.. കടും പച്ച നിറത്തിൽ ഉള്ള ഇടത്തരം കായ്കൾ

അർക്ക ആഭ

വർഷ ഉപഹാർ

സുസ്ഥിര.
.വീട്ടു വളപ്പിലെ കൃഷിക്ക് യോജിച്ച ഇനം .ദീർഘ നാൾ വിളവ് തരും

സൽകീർത്തി

ആനക്കൊമ്പൻ

അരുണ ചുവന്ന വെണ്ടയ്ക്ക

ഇനി സങ്കരൻമാരും സങ്കരികളും

സാഹിബ

സുൽത്താൻ

രാധിക

Bhindi No 10

ഗർജ്ജന

അരുണ

സമ്രാട് ഇങ്ങനെ നിരവധി.

നട്ടു നാല്പന്തഞ്ചു ദിവസമൊക്കെ ആകുമ്പോൾ വിളവെടുക്കാൻ തുടങ്ങാം.

രണ്ടു ദിവസത്തിൽ ഒരിക്കൽ വിളവെടുക്കണം. മുറ്റിയാൽ മാർക്കറ്റില്ല.

മൂന്ന് വിളവെടുപ്പ് കഴിയുമ്പോൾ ഒരു മേൽവളം നൽകണം.

ഒരു ചെടിയിൽ നിന്നും 25-30കായ്കൾ വരെ പറിക്കാം.

വിത്ത് 6-12 മണിക്കൂർ കുതിർത്തിട്ടു വിതച്ചാൽ വേഗം മുള വരും.

രാവിലെ വിളവെടുക്കണം. തലേന്ന് രാത്രിയിൽ ചെടി കുളിർക്കെ നനച്ചു രാവിലെ വിളവെടുത്താൽ കായ്കൾക്ക് മിഴിവ് കൂടും.

കായ് തുരപ്പൻ
തണ്ട് തുരപ്പൻ
ഇല ചുരുട്ടി
പച്ച തുള്ളൻ
മണ്ഡരി
മീലി മൂട്ട
എന്നിവയാണ് പ്രധാന കീടങ്ങൾ

നരപ്പു രോഗം
ഇലപ്പുള്ളി
പൊടിപ്പൂപ്പ്
എന്നിവയാണ് പ്രധാന രോഗങ്ങൾ.

കൃഷി തുടങ്ങുന്നതിനു മുൻപ് നിങ്ങളുടെ കൃഷി ഓഫീസറുമായി വരാവുന്ന രോഗ കീടങ്ങളെ കുറിച്ചും നിയന്ത്രണ മാർഗങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കുക.

കൃഷി വകുപ്പിന്റെ മുഖ മാസിക കേരള കർഷകൻ വരിക്കാരാകുക, മുടങ്ങാതെ വായിക്കുക

അപ്പ എന്ന കളച്ചെടിയിൽ നിന്നും പലപ്പോഴും നരപ്പു രോഗം പിടി പെടാം. ആയതിനാൽ തോട്ടം കളകളില്ലാതെ വൃത്തിയായി സൂക്ഷിക്കണം.

ചോളം ഇടവിളയായി ചെയ്യുന്നത് നല്ലതാണ്.

അപ്പോൾ നേരമായി, കാലമായി,

ലോക്ക് ഡൌൺ ആണ്.

10 വെണ്ട ചെടി നട്ടു 250-300കായ്കൾ പറിക്കാൻ തയ്യാറാവുക.

എന്നാൽ അങ്ങട്....

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

English Summary: FOR LADY FINGER FARMING THERE IS NO TIME
Published on: 11 May 2021, 06:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now