കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) കാമ്പയിൻ സംസ്ഥാനത്ത് ആരംഭിച്ചു, അതിനാൽ പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കൾക്കും ഒരു ഹ്രസ്വകാല വായ്പ ലഭിക്കുന്നതിന് വിളകളുടെയും മൃഗങ്ങളുടെയും / മത്സ്യബന്ധനത്തിന്റെയും പലിശയ്ക്ക് പരമാവധി 4 ശതമാനം പലിശ നിരക്കിൽ നൽകും.
ചെറുകിട നാമ മാത്ര കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി Pradhan Mantri Kisan Samman Nidhi Yojana (PM-Kisan Yojana) ആനുകൂല്യത്തിന് ഒരു റേഷന്‍ കാര്‍ഡില്‍ ഒന്നിലധികം അപേക്ഷകള്‍ നല്‍കുന്നതിന് തടസ്സമില്ല.
കേന്ദ്ര കൃഷി മന്ത്രാലയമാണ് Ministry of Agriculture and Farmers ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷകർക്ക് സ്വന്തമായി കൃഷിഭൂമിയുണ്ടായിരിക്കണം. ഇതോടെ ഒരേ വീട്ടില്‍ താമസിക്കുന്ന അര്‍ഹതയുള്ള ഒന്നിലധികം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്.
ഒരു ഭൂമിയുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ മാത്രമേ പാടുള്ളൂ. അതേസമയം 2019 ഫിബ്രവരി 1ന് മുന്‍പ് കൃഷി ഭൂമി കൈവശമുണ്ടായിരിക്കണമെന്ന് പ്രത്യേകം പറയുന്നുണ്ട്.