ഗ്രോബാഗിൽ മുളക് കൃഷി ചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നമാണ് മുളകിന്റെ ഇല മുരടിപ്പ്. അതിനു ഏറ്റവും ഫലപ്രദമായ മാർഗം ഗ്രോബാഗിൽ മണ്ണിനെ ട്രീറ്റ് ചെയ്യുക എന്നതാണ്. അതിനായി മണ്ണിനെ അറിഞ്ഞിരിക്കണം. മണ്ണിന്റെ സ്വഭാവം. ഗുണം ഇത്തരം കാര്യങ്ങളിൽ ഒരു ധാരണ ഉണ്ടായിരിക്കണം. ഗ്രോ ബാഗ് കൃഷിയിൽ ഒറ്റ തവണ കുമ്മായം ചേർത്തു മണ്ണ് ട്രീറ്റ് ചെയ്താലും മാസത്തിൽ ഓരോ തവണയും കുമ്മായം ചെറിയ അളവിൽ വെള്ളത്തോടൊപ്പം കൊടുത്തുകൊണ്ടേയിരിക്കണം.. ദിവസേന നനയ്ക്കുന്നതിനോടൊപ്പം മണ്ണിന്റെ ഗുണം ഒലിച്ചു പോയ്കൊണ്ടേയിരിക്കുന്നതിലാണ് അത്, ഗ്രോ ബാഗ് നനയ്ക്കുമ്പോൾ മണ്ണ് നനയാൻ മാത്രമേ വെള്ളം കൊടുക്കാവൂ, പക്ഷെ ഭൂരിഭാഗവും ആളുകൾ അത് ശ്രദ്ധിക്കാറില്ല, ഓരോ മണ്ണിന്റെയും ഘടനയ്ക് അനുസരിച്ചു ph വ്യത്യസ്തമാണ് alkaline, acidity അളവുകൾ കൃത്യമായാൽ മാത്രമേ അത് സാധ്യമാകു grow bag കൃഷിയ്ക്ക് ph നോക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്.
മണ്ണിന്റെ ഘടന മനസ്സിലാക്കി അതിന്റെ അമ്ലതയുടെയും ക്ഷാരത്വത്തിന്റെയും അളവുകൾ കൃത്യമായി ക്രെമപ്പെടുത്തിയാൽ മാത്രമേ വിജയിക്കൂ... വിളകൾക്ക് പലതിനും ph മൂല്യം വേണ്ടത് വ്യത്യസ്‌ത അളവിൽ ആയിരിയ്ക്കും മുളക് കൃഷിയ്ക്ക് മണ്ണിന്റെ ഘടനയിൽ വലിയ പങ്കുണ്ട്...
അമ്ലഗുണം ഇല്ലാത്ത മണ്ണിൽ കുമ്മായം ചേർക്കേണ്ട കാര്യമില്ല, പക്ഷെ ഗ്രോ ബാഗ് കൃഷിയിൽ നമ്മൾ മണ്ണ് പരിശോധന നടത്താറില്ല മണ്ണിൽ കാൽസിയം അളവ് കൂടിയാലും മുളക് പോലുള്ള വിളകൾക്ക് ദോഷമാണ്.
ഞാൻ കുറെയിനങ്ങൾ മാറി മാറി നട്ടുനോക്കി നാടനും Hybrid ഇനങ്ങളായ ഉജ്വലയും, സിറയിലും നല്ല രീതിയിൽ പരിപാലിച്ചിട്ടുവരെ മുരടിപ്പ് വന്നു തുടങ്ങി, വെർട്ടിസിലിയം വേപ്പെണ്ണ, പുളിപ്പിച്ച കഞ്ഞിവെള്ളം ഒന്നും ഫലം തന്നില്ല,
മുരടിപ്പ് ഒരു വൈറസ് രോഗമായതിനാലും വെള്ളീച്ച ഇവയുടെ പ്രധാന വാഹകരായതിനാലും വെള്ളീച്ചയുടെ സാന്നിധ്യം നിരീക്ഷിച്ചിരുന്നു,
വെള്ളീച്ചയുടെ ആക്രമണം ഇല്ലാതിരുന്നിട്ടുപോലും മുരടിപ്പ് കണ്ട് തുടങ്ങി, വിവരങ്ങൾ വിദഗ്ദ്ധരോടു അന്വേഷിച്ചപ്പോൾ, മണ്ണിന്റെ ക്ഷാര ഗുണം ഇതിനു പ്രധാന കാരണമാണെന്ന് അറിയാൻ കഴിഞ്ഞു,...
തുടർന്നു കുമ്മായം വളരെ കുറഞ്ഞ അളവിൽ വെള്ളത്തോടൊപ്പം കൊടുത്തു, മാറ്റം കണ്ടു തുടങ്ങി.. മുരടിപ്പിന് മണ്ണിന്റെ അമ്ലതയുടെ അളവാണ് പ്രധാന കാരണം., മഴക്കാലത്തു മണ്ണിന്റെ അമ്ലത സ്വാഭാവികമായി നഷ്ട്ടപ്പെടുന്നതും മുരടിപ്പ് കുറയുവാൻ കാരണമാകാം,,
നാടൻ മുളക്, കാന്താരി ഇനങ്ങൾ മിയ്ക്കവയും മഴക്കാലത്തു തഴച്ചു വളരുന്നവയാണ്. കുരിടിപ്പ് ഉണ്ടാവാറുമില്ല.
കടപ്പാട് :പച്ചമുളകിലെ ഇല മുരടിപ്പിന് ഇതാണ് മരുന്ന്
#Vegetable #Chilli #PHvalue #Agriculture #Farmer #FTB