1. Farm Tips

പച്ചമുളകിലെ ഇല മുരടിപ്പിന് ഇതാണ് മരുന്ന്

നിത്യോപയോഗ സാധനങ്ങളിലെ പ്രധാന ഇനമാണ് പച്ചമുളക്. പച്ചമുളകുപയോഗിക്കേണ്ടാത്ത ഒരു വിഭവവുമില്ല. കടയിൽ നിന്ന് വാങ്ങുന്നതിനു പകരം വീട്ടിൽ വളർത്താം. എന്നാൽ വീട്ടിൽ വളർത്തുന്ന പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്. ഇലപ്പേന്, മുഞ്ഞ, വെള്ളീച്ച : മുളകില് സാധാരണയായി കാണപ്പെടുന്ന ഈ കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില് നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില് പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല് ഇലകള് ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്ച്ച മുരടിച്ചുപോകുന്നു.

K B Bainda

നിത്യോപയോഗ സാധനങ്ങളിലെ പ്രധാന ഇനമാണ് പച്ചമുളക്. പച്ചമുളകുപയോഗിക്കേണ്ടാത്ത ഒരു വിഭവവുമില്ല. കടയിൽ നിന്ന് വാങ്ങുന്നതിനു പകരം വീട്ടിൽ വളർത്താം. എന്നാൽ വീട്ടിൽ വളർത്തുന്ന  പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്.

ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച :

മുളകില്‍ സാധാരണയായി കാണപ്പെടുന്ന ഈ കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം  Tag folder പോലുള്ള ജൈവകീടനാശിനികള്‍ ഉപയോഗിച്ചാലും കൂടുതല്‍ ഫലപ്രദമായിരിക്കും.

മുളകിനെ ബാധിക്കുന്ന കീടങ്ങളിൽ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന മറ്റു ചില മാർഗങ്ങൾ... Here are some other ways you can try at home to protect and blossom from chilli pests

1. രണ്ടു ശതമാനം വീര്യത്തിൽ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്താൽ കുരുടിപ്പ് തടയാം.

2.  ഇലകൾ നന്നായി നനച്ച ശേഷം ഒരു ടേബിൾ സ്പൂൺ ചാരവും രണ്ടു ടേബിൾ സ്പൂൺ കുമ്മായവും ചേർത്ത് ഇലകളിലേക്ക് വിതറുക. ഇലകളുടെ അടിവശത്തും വിതറണം

3. ഇലകൾ പൂർണമായും നശിച്ച അവസ്ഥയിലാണെങ്കിൽ കൊമ്പുകൾ മുറിച്ച് മാറ്റി കുമ്മായവും വേപ്പിൻ പിണ്ണാക്കും ചെടിയുടെ ചുവട്ടിൽ വളമായി ഇടുക

4. രണ്ട് ടേബിൾ സ്പൂൺ തൈരിൽ 5 ഗ്രാം പാൽക്കായം ചേർക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഈ മിശ്രിതം നന്നായി ഇളക്കിച്ചേർത്ത് തളിച്ചാൽ മുളക് നന്നായി പൂവിടും.

5. ഒരു പിടി കടലപ്പിണ്ണാക്കും ഒരു പിടി വേപ്പിൻ പിണ്ണാക്കും രണ്ടു ദിവസം കുതിർത്ത്്് വെക്കുക. അതിലേക്ക് മൂന്നിരട്ടി വെള്ളം ചേർക്കുക. ഇത് മുളക് ചെടിയിൽ ഒഴിച്ചാൽ പൂക്കൾ കൊഴിഞ്ഞു പോകാതെ മുളകായി മാറും.

6. മുളക് വളർത്തുന്ന ഗ്രോബാഗിൽ കരിയിലകൾ പൊടിച്ചു ചേർത്താൽ ചെടി വളരെയധികം പുഷ്ടിയോടെ വളരും

7. ടാഗ് ഫോൾഡർ (Tropical Agro ) എന്ന ജൈവ കീടനാശിനി 3 മില്ലി എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് അൽപം ബാർ സോപ്പ് ലായനി ചേർത്ത് ഇലകളിൽ തളിച്ചു കൊടുത്താൽ കീടങ്ങളെ പൂർണമായും അകറ്റാം. 15 ദിവസത്തേക്ക് ഫലപ്രദമാണ്.

ഇതിന് 100 ml കുപ്പിക്ക് 120 രൂപയാണ്. വളരെ ഫലപ്രദമാണ് ഈ ജൈവ കീടനാശിനി.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കോഴിക്കോട് വടകരയിൽ വലിയ തോതിൽ മഴ

English Summary: This is the drug for the stunting of green chilli leaves

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds