പത്തിലകൂട്ട് ഉണ്ടാക്കുന്ന രീതി (Making of ten leaf mixture)
50 ലിറ്റർ കൊള്ളുന്ന പ്ലാസ്റ്റിക് പാത്രത്തിൽ 20 ലിറ്റർ വെള്ളമെടുക്കുക.
വേപ്പില - 500 ഗ്രാം
ഉങ്ങില - 300 ഗ്രാം
ആത്തയില, ആവണക്കില, പപ്പായ ഇല, ചെമ്പരത്തിയില, കുവളത്തില, മന്ദാരം (വെള്ള) ഇല, എരിക്ക് ഇല, ഉമ്മം ഇല, മാവില, കവുങ്ങ് ഇല, കാപ്പിയില, കൊക്കോ ഇല, ജാതിയില, കുരുമുളക് ഇല, പാവൽ ഇല, കണിക്കൊന്ന ഇല, പാർത്തീനിയം ഇല, ചെണ്ടു മല്ലി ഇല, മുരിങ്ങയില 200 ഗ്രാം വീതം എടുക്കുക.
ഇവയിൽ ആദ്യത്തെ 6 എണ്ണം ഏറ്റവും പ്രധാനപ്പെട്ടതാണ്. തീർച്ചയായും ഈ 6 എണ്ണം ചേർക്കണം. ബാക്കി 15 എണ്ണത്തിൽ ഏതെങ്കിലും 4 എണ്ണത്തിന്റെ ഇലകൾ 200 ഗ്രാം വീതം എടുക്കുക. ഈ 10 ഇനങ്ങളുടെ ഇലകൾ പ്രത്യേകം അരച്ചു പാത്രത്തിലെ വെള്ളത്തിൽ കലക്കുക.
താഴെ വിവരിക്കുന്നവയും ചേർക്കണം
പുകയിലപ്പൊടി 100 ഗ്രാം, കാന്താരിമുളക് (Green Chilli) അരച്ചത് - 100 ഗ്രാം
വെളുത്തുള്ളി ചെറുത് അരച്ചത് - 100 ഗ്രാം, മഞ്ഞൾപ്പൊടി - 500 ഗ്രാം
ചുക്കുപൊടി(Dry ginger powder) 500 ഗ്രാം, നാടൻപശു ചാണകം - 200 ഗ്രാം, ഗോമൂത്രം- 2 ലിറ്റർ
ഇവയും ചേർത്തു ഘടികാരദിശയിൽ ഇളക്കുക. തണലിൽ വച്ച് ചണച്ചാക്കിട്ട് മൂടുക. മഴ നനയരുത്. വെളിച്ചം ഉള്ളിൽ കടക്കരുത്. 40 ദിവസം സൂക്ഷിച്ചുവയ്ക്കുക. ദിവസവും 1-2 തവണ ഇളക്കണം. 40 ദിവസം കഴിഞ്ഞ് അരിച്ചെടുത്താൽ ദശപർണ്ണി കഷായം ഉപയോഗിക്കാം. 1 ലിറ്റർ എടുത്ത് 40 ലിറ്റർ വെള്ളം ചേർത്ത് ചെടികളിൽ തളിച്ചാൽ എല്ലാ കീടങ്ങളും നശിക്കും. 6 മാസം വരെ സൂക്ഷിച്ചുവയ്ക്കാം.
വിളകൾക്ക് ടോണിക് (Tonic for plants)
200 ലിറ്റർ വെള്ളത്തിൽ 2 ലിറ്റർ തേങ്ങാ വെള്ളമോ 5 ലിറ്റർ നന്നായി പുളിച്ച മോരോ 10 മുതൽ 20 ലിറ്റർ ഗോമൂത്രമോ ഒരേക്കറിന് എന്ന തോതിൽ കലക്കി ചെടികളിൽ തളിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ചേരുവകൾക്ക് പ്രാദേശികമായ ഉത്പന്ന ലഭ്യതയ്ക്കനുസരിച്ച് വ്യത്യാസമുണ്ടാകും.