Updated on: 21 February, 2023 9:39 AM IST
കുറ്റികുരുമുളക്

കുറ്റികുരുമുളക് കുറ്റിച്ചെടിയായി ചെടിച്ചട്ടിയിലും മറ്റും അലങ്കാരത്തിനും സാമ്പത്തിക നേട്ടത്തിനുമായി വളർത്തുന്ന രീതിയാണിത്. മികച്ച ഉൽപ്പാദനമുള്ള പാർശ്വവള്ളികളിൽ നിന്നാണ് ഇവ വളർത്തിയെടുക്കുന്നത്. കുരുമുളകിൽ നിന്ന് വ്യത്യസ്തമായി കുറ്റിക്കുരുമുളകിൽ വർഷത്തിൽ എപ്പോഴും കായ്പിടിക്കും. തെങ്ങിൻ തോപ്പുകളിലും മാന്തോപ്പുകളിലും ഇടവിളയായും നടാം.

പാർശ്വവള്ളികൾ തെരഞ്ഞെടുക്കുന്ന വിധം

ഒരു വർഷം പ്രായമായ കായ് പിടിച്ച ശാഖകളിൽ നിന്ന് അല്ലെങ്കിൽ പാർശ്വവള്ളികളിൽ നിന്ന് മൂന്ന് മുതൽ അഞ്ചുവരെ മുട്ടുകൾ തെരഞ്ഞെടുത്ത് എല്ലാ ഇലകളും നീക്കം ചെയ്ത് ചകിരിച്ചോറ് നിറച്ച പോളിബാഗുകളിൽ (45:30 സെന്റീമീറ്റർ) നട്ടുവളർത്തുന്നു. നഴ്സറികളിൽ തണലുള്ള പ്രദേശത്ത് വേണം പോളിബാഗുകൾ വയ്ക്കാൻ. നടുന്നതിന് മുമ്പ് മുറിച്ചെടുത്ത വള്ളികൾ 1000 പിപിഎം ഐബിഎ (IBA) അല്ലെങ്കിൽ ജീവാമൃതത്തിൽ 45 സെക്കൻഡ് നേരത്തേക്ക് മുക്കിവയ്ക്കണം. നട്ടതിനു ശേഷം ഈർപ്പം നഷ്ടപ്പെടാതിരിക്കാൻ പോളിത്തീൻ കൂട് കൊണ്ട് മൂടിയശേഷം കൂടിന്റെ വായ ചരട് ഉപയോഗിച്ച് മുറുക്കി കെട്ടിവയ്ക്കണം.

സാധാരണയായി മാർച്ച് ഏപ്രിൽ മാസങ്ങളാണ് കുറ്റിക്കുരുമുളക് വളർത്താൻ അനുയോജ്യമായ മാസങ്ങൾ. വേരുപിടിക്കാൻ സാധാരണ 30 മുതൽ 50 വരെ ദിവസങ്ങളെടുക്കും. കായ് പിടിച്ച വള്ളികളിൽ നിന്നോ കുറ്റിക്കുരുമുളക് ചെടികളിൽ നിന്നോ നടുന്നതിനുള്ള വള്ളികൾ ശേഖരിക്കാം. എന്നാൽ കുറ്റിക്കുരുമുളകിൽ നിന്ന് ശേഖരിക്കുന്നവയെ അപേക്ഷിച്ച് (36 ശതമാനം) വള്ളികളിൽനിന്ന് ശേഖരിച്ച പാർശ്വ വള്ളികളാണ് കൂടുതലായി (51.2 ശതമാനം) വേര് പിടിച്ച് വളർന്നു വരുന്നത്.

അനുയോജ്യമായ ഇനങ്ങൾ

എല്ലാത്തരം കുരുമുളകും കുറ്റിക്കുരുമുളക് ഉൽപ്പാദനത്തിന് നല്ലതാണ്. ഏറ്റവും ആകർഷകമായ ഇനം കരിമുണ്ട, പൗർണ്ണമി, പന്നിയൂർ 1, കുതിരവള്ളി, കല്ലുവള്ളി, ഐമ്പിരിയൻ, കൊറ്റനാടൻ എന്നിവയാണ്. ഇലകൾക്ക് വലിപ്പം കുറഞ്ഞവയാണ് കുറ്റി കുരുമുളകിനായി കൂടുതൽ അനുയോജ്യമായി കണ്ടിട്ടുള്ളത്. വലിയ ഇലകളുള്ള ഇനങ്ങൾ താഴേക്ക് തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയായതിനാൽ അധികമായി താങ്ങ് കൊടുക്കേണ്ടി വരും.

വളപ്രയോഗം

കാലിവളമോ എൻ.പി.കെ.യോ വളമായി നൽകാം. ഒരു ചട്ടിയിൽ പത്ത് കിലോഗ്രാം മണ്ണുണ്ടെങ്കിൽ എൻ.പി.കെ. രണ്ട് മാസത്തിലൊരിക്കൽ 1:05:2 ഗ്രാം എന്ന തോതിൽ ചേർത്തു കൊടുക്കാം. വർഷത്തിലൊരിക്കൽ ചട്ടിയൊന്നിന് 200 ഗ്രാം എന്ന തോതിൽ കാലിവളം നൽകാം.

പരിചരണം

ഭാഗികമായി തണലുള്ള പ്രദേശത്ത് വേണം ചട്ടികൾ സൂക്ഷിക്കാൻ. മഴവെള്ളം നേരിട്ട് ചട്ടിയിലേക്ക് വീഴാൻ ഇടയാകാതെ സൂക്ഷിക്കണം. കൃത്യമായ ഇടവേളകളിൽ നനച്ചുകൊടുക്കണം. മണ്ണ് ഉണങ്ങാൻ അനുവദിക്കരുത്. അധികമായി വളർന്നതോ കൊലുന്നനെ വളരുന്നതോ ആയ വള്ളികൾ മുറിച്ച് നിർത്തുകയോ നീക്കം ചെയ്യുകയോ വേണം. ഒരേ ചട്ടിയിൽ തുടർച്ചയായി വളർത്തിയാൽ മണ്ണിലെ പോഷകങ്ങൾ കുറഞ്ഞുപോകും. അതുകൊണ്ട് രണ്ടുവർഷത്തിലൊരിക്കൽ ചട്ടിയിൽ നിന്ന് മാറ്റിനടണം. മാറ്റിനടുമ്പോൾ വേര് നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കണം.

വിളവ്

ഒരു കുറ്റിക്കുരുമുളകിൽ നിന്നും രണ്ടാം വർഷം മുതൽ ഒരു കിലോ വരെ പച്ചക്കുരുമുളക് മണികൾ ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ വിളവ് വർദ്ധിക്കും. നാലാം വർഷത്തിൽ ഒരു ചട്ടിയിൽ നിന്നും രണ്ട് മുതൽ മൂന്ന് കിലോവരെ കുരുമുളക് ലഭിക്കും.

English Summary: Four kilo of black pepper can be yielded from bush pepper
Published on: 20 February 2023, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now