പത്തനംതിട്ട :അലങ്കാരച്ചെടികളായി വളർത്താൻ പുല്ലിനങ്ങൾ വളരെ അനുയോജ്യമാണ്. വിവിധ നിറങ്ങളുള്ളവയെ ചെടിച്ചട്ടികളിലും മറ്റും വളർത്തി ഇടകലർത്തി മനോഹരമായി ക്രമീകരിക്കുന്നതിനും സാധിക്കുന്നു.
ഓര്‍ക്കിഡുകള്‍, ഗ്രാഫ്റ്റ് ചെയ്ത അഥീനിയം, പെറ്റിയൂണിയ, ഡാലിയ, ജെര്‍ബിറ, സാല്‍വിയ, പ്രിന്‍സ് സെറ്റിയ, വിവിധ ഇനം ജമന്തികള്‍ ഒക്കെ ഇങ്ങനെ അലങ്കാര ചെടി വിഭാഗത്തിൽ പെടുത്തി വളർത്താവുന്നതാണ്.
വെട്ടിയൊരുക്കി വിവിധ രൂപങ്ങളിലായി ക്രമീകരിക്കുന്നതിന് കുറ്റിച്ചെടി ഇനത്തിൽപ്പെട്ട സസ്യങ്ങൾ വളരെ അനുയോജ്യമാണ്. ബോട്ടാണിക്കൽ ഗാർഡനുകളിലെ ഒരു പ്രധാന ആകർഷണമാണ് ഇത്തരം ടോപിയറി രൂപങ്ങൾ.
പെട്ടെന്ന് ഇലകൊഴിയാത്ത കുറ്റിച്ചെടികളാണ് ഇങ്ങനെ ശിൽങ്ങളാക്കുന്നത്. ഇതൊരുതരത്തിൽ, ജീവനുള്ള ശിൽപങ്ങളെ സൃഷ്ടിക്കുന്ന കലയാണ്.
ഇവയെല്ലാം പരിശീലിപ്പിക്കുന്നു പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍. ഇവിടെ നടക്കുന്ന അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും, ലാന്‍ഡ് സ്‌കേപ്പിംഗ് , വിവിധ തരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍, എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു.
താല്പര്യമുള്ള 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.