വെർട്ടിക്കൽ കൃഷിയിലൂടെ പച്ചക്കറി വിളയിക്കാം

Saturday, 07 April 2018 03:34 PM By KJ KERALA STAFF
വീട്ടിൽ  ഒരു പച്ചക്കറി തോട്ടം എന്ന ആഗ്രഹം സ്ഥല പരിമിതിമൂലം പലരും മാറ്റിവെയ്ക്കുന്നു. ഇതിന് ഒരു പരിഹാരമായി ആണ് വെർട്ടിക്കൽ കൃഷി രീതിയുടെ വരവ്. സ്ഥലപരിമിതി മറികടക്കാന്‍ കാര്‍ഷിക വിളകളെ പലതട്ടിലായി കൃഷിചെയുന്നതാണ്  വെര്‍ട്ടിക്കല്‍ കൃഷി രീതി. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിന് കർഷകരെ സഹായിക്കുന്ന ഈ രീതിയ്ക്ക് നഗരങ്ങളിൽ പ്രചാരം വർധിച്ചു വരികയാണ്.

ഫ്ലാറ്റുകൾ മുതലായവ സ്ഥലപരിമിതിയുള്ള സ്ഥലങ്ങളിൽ ഈ രീതി ഫലപ്രദമാണ്. .ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ പ്രൊഫസറായ ഡിക്സൺ ഡെസ്‌ പോമിയറാണ്‌ ഈ ആശയത്തിന്റെ ഉപജ്ഞാതാവ്‌. കേരളത്തിലെ മട്ടുപ്പാവുകളിൽ നാം ചെയ്യുന്ന കൃഷിയുടെ പരിഷ്കരിച്ച പതിപ്പാണ്‌ വെർട്ടിക്കൽ ഫാമിങ്‌ എന്ന്‌ പറയാം. ഹരിതഗൃഹങ്ങളിൽ സസ്യങ്ങൾ വളർത്തുന്ന അതേരീതിയാണ്‌ ഇവിടെയും അവലംബിക്കുന്നത്‌. മണ്ണിനുപകരം ചകിരിച്ചോറാണ്‌ ഉപയോഗിക്കുന്നത്‌. 

vertical garden tomato

മൂന്ന് അടിയോളം പൊക്കത്തിൽ ഇരുമ്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി.ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കാം. ഒരു ചെടിച്ചട്ടിയുടെ വിസ്തൃതിയിൽ നിർമിക്കുന്ന കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് വെർട്ടിക്കൽ കൃഷി രീതിയുടെ മെച്ചമെന്ന് കർഷകർ പറയുന്നു.

10 മുതൽ 15 കിലോ ഗ്രാം വരെ പച്ചക്കറി ഒറ്റ കൂടക്കുള്ളിൽ നിന്നും ലഭിക്കും. ഇത്തരത്തിൽ ഉള്ളി, കിഴങ്ങ്, ബീറ്റ്‌റൂട്ട്, ക്യാരറ്റ്, ചീര എന്നിവ വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. വീട്ടിലേക്കുള്ള പച്ചക്കറി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ജൈവ പച്ചക്കറി മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തിച്ചാൻ കുടുംബ ബജറ്റിലേക്ക് ഒരു ചെറിയ വരുമാനവും നേടിത്തരും വെർട്ടിക്കൽ കൃഷി.

CommentsMore from Organic Farming

പ്രിയമേറും കാന്താരി

പ്രിയമേറും കാന്താരി മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതാണ് കാന്താരി മുളക്. മലയാളികളുടെ ഇഷ്ട ഭക്ഷണമായ കപ്പയുടെ കൂടെയും പഴങ്കഞ്ഞിക്കൊപ്പവും കാന്താരിച്ചമ്മന്തി പ്രിയപ്പെട്ടതാണ് ഔഷധ സസ്യം എന്ന നിലയില്‍ കാന്താരിയെ എവിടേയും പരാമര്…

October 20, 2018

കൂവപ്പൊടി ഉണ്ടാകാം

കൂവപ്പൊടി ഉണ്ടാകാം കൂവയെ നിസാരമായി കാണരുത്. ഇഞ്ചിയുടേയും മഞ്ഞളിന്റേയും വിളവെടുക്കുമ്പോൾ കൂവ എറിഞ്ഞു കളയാറുണ്ട്.

June 29, 2018

തൈലപുൽ കൃഷിയിലൂടെ വരുമാനംനേടാം

തൈലപുൽ കൃഷിയിലൂടെ വരുമാനംനേടാം തെരുവപ്പുല്ല് അഥവാ ഇഞ്ചിപ്പുൽ എന്നീ പേരുകളിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ലെമൺ ഗ്രാസ് വിദേശ വിപണിയിൽ വളരെ ഡിമാൻഡ് ഉള്ള വനോത്പന്നമാണ്.

June 18, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.