Updated on: 21 December, 2022 11:37 PM IST
കുടമ്പുളി

കുടമ്പുളിയിൽ ഒട്ടുതൈകൾ ചുരുങ്ങിയ കാലംകൊണ്ടു വിളവു തരുന്നു. തന്നെയുമല്ല, മാതൃവൃക്ഷത്തിന്റെ മേന്മകൾ മുഴുവൻ ഇതിനുണ്ടായിരിക്കും. ഇവ അധികം ഉയരത്തിൽ വളരാത്തതിനാൽ വിളവെടുപ്പ് അനായാസമാകും. രണ്ടു രീതികളിൽ ഒട്ടിച്ച് തൈയുണ്ടാക്കാം, വശം ചേർത്തൊട്ടിക്കൽ, ഇളംതൈ ഗ്രാഫ്റ്റിങ്. സ്ഥിരമായി നല്ല വിളവു തരുന്നതും, കായ്ക്ക് 200–275 ഗ്രാം തൂക്കം വരുന്നതുമായ മരങ്ങൾ മാതൃവൃക്ഷമായി തിരഞ്ഞെടുക്കണം. ഇപ്രകാരം തയാറാക്കിയിട്ടുള്ള തൈകൾ കേരള കാർഷിക സർവകലാശാല ഉൽപാദിപ്പിച്ചു വിതരണം നടത്തിവരുന്നു.

ആമാശയത്തിലുണ്ടാകുന്ന അധികരിച്ച അമ്ലത നിർവീര്യമാക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങളെയാണ് അന്റാസിഡുകൾ (antacid) എന്നുപറയുന്നത്. കുടമ്പുളി ഒരു പ്രകൃതിദത്ത അന്റാസിഡാണ്. ഇതുവഴി ഇത് ശരിയ ദഹനത്തിന് സഹായിക്കുന്നു. ഇങ്ങനെ അന്നനാളം, കുടൽ സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. കുടമ്പുളിത്തോട് ഫ്രഷ് തൈരും ഉപ്പും ചേർത്ത് കഴിക്കുന്നത് വയറ്റിലെ അൾസർ, എരിച്ചിൽ എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണെന്ന് ആയുർവേദ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

  • കൂടാതെ - മോണയ്ക്ക് ബലം കിട്ടാൻ കുടമ്പുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾകൊള്ളുക.
  • ചുണ്ട്, കൈകാലുകൾ എന്നിവ വിണ്ടുകീറുന്നത് തടയാൻ കുടമ്പുളിവിത്തിൽ നിന്നെടുക്കുന്ന തൈലത്തിന് കഴിയും. ഈ തൈലത്തിന് വ്രണങ്ങൾ ഉണക്കാനും കഴിവുണ്ട്.
  • മോണകളിൽ നിന്ന് രക്തം വരുന്ന സ്കർവി രോഗത്തിനും തൈലം ഫലപ്രദമാണ്.
  • ശരീരം കൊഴുപ്പ് ഉല്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. സിട്രേറ്റ് ലയേസ് (Citrate Lyses) എന്ന എൻസൈമിന്റെ പ്രവർത്തനം തടയുക വഴിയാണ് ഇത് സാധ്യമാകുന്നത്. കുടമ്പുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് (HCA) എന്ന ജൈവഅമ്ലമാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

ശരീരഭാരം കുറയാൻ കുടമ്പുളിക്കഷായം

ശരീരഭാരം കുറയാൻ കുടമ്പുളിക്കഷായം തന്നെ ശുപാർശ ചെയ്യാറുണ്ട്. കുടമ്പുളി ആദ്യം 15 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ക്കുക. തുടർന്ന് അല്പം വെളളം
തിളപ്പിച്ച് അതിലേക്ക് ഈ കുടമ്പുളി ഇടുക. നന്നായി തിളച്ചുകഴിയുമ്പോൾ അല്പം കുരുമുളകു പൊടി ചേർക്കുക, തണുത്തശേഷം ഇത് ഉപയോഗിക്കാം. ഇത് കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറയും.

English Summary: Garcinia cambogia CAN BE USED TO REDUCE FAT
Published on: 21 December 2022, 11:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now