Updated on: 24 April, 2023 12:03 PM IST
ഗന്ധരാജൻ

ഏതുതരം ഉറക്കപ്രശ്നത്തേയും ഗന്ധരാജൻ പരിഹരിക്കുമെന്ന് പറയുന്നു. പൂവിന്റെ ഗന്ധം ഏതൊരു സുഗന്ധവസ്തുക്കളേയും വെല്ലുവിളിക്കുന്നതാണ്. തലച്ചോറിനേയും ശരീരത്തേയും റിലാക്സ് ചെയ്യിക്കുന്നതിന് ഇതിന്റെ ഗന്ധത്തിന് പ്രത്യേക കഴിവുണ്ട്.

ക്ഷോഭം, മൂത്രസഞ്ചിയിൽ അണുബാധ, മലബന്ധം, വിഷാദം, പ്രമേഹം, പനി, പിത്തസഞ്ചിരോഗം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, ഇൻഫ്ളൂവൻസ, ഉറങ്ങുന്നതിന് ബുദ്ധിമുട്ട്, കരൾ തകരാറുകൾ, ആർത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ, വേദന, നീർവീക്കം, പാൻക്രിയാസ്, റൂമറ്റോയിഡ്, ആർത്രൈറ്റിസ് തുടങ്ങി ഒരു പാട് രോഗങ്ങൾക്ക് ഗന്ധരാജൻ പ്രയോജനപ്പെടുത്താവുന്നതാണ്.

ആന്റി ഓക്സിഡന്റായും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഗന്ധരാജൻ ഉപയോഗിക്കാം. രാക്തസ്രാവം, മുറിവുണക്കാൻ പേശിവേദന എന്നിവയ്ക്ക് ഇത് ചർമത്തിൽ ഉപയോഗിക്കാറുണ്ട്. ഇതിൽ കാണപ്പെടുന്ന ചില രാസഘടകങ്ങൾ ഇൻസുലിൻ പ്രതിരോധം കുറക്കുകയും ഗ്ലൂക്കോസ് തടയാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ സത്ത് വീക്കം കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പ്, കൊളസ്ട്രോൾ എന്നിവ കുറക്കുകയും, കരളിനെ സംരക്ഷിക്കുകയും, വൈറൽ അണുബാധകൾ ചികിത്സിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വിദേശത്താണ് ഈ ചെടി പല വിധരോഗങ്ങൾക്ക് ചികിത്സക്കായി അധികവും ഉപയോഗിച്ചു വരുന്നത്. കോശങ്ങളുടെ വിഘടനവും അതിന്റെ വളർച്ചയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ക്യാൻസർ മുതലായവയ്ക്ക് ചികിത്സക്കായി ഉപയോഗിക്കുന്നു.

കൂടാതെ അമിതവണ്ണം കുറക്കുന്നതിനും നല്ലതാണെന്ന് പറയപ്പെടുന്നു. ഇതിലെ എസൻഷ്യൽ ഓയിലിൽ ഫ്രീറാഡിക്കൽ നാശത്തിന് എതിരേ പോരാടുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഗന്ധരാജൻ, ജാസ്മിനോയിഡുകളുടെ പ്രധാന ഘടകങ്ങളിലൊന്നായ ജനിപ്പോസൈഡ്, ശരീരഭാരം തടയുന്നതിനും അസാധാരണമായ ലിപിഡ് അളവ് മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണ്.

സമ്മർദം അനുഭവിക്കുന്ന ആളുകൾക്ക് ഗന്ധരാജൻ പൂവ് ഉത്തമ ഔഷധമാണ്. പരമ്പരാഗതമായി ചൈനീസ്മെഡിസിനിൽ വിഷാദം, ഉത്ക്കണ്ഠ, അസ്വസ്ഥത എന്നിവയുൾപ്പെടുന്ന മാനസികരോഗങ്ങളെ ചികിത്സിക്കുന്നതിനായി ആരോമതെറാപ്പിയിൽ ഗന്ധരാജൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ആമാശയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഇത് നല്ലതാണ്.

English Summary: gardenia jasmonoides is best for old people
Published on: 21 March 2023, 09:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now