കൊത്തമര ഒരു കൗതുകവിളയാണ്. കൊത്തമരയിൽ നിന്നുള്ള തരം പശ അനിവാര്യ ഘടകമാണ്. ഈ പശ മറ്റൊരു സ്രോതസ്സിൽ നിന്നും ലഭിക്കുകയില്ലതാനും, മറ്റ് വ്യാവസായിക സാധ്യതകളും ഇതിനുണ്ട്.
പോഷകസമൃദ്ധം
ഭക്ഷ്യനാരുകൾ, വൈറ്റമിൻ എ,സി, പൊട്ടാസ്യം, മാംഗനീസ്, മാംഗനീസ്, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് കൊത്തമര. കുറഞ്ഞ കാലറിയും കൊഴുപ്പും ഇതിന്റെ സ്വീകാര്യതയേറ്റുന്നുണ്ട്. അതേ സമയം സസ്യജന്യ മാംസ്യം ഒട്ടേറെയുണ്ടുതാനും. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും കൊത്തമര സഹായിക്കും. കാത്സ്യം, ഫോസ്ഫറസ് സമ്പന്നമായതിനാൽ എല്ലുകളുടെ ആരോഗ്യത്തിനുത്തമം.
നീണ്ട സൂക്ഷിപ്പുകാലം
നീണ്ട സൂക്ഷിപ്പുകാലമുള്ള വിളയാണിത്. സാധാരണ താപനിലയുള്ള മുറിക്കുള്ളിൽ കൊത്തമര 5-7 വർഷം സൂക്ഷിക്കാം. വിപണിയിൽ അനുകൂല സാഹചര്യമുണ്ടായി മികച്ച വില ലഭിക്കുന്നതുവരെ ഇത് സൂക്ഷിച്ചു വയ്ക്കാൻ കൃഷിക്കാർക്കും കച്ചവടക്കാർക്കും സാധിക്കും.
വടക്കേ ഇന്ത്യയിൽ ജൂലൈ മാസം ലഭിക്കുന്ന ആദ്യ മഴയ്ക്കു തൊട്ടു പിന്നാലെ വിതയ്ക്കുന്ന കൊത്തമര നവംബറിലാണ് വിളവെടുക്കുക. മഴയെ ആശ്രയിച്ചുള്ള കൃഷിയിൽ മഴ ലഭ്യതയനുസരിച്ച് വിളവിൽ വ്യത്യാസമുണ്ടാകും. ഏകദേശം 25 ആഴ്ച നീളുന്ന ദൈർഘ്യമേറിയ വിളക്കാലമാണിതിനുള്ളത്. മുളച്ചു വരുന്ന സമയത്തെ മഴ അഥവാ നന ഈ വിളയ്ക്ക് ഏറെ പ്രധാനമാണ്. അതു തെറ്റിയാൽ വിളവിനെ സാരമായി ബാധിക്കും. വിതയ്ക്കു മുൻപ് രണ്ടു മഴയും മുള വരുമ്പോൾ ഒരു മഴയും പൂവിടുമ്പോൾ ഒരു മഴയും കൊത്തമരയ്ക്ക് ഏറെ നന്ന്.