Updated on: 30 April, 2021 9:21 PM IST
രാജ്യത്ത് ഉൽപാദിപ്പിക്കുന്ന മഞ്ഞളിൽ 31% വും തെലങ്കാനയിൽ നിന്നാണ്

മണ്ണിനടിയിൽ വളരുന്ന മഞ്ഞൾ മസാല, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്‌തുക്കൾ എന്നിവയെല്ലാം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.   ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ മഞ്ഞൾ ഉൽപ്പാദിപ്പിക്കുന്നത്. രാജ്യത്ത് ഉൽപാദിപ്പിക്കുന്ന മഞ്ഞളിൽ 31% വും തെലങ്കാനയിൽ നിന്നാണ്.

 

മണ്ണിൽ നിന്നെടുത്ത ഫ്രഷ് മഞ്ഞൾ വിപണനത്തിന് ഉപയോഗപ്രദമല്ല. പല പ്രക്രിയകളും കഴിഞ്ഞാണ് വിപണിയിലെത്തുന്നത്.  തിളപ്പിക്കുക, ഉണക്കുക, പോളിഷ് ചെയ്യുക, എന്നിവയെല്ലാം അതിൽപ്പെടുന്നു. 

 

1. തിളപ്പിക്കൽ (Boiling)

 

ഇത് പരമ്പരാഗതമായോ ആധുനിക രീതിയിലോ ചെയ്യാം

 

പരമ്പരാഗതമായ രീതി:  പച്ച മഞ്ഞൾ, ചെമ്പ് അല്ലെങ്കിൽ  ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ പാത്രങ്ങളിലിട്ട് തിളപ്പിക്കുന്നു. മഞ്ഞളിൻറെ സാധാരണ മണം വരുന്നവരെ തിളപ്പിക്കണം. Mother rhizomes, fingers എന്നിവ തിളയ്ക്കാൻ  വെവ്വേറെ സമയം എടുക്കുമെന്നുള്ളതുകൊണ്ട് അവ വേറെ വേറെ തിളപ്പിക്കണം.  കൂടുതൽ നേരം തിളപ്പിച്ചാൽ മഞ്ഞളിന് കളർ നഷ്ടപ്പെടും, എന്നാൽ ശരിയായ രീതിയിൽ തിളപ്പിച്ചില്ലെങ്കിൽ ഉണക്കുമ്പോൾ പൊട്ടിപോകുന്നു.

 

10-15cm ലയറുകളായി 5.7cm കട്ടിയുള്ള ലയറുകളിൽ വെയിലത്ത് വെച്ചാണ് തിളപ്പിച്ച റൈസോമുകൾ ഉണക്കേണ്ടത്.

 

ആധുനിക രീതി : GI ഷീറ്റിൽ നിർമ്മിച്ച സുഷിരമുള്ള തൊട്ടിയിൽ 50 കിലോഗ്രാം വൃത്തിയാക്കിയ റൈസോമുകൾ എടുക്കുന്നു. ഇത് വേറൊരു ചട്ടിയിൽ മുക്കിവെക്കണം. 0.1%  sodium carbonate അല്ലെങ്കിൽ sodium bicarbonate (alkaline solution) തൊട്ടിയിൽ ഒഴിച്ചുകൊടുക്കണം. മൃദുലമാകുന്നതുവരെ തിളപ്പിക്കണം. Alkaline solution ഓറഞ്ച് കലർന്ന മഞ്ഞനിറം ലഭിക്കാൻ സഹായിക്കുന്നു.

 

ഉണക്കിയെടുക്കേണ്ട വിധം (Drying)

 

10-15cm ലയറുകളായി 5.7cm കട്ടിയുള്ള ലയറുകളിൽ വെയിലത്ത് വെച്ചാണ് തിളപ്പിച്ച റൈസോമുകൾ ഉണക്കേണ്ടത്.

 

പോളിഷിംഗ് (Polishing)

 

ഉണങ്ങിയ റൈസോമുകൾ കയ്യുകൊണ്ടോ, മെഷീൻ ഉപയോഗിച്ചോ തിരുമ്പുന്നു. ശേഷം കടുപ്പമുള്ള ഉപരിതലത്തിൽ വെച്ച് കാലുകൊണ്ട് തിരുമ്പുന്നു. മെഷീൻ ഉപയോഗിച്ചും പോളിഷിംഗ് ചെയ്യാം. 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: കസ്തൂരി മഞ്ഞള്‍ - ലാഭം നേടിത്തരും ഔഷധവിള

#turmeric#Agriculture#Krishi#FTB

English Summary: Get Good Price for Turmeric by Following This Method Before Marketing
Published on: 11 September 2020, 05:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now