Updated on: 24 September, 2023 2:18 PM IST
എള്ള്

സ്നേഹവർഗത്തിൽപ്പെടുന്ന ഏകവർഷിയായ ഔഷധിയാണ് എള്ള്. ഇലയും തണ്ടും ഔഷധയോഗ്യമാണെങ്കിലും വിത്താണ് പ്രധാനം. എള്ളിൽ വിവിധ ഇനങ്ങളുണ്ട്. പാലുപോലെ വെളുത്ത വിത്തുകൾ വെളുത്ത തിലമെന്ന് വേർതിരിക്കുമ്പോൾ, നല്ല കരിക്കട്ടയുടെ നിറത്തിൽ കറുത്ത തിലവും, ചുവന്നതും.

നിലമൊരുക്കൽ

എള്ള്കൃഷിക്ക് ആഴത്തിൽ കിളച്ച് സുമാർ ഒരു മീറ്റർ വീതിയും 20 സെ.മീ. ഉയരവുമുള്ള രണ്ടു തടങ്ങൾ തമ്മിൽ അരമീറ്റർ ഇടച്ചാൽ ക്രമീകരിക്കുക. കട്ടയുടച്ച് തടം നേർമയായി ഒരുക്കുക. ഉപരിതലം നന്നായി നിരപ്പാക്കുക. ഒരു സെന്റിന് 50 കിലോഗ്രാം കാലിവളം ആദ്യകിളയിൽ മണ്ണിൽ ഇളക്കിച്ചേർക്കണം.

വിത്തും വിതയും

ഒരു സെന്റ് സ്ഥലത്ത് വിതയ്ക്കാൻ 20 ഗ്രാം വിത്ത് വേണ്ടിവരും. വിത്ത് അധികം താഴാൻ പാടില്ല. ഏറിയാൽ 2 സെ.മീറ്റർ വിത കഴിഞ്ഞ് ഉപരിതലം മണ്ണിളക്കി ഒരു നിരപ്പുള്ള പലകകൊണ്ട് അമർത്തുക. വിത കഴിഞ്ഞ് മണ്ണ് നനയ്ക്കണം. വിത്ത് നാലുപാടും തെന്നിമാറാതെ ശ്രദ്ധയോടെ ചെറുതുള്ളികളായി നനയ്ക്കുക. ഒരു കാരണവശാലും അധിക നനയും വെള്ളക്കെട്ടും അഭിലഷണീയമല്ല. മണ്ണിന്റെ നനവുമാത്രം ക്രമീകരിക്കുക. കൃഷിക്കാലം :- ആഗസ്റ്റു മുതൽ ഡിസംബർ വരെ.

ഇടയിളക്കൽ

പതിനഞ്ചാംദിവസവും മുപ്പതാംദിവസവും ഇടഇളക്കുക. ഇടഇളക്കുന്നതോടൊപ്പം ചെടികൾക്ക് സുമാർ പതിനഞ്ച് സെ.മീറ്റർ ഉയരമുള്ള പ്രായത്തിൽ കൂടുതൽ തൈകൾ തിങ്ങിനിൽക്കുന്ന സ്ഥലത്തു നിന്നും ഇടയ്ക്ക് കുറേ തൈകൾ പറിച്ചുമാറ്റി ഏതാണ്ട് രണ്ടു ചെടികൾ തമ്മിൽ 15-20 സെ.മീ. അകലം ലഭിക്കാൻ പാകത്തിന് തൈകൾ നിലനിർത്തുക.

വിളവെടുപ്പ്

കായ്കൾ പീതവർണമാകുമ്പോൾ ചെടികൾ മൊത്തമായി പിഴുത് അടുക്കുക. ഇത് സൂര്യൻ ഉദിച്ച് ചൂടേൽക്കുന്നതിനു മുൻപ് വേണം. വേര് വെട്ടിമാറ്റി കെട്ടുകളായി അടുക്കാം. സൂര്യപ്രകാശമേൽപ്പിച്ച് കമ്പുകൊണ്ട് തല്ലി വിത്ത് പൊഴിച്ചെടുക്കാം. ഇത് മൂന്നുദിനം ആവർത്തിച്ച് മുഴുവൻ വിത്തും പൊഴിച്ചെടുത്തെന്ന് ഉറപ്പുവരുത്തുക. ഏഴുദിവസത്തെ ഉണക്കു വേണം. പുതിയ മൺകലങ്ങളിൽ തുണികൊണ്ട് വായ്ത്തല കെട്ടി ഉറുമ്പു കയറാതെ സൂക്ഷിച്ചാൽ ഒരുവർഷം വരെ ബീജാങ്കുരണശേഷി നിലനിർത്താം.

ഇപ്രകാരം ശേഖരിക്കുന്ന വിത്ത് ഔഷധനിർമാണത്തിനും ഗൃഹവൈദ്യത്തിനും ഉപയോഗിക്കാം.

English Summary: Gingelly can be cultivated in any season
Published on: 31 August 2023, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now