കേരളത്തിന്റെ കൽപ വൃക്ഷമായ തെങ്ങ് പ്രധാനമായും പുരയിടത്തിനടുത്തുള്ള 20-25 സെന്റിലാണ് കൂടുതലായും പരിപാലിച്ചു വരുന്നത്. 7.5 മീറ്റർ x 7.5 മീറ്റർ അകലത്തിൽ കൃഷി ചെയ്യാവുന്നതാണ്. ഒരു വർഷത്തിൽ ഒരു തെങ്ങിൽ നിന്നും 3-4 മീറ്റർ നീളമുള്ളതും 200 ചെറിയ ഓലകളുമുള്ള 12-16 തെങ്ങോല ലഭിക്കുന്നു. ഓല മെടഞ്ഞ് പുര കെട്ടാം. ഓല, ചിന്ത്, മടൽ എന്നിവ അടുക്കളയിൽ തീയ്ക്ക് ഉപയോഗിക്കാം.
പുതവയ്ക്കൽ, കമ്പോസ്റ്റ് ഉണ്ടാക്കൽ എന്നിവയ്ക്ക് ഉണക്കോല വളരെ തുച്ഛമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. വേണ്ടത്ര തൊഴിലാളികളെ ലഭിക്കാത്തതിനാലും വർദ്ധിച്ച കുലി ചെലവും കാരണം തെങ്ങോല കൂട്ടിയിട്ട് ചാരത്തിനായി കത്തിക്കുന്നതായി കാണുന്നുണ്ട്. ഇതു മൂലമുള്ള പുക പല ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. ഭാരതീയ സുഗന്ധ വിള ഗവേഷണ സ്ഥാപനത്തിൽ ഉണങ്ങിയ 3 തെങ്ങോല നടുവെ പിളർന്ന് കടഭാഗം ഇല്ലാതെ (6 കഷണം ഓല ചീന്ത് 3 മീറ്റർ × 3 മീറ്റർ) വലിപ്പമുള്ള തവാരണയിൽ ഇഞ്ചി നട്ട ഉടനെ പുത വച്ചപ്പോൾ 18% വളവർദ്ധനവും 68% കള നിയന്ത്രണവും ഒരു ഹെക്ടറിൽ നിന്നും കണ്ടെത്തി.
ഇഞ്ചിയിൽ വിവിധ ജൈവ വസ്തുക്കൾ മുഖേനയുള്ള പുതവയ്പ് കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമത്തിൽ ചൊവ്വാറ്റുകുന്നേൽ ബിജു എന്ന കർ ഷകന്റെ പുരയിടത്തിൽ ആവർത്തിക്കപ്പെട്ടു. ഇഞ്ചി നട്ട് 45 ദിവസത്തിന് ശേഷം കളപറിച്ചപ്പോൾ തെങ്ങോല വച്ച് തവാരണയിൽ വളരെ കുറച്ച് കളകളും (90 കിലോ ഗ്രാം/ ഹെക്ടർ) എന്നാൽ പാണൽ വച്ച് പുതവച്ച് സ്ഥലത്ത് കൂടുതൽ കളകളും (216 കിലോ ഗ്രാം/ ഹെക്ടർ) രേഖപ്പെടുത്തി.
ഇഞ്ചിയുടെ ഉൽപാദനം ഹെക്ടറിന് 20.25 ടൺ എന്ന നിര ക്കിൽ ഉണക്കോല പുതവച്ച് ലഭിച്ചപ്പോൾ പാണൽ വച്ച തവാര ണയിലെ വിളവ് ഹെക്ടറിന് 14.75 ടൺ മാത്രമായിരുന്നു. ബി.സി. റോ (ബെനഫിറ്റ് - കോസ്റ്റ് റേഷ്യോ) ഉണക്കോല പുത വപ്പിന് 2.04 ഉം പാണൽ കൊണ്ടുള്ള പുത വെപ്പിന് 1.32 ഉം രേഖപ്പെടുത്തി.